മാറ്റ് ഫിനിഷിൽ ഇവരാണ് കിടു; ലിസ്റ്റിൽ കിയ മുതൽ സ്കോഡ വരെ
ഏതൊരു വാഹനം വാങ്ങാൻ പോകുമ്പോഴും നമ്മളെ ആകർഷിക്കുന്നത് വാഹനത്തിൻ്റെ നിറമാണ്. ചിലർക്ക് വെളള ഇഷ്ടമായിരിക്കാം, എന്നാൽ ചിലർ കറുപ്പ് ലഭ്യമാണോ എന്ന് അന്വേഷിക്കും. എന്നാൽ ഇതിനേക്കാൾ എല്ലാം മികച്ച ഒരു കളറായി ചിലർ കാണുന്ന ഒന്നാണ് മാറ്റ് ഫിനിഷിങ്ങ്. ഇന്ത്യയിലെ നിരവധി വാഹന നിർമ്മാതാക്കൾ ഇപ്പോൾ തങ്ങളുടെ താങ്ങാനാവുന്ന മോഡലുകളിൽ ഈ കളർ നൽകുന്നുണ്ട്.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ആണ് ഇന്ത്യയിലേക്ക് ഇത്തരം ഓപ്ഷൻ എത്തിച്ചത് , ഇപ്പോൾ മറ്റ് കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, സ്കോഡ എന്നിവയെ അവരുടെ ജനപ്രിയ കാറുകൾക്കൊപ്പം ഈ സ്പെഷ്യൽ പെയിന്റ് ഫിനിഷ് ഓപ്ഷൻ നൽകാൻ ആരംഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഏതൊക്കെ മോഡലുകളിലാണ് ലഭിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കിയ സെൽറ്റോസ് എക്സ്-ലൈൻ:മുകളിൽ സൂചിപ്പിച്ചതുപോലെ, കിയ അതിന്റെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസിനൊപ്പമാണ് രാജ്യത്ത് കാറുകളിൽ മാറ്റ് ഫിനിഷ് അവതരിപ്പിച്ചത്. മാറ്റ് ഗ്രേ കളർ ഓപ്ഷനുമായാണ് എസ്‌യുവി പുറത്തിറക്കിയത്, ഇപ്പോൾ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലും ഈ കളർ ലഭിക്കുന്നുണ്ട്. എക്‌സ്-ലൈൻ വേരിയന്റിന് മാത്രമായി, ഈ ടോപ്പ്-സ്പെക്ക് മോഡലിന് 19.60 ലക്ഷം രൂപ മുതൽ 20.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
കിയ സോനെറ്റ് എക്സ്-ലൈൻ:സെൽറ്റോസിന് ലഭിക്കുന്ന അത് പോലെ തന്നെ കിയ സോനെറ്റും അതിന്റെ X-ലൈൻ വേരിയന്റുകളോടൊപ്പം മാറ്റ് പെയിന്റ് ട്രെൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ, പ്രീ-ഫേസ്‌ലിഫ്റ്റ് സോണറ്റ് എക്‌സ്-ലൈൻ വേരിയന്റുകൾ 13.89 ലക്ഷം രൂപയിൽ തുടങ്ങി 14.89 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. കമ്പനി അടുത്തിടെ പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എക്‌സ്-ലൈൻ വേരിയന്റും വിപണിയിൽ അവതരിപ്പിച്ചിരുന്നു, ഈ പുതിയ സബ്-കോംപാക്റ്റ് എസ്‌യുവിക്കും അതേ മാറ്റ് പെയിന്റ് ഫിനിഷ് ലഭിക്കുന്നുണ്ട്.

കിയ കാരൻസ് എക്സ്-ലൈൻ വേരിയന്റുകൾ:ഈ ലിസ്റ്റിലെ മൂന്നാമത്തേതും അവസാനത്തേതുമായ കിയയുടെ മോഡലാണ്, എംപിവിയായ കിയ കാരൻസാണ്. അതിന്റെ മറ്റ് സഹോദര മോഡലുകളെ പോലെ തന്നെ, മാറ്റ് പെയിന്റ് ഫിനിഷ് എക്സ്-ലൈൻ വേരിയന്റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 18.95 ലക്ഷത്തിനും 19.44 ലക്ഷത്തിനും ഇടയിൽ വിലയുള്ള ഈ മോഡലുകൾ "എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ്" ആണ്. അതേസമയം, ഈ മോഡലുകളുടെ ഇന്റീരിയർ "എക്സ്ക്ലൂസീവ് ടു-ടോൺ ബ്ലാക്ക് ആൻഡ് സ്പ്ലെൻഡിഡ് സേജ് ഗ്രീൻ" എന്ന തീം ആണ് അവതരിപ്പിക്കുന്നത്.
ഫോക്‌സ്‌വാഗൺ വെർട്ടിസ് ജിടി എഡ്ജ് പ്ലസ് മാറ്റ് എഡിഷൻ:ജർമ്മൻ കാർ നിർമ്മാതാക്കളിലേക്ക് വരുകയാണെങ്കിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ് ജിടി എഡ്ജ് പ്ലസ് മാറ്റ് എഡിഷനിലാണ് മാറ്റ് പെയിന്റ് നൽകിയത്. മാറ്റ് പെയിന്റ് ചെയ്ത ഈ വേരിയൻ്റിന് വില 17.62 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സെഡാൻ ഒരു ഗംഭീരമായ കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് ഫിനിഷോടെയാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് ഈ ഇടത്തരം സെഡാനെ മറ്റ എതിരാളികളിൽ നിന്ന് വേറിട്ടു നിർത്തുന്നു എന്ന കാര്യത്തിൽ ഒരും സംശയവുമില്ല. നിലവിൽ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇടത്തരം സെഡാനുകളിൽ ഒന്നാണ് വെർട്ടിസ് ജിടി.

ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി എഡ്ജ് മാറ്റ് എഡിഷൻ:വെർട്ടിസ് ജിടിയോടൊപ്പം തന്നെ ഫോക്‌സ്‌വാഗൺ അതിന്റെ കോംപാക്റ്റ് എസ്‌യുവി ടൈഗൂൺ ജിടി എഡ്ജ് മാറ്റ് എഡിഷനിലും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വകഭേദം മാറ്റ് ഫിനിഷിങ്ങ് തുടരുകയും കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് പെയിന്റ് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 21.77 ലക്ഷം മുതൽ 23.15 ലക്ഷം രൂപ വരെ വിലയുള്ള ഈ മിഡ്-സൈസ് എസ്‌യുവി കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റ് വാങ്ങുന്നവർക്കിടയിൽ ജനപ്രിയമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് എന്ന് പറയാതെ വയ്യ.
സ്കോഡ സ്ലാവിയ മാറ്റ് ഫിനിഷ്:MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, സ്കോഡയുടെ ഇടത്തരം സെഡാനായ സ്ലാവിയയും കാർബൺ സ്റ്റീൽ എക്സ്റ്റീരിയർ പെയിന്റ് ഉപയോഗിച്ച് മാറ്റ് പതിപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. 15.52 ലക്ഷം മുതൽ 19.12 ലക്ഷം വരെയാണ് സ്ലാവിയയുടെ വില. കൂടാതെ, മറ്റെല്ലാ MQB A0 IN പ്ലാറ്റ്‌ഫോം കാറുകളെയും പോലെ, സ്ലാവിയയിലും രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ ലഭ്യമാണ് - 1.0-ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5-ലിറ്റർ ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും.



Click it and Unblock the Notifications








