ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ വില കൂടി! സെലിബ്രിറ്റികളുടെ സ്വന്തം എസ്‌യുവിയുടെ പുതിയ വില ഇതാ

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ജെഎല്‍ആര്‍ ആണ് ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട കാറുകളില്‍ ഒന്നായ റേഞ്ച് റോവര്‍ പുറത്തിറക്കുന്നത്. ഈ വര്‍ഷം മുതല്‍ ബ്രാന്‍ഡ് റേഞ്ച് റോവറുകള്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യാന്‍ തുടങ്ങിയയിട്ടുണ്ട്. ഇതോടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ LWB മോഡലുകളുടെ വില നല്ലപോലെ കുറഞ്ഞിരുന്നു. ഇപ്പോള്‍ ലാന്‍ഡ് റോവര്‍ മെയിഡ് ഇന്‍ ഇന്ത്യ 2025 റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാന്‍ഡ്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഇന്ത്യന്‍ നിര്‍മിത 2025 റേഞ്ച് റോവര്‍ സ്പോര്‍ടിന് ലാന്‍ഡ് റോവര്‍ 1.45 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്‌സ്-ഷോറൂം വിലയാണിത്. 2025 മോഡലിന്റെ വില 2024 മോഡലിനേക്കാള്‍ 5 ലക്ഷം രൂപ കൂടുതലാണ്. കാരണം, ബ്രാന്‍ഡ് ഡൈനാമിക് SE വേരിയന്റ് നിര്‍ത്തലാക്കി. ഡൈനാമിക് HSE ആണിപ്പോള്‍
ലൈനപ്പിന്റെ എന്‍ട്രി ലെവല്‍ വേരിയന്റ്. എന്നാല്‍ 2024 ഓഗസ്റ്റ് വരെ ലഭ്യമായിരുന്ന പഴയ സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ്) യൂണിറ്റിനേക്കാള്‍ വളരെ കുറവാണെന്ന് ഓര്‍മിപ്പിക്കട്ടെ.

2025 range rover sport

പൂര്‍ണമായി ഇറക്കുമതി ചെയ്ത രൂപത്തിലുണ്ടായിരുന്ന കാറിനേക്കാള്‍ 25 ലക്ഷത്തോളം ഇപ്പോള്‍ വില കുറവാണ്. 2025 റേഞ്ച് റോവര്‍ സ്പോര്‍ട്ട് ചില പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചു. ഫ്യൂജി വൈറ്റ്, സാന്റോറിന്‍ ബ്ലാക്ക്, ജിയോ ഗ്രീന്‍, വരേസിന്‍ ബ്ലൂ, ചെറി ഗ്രേ തുടങ്ങിയ നിറങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2025 റേഞ്ച് റോവര്‍ സ്‌പോര്‍ടിനെ കുറിച്ച് പറയുമ്പോള്‍ ഇതും സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

എംഎല്‍എ-ഫ്ലെക്സ് ആര്‍ക്കിടെക്ചറിലാണ് ഈ എസ്യുവി നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍ സസ്‌പെന്‍ഷന്‍, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കണ്‍ട്രോള്‍, ഓള്‍ വീല്‍ ഡ്രൈവ് തുടങ്ങിയ ഉപകരണങ്ങള്‍ ഇതിന് ലഭിക്കുന്നു. പ്രാദേശികമായി അസംബിള്‍ ചെയ്ത 2025 റേഞ്ച് റോവര്‍ സ്പോര്‍ട്ടിലെ എഞ്ചിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുന്നു.

2025 range rover sport side design

2025 റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തെ പെട്രോള്‍ ഡൈനാമിക് SE വേരിയന്റിന് തുടിപ്പേകുക. 346 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഡീസല്‍ ഡൈനാമിക് SE വേരിയന്റില്‍ വരുന്നത്. രണ്ടിനും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 4x4 സാങ്കേതികവിദ്യയും ലഭിക്കും.

എസ്‌യുവിക്ക് അധികമായി 5 ലക്ഷം രൂപ മുടക്കണമെങ്കിലും അതിനൊത്ത സംഗതികള്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിരവധി ആഡംബര സവിശേഷതകളുമായിട്ടാകും 2025 റേഞ്ച് റോവര്‍ സ്പാര്‍ട്ട് വരിക. സെമി-അനിലൈന്‍ ലെതര്‍ സീറ്റുകള്‍, മസാജ് ഫീച്ചറുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ കാറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇവ കൂടാതെ, പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം കാറിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി തുടരും.

2025 range rover sport seat

നാവിഗേഷന്‍, മീഡിയ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും അതിലേറെയുമുള്ള നിരവധി ഫംഗ്ഷനുകള്‍ കര്‍വ്ഡ് സ്‌ക്രീനിലേക്ക് കൊണ്ടുവരുന്ന ഏറ്റവും പുതിയ ജെന്‍ പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് യൂണിറ്റ് റണ്‍ ചെയ്യിക്കുന്നത്. റേഞ്ച് റോവര്‍ സ്പോര്‍ട്ടിന് ക്യാബിന്‍ എയര്‍ പ്യൂരിഫിക്കേഷന്‍, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് ഉള്ള ഡിജിറ്റല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുതിയ ലോ-സ്പീഡ് മാനുവറിംഗ് ലൈറ്റുകള്‍ എന്നിവയും ലഭിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 19, 2024, 19:18 [IST]
English summary
Locally assembled 2025 range rover sport prices announced now costs rs 5 lakh more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X