സേഫ്റ്റിയാണോ വേണ്ടത്? ADAS ഫീച്ചറുമായി എത്തുന്ന ബജറ്റ് കാറുകൾ ഇവയൊക്കെ

ഇന്ത്യയുടെ കാർ മേഖല വികസിക്കുമ്പോൾ, സുരക്ഷാ നടപടികളുടെ ആവശ്യകതയും വൻതോതിൽ വർധിക്കുകയാണ്. സമീപ വർഷങ്ങളിൽ, അപകടങ്ങൾ തടയുന്നതിന് സഹായിക്കുന്ന വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ADAS -ന് ഊന്നൽ ഏറിവരികയാണ്. ADAS / അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് അത്തരം ഒരു അത്യാധുനിക സാങ്കേതികവിദ്യയാണ്.

വിവിധ സെൻസറുകളും ക്യാമറകളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, അപകടങ്ങൾ കുറയ്ക്കാനും വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താനും വിവിധ അപകടങ്ങളെയും സംഭവിച്ചേക്കാവുന്ന ആക്സിഡന്റുകളെയും കുറിച്ച് ഡ്രൈവർമാർക്ക് വാർണിംഗ് നൽകാനും ഇത് ലക്ഷ്യമിടുന്നു. ADAS ഫീച്ചറുകളുടെ ഒരു സ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ചില കാറുകൾ നമുക്ക് നോക്കാം.

ADAS -മായി എത്തുന്ന ബജറ്റ് കാറുകൾ

ഹ്യുണ്ടായി വെന്യു: ഹ്യുണ്ടായി വെന്യുവിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു മുഖംമിനുക്കൽ കമ്പനി നൽകുകയും അപ്‌ഡേറ്റിനൊപ്പം ADAS ഫീച്ചറുകളുടെ ഒരു ലിസ്റ്റ് വാഗ്ദാനം ടെയ്യുകയും ചെയ്തു. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവയുമായി വരുന്നു.

അതോടൊപ്പം ഡ്രൈവർ അറ്റൻഷൻ വാർണിംഗ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയാണ് ഫീച്ചറുകൾ. ഈ സുരക്ഷാ ഫീച്ചറുകൾ 1.0 ലിറ്റർ ടർബോ പെട്രോളിലും 1.5 ലിറ്റർ ഡീസലിലും ലഭ്യമാണ്, എന്നാൽ ഏറ്റവും ഉയർന്ന SX(O) വേരിയന്റിൽ മാത്രമേയുള്ളൂ. 12.44 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

ADAS -മായി എത്തുന്ന ബജറ്റ് കാറുകൾ

കിയ സോനെറ്റ് 2024: സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ലെവൽ-1 ADAS സംവിധാനവും ഉൾപ്പെടുന്നു, അതിൽ ഫ്രണ്ട് കൊളീഷൻ വാർണിംഗും അവോയിഡൻസും, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങി 10 ഓട്ടോണമസ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്നു. സോനെറ്റിന്റെ ടോപ്പ് സ്പെക്ക് X-ലൈനിനൊപ്പം മാത്രമേ ഈ സേഫ്റ്റി ഫീച്ചറുകൾ വരികയുള്ളൂ. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളിൽ ലഭ്യമാണ്.

ഹോണ്ട എലിവേറ്റ്: വിപണിയിൽ എത്തിയതിന് ശേഷം ഹോണ്ടയ്ക്ക് കാര്യമായ വളർച്ച നൽകിക്കൊടുത്ത മോഡലാണ് എലിവേറ്റ്. എസ്‌യുവിക്ക് 'ഹോണ്ട സെൻസിംഗ്' എന്നറിയപ്പെടുന്ന ADAS -ന്റെ ഹോണ്ടയുടെ പതിപ്പ് ലഭിക്കുന്നു, ഇത് ഉയർന്ന ZX വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. എലിവേറ്റ് ZX ട്രിമ്മിന്റെ എക്സ്-ഷോറൂം വില 15.20 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ADAS -മായി എത്തുന്ന ബജറ്റ് കാറുകൾ

കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ഓട്ടോ ഹൈ-ബീം എന്നിവയാണ് ഇതിൽ വരുന്ന ഫീച്ചറുകൾ. 121 PS പവറും 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ഇൻലൈൻ ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹോണ്ട എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

എംജി ആസ്റ്റർ: ആസ്റ്ററിനൊപ്പം, കുറഞ്ഞ വിലയിൽ ADAS കഴിവ് നൽകിയ ആദ്യത്തെ വാഹന നിർമ്മാതാക്കളിൽ ഒരാളായിരുന്നു എംജി മോട്ടോർ. ഈ എസ്‌യുവിയുടെ ഷാർപ്പ്, സാവി എന്നീ രണ്ട് വേരിയന്റുകളിൽ ഈഫീച്ചർ ലഭ്യമാണ്. 110 PS പവറും 140 Nm torque ഉം നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 140 PS കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ADAS -മായി എത്തുന്ന ബജറ്റ് കാറുകൾ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ലെയിൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ എന്നിവ സാവി ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ. സ്പീഡ് അസിസ്റ്റ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ ചേഞ്ച് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഷാർപ്പിലും സാവിയിലും ലഭ്യമാണ്. 16.13 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ഹ്യുണ്ടായി വെർണ: വെന്യു പോലെ തന്നെ, ഹ്യുണ്ടായി വെർണയും അതിന്റെ ടോപ്പ് വേരിയന്റിൽ ADAS ഫീച്ചറുകളുടെ ഒരു സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തിൽ, വെർണയ്ക്ക് ADAS ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട്. വെന്യു ഓഫർ ചെയ്യുന്നതിനൊപ്പം, അതിന്റെ സെഡാൻ സഹോദരങ്ങൾക്ക് ഓൺബോർഡിൽ ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ അവയ്‌ഡൻസ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് വാർണിംഗ്, സ്റ്റോപ്പ് & ഗോ സ്മാർട്ട് ക്രൂയിസ് കൺട്രോൾ എന്നിവ വരുന്നു.

ADAS -മായി എത്തുന്ന ബജറ്റ് കാറുകൾ

കൂടാതെ ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, റിയർ ക്രോസ്-ട്രാഫിക് കോളീഷൻ വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് എന്നിവയും ഉണ്ട്. 115 PS മാക്സ് പവറും 144 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 160 PS കരുത്തും 253 Nm torque ഉം സൃഷ്ടിക്കുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറുമാണ് പുതിയ തലമുറ വെർണയിൽ വരുന്നത്.

കിയ സെൽറ്റോസ്: കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ADAS സവിശേഷതകളുള്ള നാല് വേരിയന്റുകളുണ്ട്. വിലയുടെ റേഞ്ച് 19.40 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ടർബോ പെട്രോൾ, ഡീസൽ മോഡലുകളിൽ ഈ സുരക്ഷാ സവിശേഷത ലഭ്യമാണ്. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 160 PS പവറും 253 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ADAS -മായി എത്തുന്ന ബജറ്റ് കാറുകൾ

ഡീസൽ എൻജിൻ 115 PS കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് & ഗോ, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവ ADAS ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ബീം അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാർണിംഗ്, സേഫ്റ്റി എക്സിറ്റ് വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് വാർണിംഗ്, റിയർ ക്രോസ് ട്രാഫിക് കൊളീഷൻ ഒഅവോയിഡൻസ് അസിസ്റ്റ്. ശ്രദ്ധേയമായി, GTX+, X-ലൈൻ എന്നിവയിൽ മാത്രമേ ADAS ഫീച്ചറുകൾ ഉള്ളൂ.

More from DriveSpark

Article Published On: Monday, January 15, 2024, 12:05 [IST]
English summary
List of 6 most affordable cars in india with adas function
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X