പെട്രോൾ ഒരു ഗും ഇല്ലന്നേ! ഡീസൽ പ്രേമികൾക്കായി ഈ വർഷം ദാ ഇപ്പൊ വരെ എത്തിയ എസ്‌യുവികൾ ഇതാ
ഒരു കാലത്ത് ഡീസൽ കാറുകൾ രംഗം വാണിരുന്ന വിപണി ഇന്ന് പെട്രോളും മറ്റ് ഇതര ഇന്ധനങ്ങളും കൈയ്യാളുകയാണ്. എമിഷന്റെയും പുത്തൻ മാനദണ്ഡങ്ങളുടേയും പേരിൽ ഡീസലുകളെ പലരും ഒഴിവാക്കി. അതിനാൽ തന്നെ ഡീസലിന് ഇന്ന് പണ്ടത്തെപ്പോലെ അത്ര പ്രസക്തി ഇല്ല, പക്ഷേ പാടെ ഇല്ലെതെയായി എന്ന് വിചാരിക്കരുത്. ഇന്നും ഡീസലിനെ ചേർത്ത് പിടിക്കുന്ന ഒരുപിടി വാഹന നിർമ്മാതാക്കളും അല്പം ഉപഭോക്താക്കളുമുണ്ട്. ഡീസലിന് ഇന്നും ആവശ്യക്കാർ ഉണ്ടെന്ന് മനസിലാക്കി തരുന്നതാണ് 2024 ആദ്യ പാദത്തിൽ വിവിധ സെഗ്മെന്റുകളിലാണ് പുറത്തിറങ്ങിയ ഡീസൽ കാറുകളുടെ ഈ ലിസ്റ്റ്. ഇവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.
ഹ്യുണ്ടായി ക്രെറ്റ: ഈ വർഷം തുടക്കത്തിൽ എത്തിയ രണ്ടാം തലമുറയിലെ ഹ്യുണ്ടായി ക്രെറ്റയുടെ അപ്‌ഡേറ്റിന് വളരെ കാലതാമസം നേരിട്ടിരുന്നു എന്നത് വാസ്തവമാണ്. വാഹനത്തിൽ വരുന്ന ഡീസൽ എഞ്ചിൻ എന്നത് ഹ്യുണ്ടായിയുടെ 1.5 -ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ്. എഞ്ചിൻ 113 bhp മാക്സ് പവറും 250 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇതിലുണ്ട്. ഡീസൽ മോഡൽ ശ്രേണി ബേസ് -ലെവൽ E വേരിയൻ്റിൽ ആരംഭിച്ച് SX (O) വേരിയന്റ് വരെ ഉയരുന്നു. വാഹനത്തിൽ ലെവൽ 2 ADAS, 360 -ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ടെക്ക്, ഡ്യുവൽ -സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും.
ഫോഴ്‌സ് ഗൂർഖ: ഹ്യുണ്ടായി ക്രെറ്റയെപ്പോലെ, ഫോഴ്‌സ് ഗൂർഖയ്‌ക്കുള്ള അപ്‌ഡേറ്റ് കുറച്ച് അധികം കാലം നമ്മെ കാത്തിരുത്തിയതിന് ശേഷമാണ് എത്തിയത്. ഈ അപ്‌ഡേറ്റിലൂടെ, നമുക്ക് ആദ്യമായി വാഹനത്തിന്റെ ഒരു ഫൈവ് ഡോർ മോഡലും ലഭിച്ചു. ഈ മിഡ് -ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിന് കുറച്ച് ഇൻ്റീരിയർ അപ്‌ഗ്രേഡുകളും പുതിയ എക്സ്റ്റീരിയർ ഘടകങ്ങളും ഉണ്ടായിരുന്നു.

എന്നിരുന്നാലും, 138 bhp മാക്സ് പവറും 320 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.6 -ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മെക്കാനിക്കലുകൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും അതുപോലെ തന്നെ ഷിഫ്റ്റ് ഓൺ ദി ഫ്ലൈ സഹിതം ഫുൾ-ടൈം 4WD യൂണിറ്റുമായി ഇണചേരുന്നു. നിർമ്മാതാക്കൾ അടുത്തിടെ ഓട്ടോമാറ്റിക് ഓപ്ഷനെക്കുറിച്ചുള്ള കിംവദന്തികളെ അഭിസംബോധന ചെയ്തു, എന്നാൽ ഇത് എപ്പോൾ വരുമെന്ന് വ്യക്തമാക്കിയില്ല.
മഹീന്ദ്ര XUV 3XO: ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോംപാക്ട് എസ്‌യുവികളിൽ ഒന്നാണിത്. മഹീന്ദ്രയുടെ XUV300 -യ്ക്ക് പകരമായി, അതിൻ്റെ മുൻഗാമിയെപ്പോലെ പെട്രോൾ, ഡീസൽ പവർട്രെയിൻ പുതിയ മോഡലും വാഗ്ദാനം ചെയ്യുന്നു. ഡീസൽ എഞ്ചിൻ 115 bhp മാക്സ് പവറും 300 Nm ടോർക്ക് ഔട്ട്പുട്ടും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ യൂണിറ്റാണ്.

കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT എന്നിവയുമായി ഇത് ഇണചേരുന്നു. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 3XO മോഡലുകൾക്ക് വെൻ്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 ADAS തുടങ്ങിയ ഫീച്ചറുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു, ഇവ ഈ സെഗ്‌മെൻ്റിൽ ആദ്യമാണ്.
കിയ സോനെറ്റ്: മുഖം മിനുക്കിയ സോനെറ്റുമായിട്ടാണ് കിയ ഈ വർഷം ആരംഭിച്ചത്. രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിനുമായി തുടരുമ്പോൾ തന്നെ വാഹനത്തിൻ്റെ ക്യാബിനും ഫീച്ചർ ലിസ്റ്റും കമ്പനി നവീകരിച്ചു. 113 bhp പവറും 250 Nm ടോർക്ക് ഔട്‌പുട്ടുള്ള ക്രെറ്റയിൽ ഉപയോഗിച്ചിരിക്കുന്നത് തന്നെയാണ് ഡീസൽ ഹൃദയം. ഹ്യുണ്ടായി സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ലഭിക്കും.
മഹീന്ദ്ര ബൊലേറോ നിയോ+: ഞങ്ങളുടെ ലിസ്റ്റിലെ അവസാന ബജറ്റ് ഡീസൽ കാർ എന്നത് മഹീന്ദ്ര ബൊലേറോ നിയോ+ ആണ്. ഇത് ബൊലേറോ നിയോയുടെ LWB പതിപ്പാണ്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ബന്ധിപ്പിച്ച പുതിയ 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ഡീസൽ യൂണിറ്റ് പിൻ വീലുകളിലേക്ക് പവർ അയയ്‌ക്കുകയും 118 bhp പവറും 280 Nm ടോർക്കും സൃഷ്ടിക്കുകയും ചെയ്യും.


Click it and Unblock the Notifications








