മണിക്കൂറിൽ അരലക്ഷം ബുക്കിംഗ് വെറുതെയല്ല! നെക്സോണിന്റെ സേഫ്റ്റിക്ക് മുകളിൽ 3XO നൽകുന്ന ഓഫറുകൾ ചെറുതല്ല

മഹീന്ദ്ര അടുത്തിടെ XUV300 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായി പുറത്തിറക്കിയ മോഡലാണ് XUV 3XO, പുതുപുത്തൻ രൂപകൽപ്പനയും എക്സ്ട്ര ഫീച്ചറുകളും മെച്ചപ്പെടുത്തിയ സേഫ്റ്റിയും ഇത് ഉൾക്കൊള്ളുന്നു. വിപണിയിൽ ടാറ്റ നെക്‌സോണിൻ്റെ നേരിട്ടുള്ള എതിരാളിയാണിത്. ഇപ്പോൾ സെഗ്‌മെൻ്റിലെ ഫീച്ചർ ലോഡഡ് ഓഫർ കൂടിയാണിത്. എന്നിരുന്നാലും, XUV 3XO -ക്ക് നെക്‌സോണിനെ അപേക്ഷിച്ച് ഇനിപ്പറയുന്ന ഗുണങ്ങൾ കൂടെയുണ്ട്:

പനോരമിക് സൺറൂഫ്: നെക്‌സോണിന് മുകളിൽ XUV 3XO വാഗ്ദാനം ചെയ്യുന്ന ആദ്യ ഫീച്ചർ എന്നത് പനോരമിക് സൺറൂഫാണ്, ഇത് സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവും ഡിമാൻഡുള്ള ഫീച്ചറുകളിൽ ഒന്നായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ ഫീച്ചർ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവി കൂടിയാണ് XUV 3XO എന്നത് ശ്രദ്ധേയമാണ്. നേരെമറിച്ച്, നെക്‌സണിൽ ഒരു സിംഗിൾ പേൻ സൺറൂഫിൽ മാത്രമാണ് ടാറ്റ നൽകുന്നത്.

XUV 3XO -

ഡ്യുവൽ സോൺ എസി: ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും മഹീന്ദ്ര XUV 3XO വാഗ്ദാനം ചെയ്യുന്നു, നെക്‌സോൺ ഉൾപ്പെടെയുള്ള മറ്റ് സബ്‌ കോംപാക്ട് എസ്‌യുവികളിൽ നിലവിൽ ലഭ്യമല്ലാത്ത മറ്റൊരു സവിശേഷതയാണിത്. XUV 3XO -യിലെ ഡ്യുവൽ സോൺ എസി ഫ്രണ്ട് സീറ്റ് യാത്രക്കാർക്ക് ക്യാബിൻ്റെ മുൻഭാഗത്ത് സ്വന്തം സോണുകൾക്ക് വ്യത്യസ്തമായ ടെംപറേച്ചർ സെറ്റ് ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ രണ്ട് മോഡലുകൾക്കും പിന്നിൽ എസി വെൻ്റുകൾ ലഭിക്കുന്നുണ്ട്.

ADAS: XUV 3XO -യ്ക്ക് നെക്‌സോണിന്റെ സേഫ്റ്റിയ്ക്ക് മുകളിൽ നിൽക്കാൻ സഹായിക്കുന്ന പ്രധാന സുരക്ഷാ നേട്ടങ്ങളിലൊന്ന് അതിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമാണ് (ADAS). അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന ലെവൽ 2 ADAS സംവിധാനവുമായി വരുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ സബ്‌ കോംപാക്ട് എസ്‌യുവിയാണ് XUV 3XO എന്നതാണ് മറ്റൊരു പ്രത്യേകത.

XUV 3XO -

ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്: XUV 3XO -യ്ക്ക് ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു, അതേസമയം നെക്സോൺ പരമ്പരാഗതമായ മെക്കാനിക്കൽ പാർക്കിംഗ് ബ്രേക്ക് ലിവറുമായാണ് വരുന്നത്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കിന് ശ്രമദാനം ഒട്ടും ആവശ്യമില്ല, എൻഗേജ് ചെയ്യാൻ എളുപ്പമാണ്, അതോപ്പം പാർക്കിംഗ് ബ്രേക്കിനുള്ള വലിയ മാനുവൽ ലിവറും ഒഴിവാക്കി സെൻട്രൽ കൺസോൾ ടണലിൻ്റെ സൗന്ദര്യവും ഇത് മെച്ചപ്പെടുത്തുന്നു.

ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ: വാഹനത്തിന്റെ പവർട്രെയിൻ, സസ്പെൻഷൻ സജ്ജീകരണം എന്നിവ പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നു തന്നെയാണ് ബ്രേക്കിംഗ് സിസ്റ്റവും. മികച്ച ബ്രേക്കിംഗിനും സുരക്ഷയ്ക്കുമായി മഹീന്ദ്ര XUV 3XO ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകളുമായിട്ടാണ് വരുന്നത്, എന്നാൽ ടാറ്റ നെക്‌സോണിൽ ഫ്രണ്ട് വീൽ ഡിസ്‌ക് ബ്രേക്കുകൾ മാത്രമാണുള്ളത്.

XUV 3XO -

വലിയ 17 ഇഞ്ച് അലോയി വീലുകൾ: XUV 3XO, അതിന് മുൻ മോഡലായ XUV300 പോലെ തന്നെ 17 ഇഞ്ച് അലോയി വീലുകളുമായിട്ടാണ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്, അതേസമയം നെക്‌സോണിൽ ചെറിയ 16 ഇഞ്ച് അലോയി വീലുകളാണ് ടാറ്റ ഇപ്പോഴും നൽകുന്നത്. എന്നിരുന്നാലും, രണ്ട് സബ് കോംപാക്ട് എസ്‌യുവികളിലെയും ടയർ സൈസ് 215 mm എന്ന നിലയിൽ അതേപടി തുടരുന്നു.

കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ: XUV 3XO രണ്ട് ടർബോ പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്, അതേസമയം നെക്‌സോണിൽ ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. XUV 3XO-ക്ക് ടർബോ-പെട്രോളിൽ രണ്ട് പതിപ്പുകളുണ്ട്, ഇതിൽ രാണ്ടാമത്തെ ഓപ്ഷൻ നെക്‌സോണിൻ്റെ ടർബോ-പെട്രോൾ എഞ്ചിനേക്കാൾ ശക്തമായ ഡയറക്ട് ഇഞ്ചക്ഷൻ യൂണിറ്റാണ്.

XUV 3XO -

XUV 3XO -യ്‌ക്കൊപ്പം മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന എല്ലാ പെട്രോൾ, ഡീസൽ എഞ്ചിനുകളും നെക്‌സോണിനെ അപേക്ഷിച്ച് ഉയർന്ന torque ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം വിലയുടെ കാര്യത്തിൽ മഹിന്ദ്ര XUV 3XO 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വരുന്നത്, അതേസമയം ടാറ്റ നെക്സോണിന് 7.99 ലക്ഷം മുതൽ 15.80 ലക്ഷം വരെയാണ് വില.

More from DriveSpark

Article Published On: Sunday, May 19, 2024, 17:00 [IST]
English summary
List of features and advantages that mahindra xuv 3xo offers over tata nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X