ആഡംബര വാഹനങ്ങൾക്ക് 2023-ൽ റെക്കോർഡ് വിൽപ്പന; മുൻനിരയിൽ ഇവർ തന്നെ
2023 -ലെ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഒരുപാട് ലോഞ്ചുകളും ഫെയ്‌സ്‌ലിഫ്റ്റുകളും എത്തിയ വർഷമാണ്. സാധാരണ മോഡലുകൾക്ക് മാത്രമല്ല ആഡംബര വാഹന നിർമാതാക്കൾക്കും റെക്കോർഡ് വിൽപ്പനയായിരുന്നു ഉളളത്. കൊവിഡിന് ശേഷമുളള ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2023 -ൽ സംഭവിച്ചതെന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്.
പുറത്തു വരുന്ന കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്ത് 46,000 മുതൽ 47,000 ആഡംബര വാഹനങ്ങളാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 38,000 യൂണിറ്റുകളേക്കാൾ 21% വർധനയും 2019-നെ അപേക്ഷിച്ച് 35% വർദ്ധനയുമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 2023-ൽ തങ്ങളുടെ വിൽപ്പന 89% വർധിപ്പിച്ച് 7,931 യൂണിറ്റായിട്ടുണ്ട് എന്നാണ് ഔഡി അറിയിച്ചത്, കഴിഞ്ഞ വിൽപ്പന കലണ്ടറിൽ 4,187 യൂണിറ്റുകളിൽ നിന്ന് മൊത്തത്തിലുള്ള വ്യവസായ വളർച്ചാ നിരക്കിനെ മറികടക്കാൻ സാധിച്ചിട്ടുണ്ട്.

പരമ്പരാഗത ബിസിനസ്സ് കമ്മ്യൂണിറ്റിക്ക് പുറമേ, കഴിഞ്ഞ വർഷം ഭീമമായ ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾ, ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുടെ വാഹനത്തിൻ്റെ ആവശ്യകതയിൽ മാറ്റവും അത് പോലെ തന്നെ വൻ വർധനവുമുണ്ടായിട്ടുണ്ട് എന്നാണ് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞത്. വിൽപ്പനയുടെ 42% ഇപ്പോൾ 40 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളാണ് എന്നാണ് കമ്പനിയുടെ കണക്ക്.
വർഷങ്ങൾക്ക് മുൻപ് ഒരു ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന വ്യക്തിയുടെ പ്രായം 50 വയസിന് മുകളിലായിരുന്നു എങ്കിൽ ഇപ്പോഴത് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇ-ക്ലാസ് ഉപഭോക്താവിന്റെ ശരാശരി പ്രായം ഇപ്പോൾ 38 വയസിലേക്ക് എത്തിക്കഴിഞ്ഞു, അതേസമയം സി-ക്ലാസ് വാങ്ങുന്നയാളുടേത് 35 വയസ്സാണ്. തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകളുടെ സാന്നിധ്യം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 15% ആയി ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു എന്നാണ് കമ്പനി പുറത്തു വിടുന്ന കണക്കിൽ പറയുന്നത്.

ഇന്ത്യയുടെ ഓട്ടോമൊബൈൽ വിപണിയിൽ ആഡംബര വാഹനങ്ങളുടെ പങ്ക് 1% ൽ താഴെയാണ്, പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും താഴ്ന്ന നിലയിലാണ് , എന്നാൽ തായ്വാന പോലെയുളള രാജ്യങ്ങളിലേക്ക് നോക്കിയാൽ ഏകദേശം 20% ആണ് എന്നാണ് കണക്കുകൾ. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് 48 മുതൽ 50 ശതമാനം വരെ ജിഎസ്ടി ഈടാക്കുമ്പോൾ ഇവികൾക്ക് 5% മാത്രമാണ് സർക്കാർ ഈടാക്കുന്നത്.
ഈ വർഷവും ഇന്ത്യയിൽ നിരവധി പുത്തൻ കാറുകൾ അവതരിപ്പിച്ച ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് അടുത്ത കൊല്ലവും കാത്തുവെച്ചിരിക്കുന്നത് വമ്പൻ നിര തന്നെയാണ്. പുതുവർഷം പിറന്ന് ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ പുത്തൻ എസ്‌യുവിയെ ഇന്ത്യക്കാർക്കായി സമർപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവിലുള്ള GLS എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പുമായാവും ബെൻസിന്റെ വരവ്. 2024 ജനുവരി എട്ടിനായിരിക്കും GLS ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് നടക്കുക. നിലവിൽ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണിത്. പുതിയ മാറ്റങ്ങളോടെ എത്തുമ്പോൾ ആളുകളെ ഇനിയും മോഡലിലേക്ക് ആകർഷിക്കാനാവുമെന്നാണ് മെർസിഡീസ് പ്രതീക്ഷിക്കുന്നത്.
ബ്രാൻഡിന്റെ വാർഷിക പ്രസ് കോൺഫറൻസിലാവും മോഡലിന്റെ വില പ്രഖ്യാപിക്കുക. ബെൻസിന്റെ മുൻനിര എസ്‌യുവിയിലേക്ക് ധാരാളം പരിഷ്ക്കാരങ്ങളാവും വന്നെത്തുക. പുതിയ ഫീച്ചറുകൾക്കൊപ്പം കോസ്മെറ്റിക് അപ്‌ഗ്രേഡും മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരിണാമ സിൽവർ ഷാഡോയിൽ ഫിനിഷ് ചെയ്ത നാല് തിരശ്ചീന ലൂവറുകൾക്കൊപ്പം പരിഷ്ക്കരിച്ച വലിയ ഫ്രണ്ട് ഗ്രില്ലായിരിക്കും മുൻവശത്തെ ആകർഷണം.

ഹെഡ്‌ലാമ്പുകൾക്ക് പുതുക്കിയ എൽഇഡി പാറ്റേൺ ലഭിക്കുമെന്നതും GLS എസ്‌യുവിയുടെ അഴക് വർധിപ്പിച്ചേക്കും. അതേസമയം ഫ്രണ്ട് ബമ്പറിന് ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾക്കൊപ്പം എയർ ഇൻലെറ്റുകൾക്കായി ഒരു പുതിയ ഡിസൈനും മെർസിഡീസ് അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഹിമാലയസ് ഗ്രേയിൽ ഒരുക്കിയിരിക്കുന്ന 20 ഇഞ്ച് അലോയ് വീലുകളായിരിക്കും ഇടംപിടിക്കുക.
നിലവിൽ ഇന്ത്യയിൽ വിൽക്കുന്നതു പോലെ GLS 450 മോഡലിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനും GLS 400d വേരിയന്റിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനുമാവും ഫെയ്‌സ്‌ലിഫ്റ്റിലും തുടിപ്പേകാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4മാറ്റിക് AWD സിസ്റ്റവും GLS ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ട് പതിപ്പുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും.


Click it and Unblock the Notifications