മുഖം മിനുക്കി വരാനിരിക്കുന്ന മോഡലുകളെ പരിചയപ്പെട്ടാലോ, ലിസ്റ്റിൽ ഡിസയർ മുതൽ XUV 400 വരെ
നിങ്ങൾ പുതിയ വാഹനം വാങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണെങ്കിൽ കുറച്ച് കാത്തിരുന്നാൽ ചില മോഡലുകളുടെ മുഖം മിനുക്കിയ പതിപ്പുകൾ വാങ്ങാം കേട്ടോ. ഇനി വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് കാറുകൾ ഏതൊക്കെയെന്ന് പരിചയപ്പെട്ടാലോ. മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് സെഡാൻ ആയ ഡിസയറാണ് പട്ടികയിൽ ആദ്യത്തേത്. ഇതിന് ഉടൻ തന്നെ ഒരു പ്രധാന അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 2024 മോഡലുകളിൽ പുതിയ ഡിസൈൻ, മികച്ച ഇൻ്റീരിയർ, പരിഷ്കരിച്ച മെക്കാനിക്കൽ എന്നിവയെല്ലാം ഉൾപ്പെടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
വരാനിരിക്കുന്ന സെഡാൻ്റെ വിവിധ സ്പൈ ഷോട്ടുകൾ പുറത്തുവന്നിട്ടുണ്ട്, പുതിയ മോഡലിൻ്റെ ഡിസൈനിൽ സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, പൂർണ്ണമായും അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയ, സിക്സ് സ്ലാറ്റുകളുള്ള ഒരു പുതിയ ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, LED DRL-കൾ, ഫോഗ് ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. 15 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തിൻ്റെ പ്രധാന സവിശേഷത.

ഡിസൈനിലും ലേഔട്ടിലും ക്യാബിൻ പുതിയ സ്വിഫ്റ്റിനോട് സാമ്യമുള്ളതായിരിക്കും. ഓൾ-ബ്ലാക്ക് ഇൻ്റീരിയർ ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഡിസയറിന് ഡ്യുവൽ-ടോൺ കറുപ്പ്, ബീജ് ഫിനിഷ് ഉണ്ടായിരിക്കും. സ്ലീക്ക് എസി വെൻ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി, ടൈപ്പ്-എ ചാർജിംഗ് പോർട്ട്, ഫ്ലാറ്റ്-ബോട്ടം വീൽ, സ്റ്റാർട്ട്/ തുടങ്ങിയ അതേ 9 ഇഞ്ച് SmartPlay Pro+ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ പോലെയുള്ള കാര്യങ്ങൾ സെഡാന് ലഭിക്കാൻ സാധ്യതയുണ്ട്.
മറ്റൊരു പ്രധാന മാറ്റം സംഭവിക്കാൻ സാധ്യതയുളള മോഡൽ ഹോണ്ട അമേസ് ആയിരിക്കും. ചെറിയ വീൽബേസുള്ള എലിവേറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ അമേസ്. ഡിസയറിൻ്റെ വരാനിരിക്കുന്ന തലമുറയ്‌ക്കെതിരെ പോരാടാനായിരിക്കും ഹോണ്ട ലക്ഷ്യമിടുന്നത്. ഡിസൈനിൻ്റെ കാര്യത്തിൽ ആഗോള ഹോണ്ട കാറുകളോട് ചേർന്ന് നിൽക്കുമെന്ന് പ്രതീക്ഷിക്കാം.

ക്യാബിൻ പൂർണ്ണമായ മാറ്റമുണ്ടായിരിക്കും. ഒരു പുതിയ ലേഔട്ടും വലിയ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലെയുള്ള മികച്ച ഫീച്ചറുകളും പ്രതീക്ഷിക്കാം. മറ്റ് ഹോണ്ട മോഡലുകളുമായി വാഹനം അതിൻ്റെ ഇൻ്റീരിയർ ഘടകങ്ങളിൽ പലതും പങ്കിടുന്നുണ്ട്. സെഡാൻ നിലവിലെ 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നിലനിർത്തും. മാനുവൽ, സിവിടി ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യും.
2024-ൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. E, S, VX, Elite വേരിയൻ്റുകളിൽ 1.12 ലക്ഷം വരെ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് സ്കീമുകൾ എന്നിവ ഉൾപ്പെടുന്നു. ഓഫ്റുകളെ കുറിച്ചുളള കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുളള ഹോണ്ട ഷോറൂമുകൾ സന്ദർശിക്കാൻ മറക്കരുതേ.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നിസാൻ കാറാണ് മാഗ്നൈറ്റ്. 2024-ൽ ഇതിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മെക്കാനിക്കൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിലും, എസ്‌യുവിക്ക് വലിയ രീതിയിലുളള റീസ്റ്റൈലിംഗും കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും ഉള്ള മികച്ച ക്യാബിൻ ലഭിച്ചേക്കാം. പുതിയ ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ ഫ്രണ്ട് & റിയർ ബമ്പറുകൾ, പുതിയ ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
അടുത്തിടെ പുറത്തിറക്കിയ XUV 3XO അടിസ്ഥാനമാക്കി മഹീന്ദ്ര XUV 400 EV യുടെ മുഖം മിനുക്കി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുവ്വു. പുതിയ EV 3XO-യിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുക്കാൻ സാധ്യതയുണ്ട്. ഒരു പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും പുതുക്കി ആയിരിക്കും ഈ മോഡൽ മഹീന്ദ്ര വിപണിയിലെത്തിക്കുക. മഹീന്ദ്ര നിലവിൽ XUV 400 Pro വേരിയൻ്റുകൾക്ക് 2.75 ലക്ഷം വരെ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








