വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം

ഫോര്‍ഡ് എന്ന അതികായന് പിന്നാലെ രാജ്യം വിടുമെന്ന പ്രതീതിയുണര്‍ത്തിയ ശേഷം ഒരൊറ്റ മോഡല്‍ കൊണ്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ സര്‍പ്രൈസ് തീര്‍ത്ത കമ്പനിയാണ് ഹോണ്ട. സെഡാന്‍ മോഡലുകളുടെ മാത്രം കരുത്തില്‍ ഇന്ത്യയില്‍ പിടിച്ചുനിന്നിരുന്ന ഹോണ്ടയുടെ തുറുപ്പുഗുലാനാണ് ഇപ്പോള്‍ എലിവേറ്റ് എസ്‌യുവി. ഇന്ത്യക്കാര്‍ക്കായി നിര്‍മിച്ച മോഡല്‍ ഇപ്പോള്‍ ജപ്പാനിലും തരംഗമാകുകയാണ്.

എലിവേറ്റ് പക്ഷേ ജപ്പാനില്‍ എത്തുമ്പോള്‍ WR-V എന്ന നാമം സ്വീകരിക്കുന്നു. മറ്റൊരു രസകരമായ സംഗതി എന്തെന്നാല്‍ ജപ്പാന്‍ വിപണിയിലേക്കുള്ള WR-V ഹോണ്ട ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് ഹോണ്ട സ്വന്തം രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ എസ്യുവി മോഡലാണ് എലിവേറ്റ്. പൊതുവേ ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്ക് വിദേശത്ത് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിന് അടിവരയിടുക കൂടിയാണ് എലിവേറ്റിന്റെ പ്രകടനം.

honda elevate japan booking

2024 മാര്‍ച്ചില്‍ ജാപ്പനീസ് വിപണിയില്‍ എത്തിയ എലിവേറ്റ് അവിടെയും വിജയം ആവര്‍ത്തിച്ച് ബെസ്റ്റ് സെല്ലറായി മാറി. ജാപ്പനീസ് വിപണിയില്‍ ഈ കാറിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബുക്കിംഗ് കണക്കുകള്‍. ജപ്പാനില്‍ ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഹോണ്ട എലിവേറ്റ് മെത്തത്തില്‍ 13,000-ത്തിലധികം ബുക്കിംഗ് ആണ് വാരിക്കൂട്ടിയത്. ഹോണ്ട പക്ഷേ ഈ കാറിന് ഒരു മാസം 3000 യൂണിറ്റ് ബുക്കിംഗ് ആണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയാളുകളാണ് കാര്‍ വാങ്ങാനെത്തിയത്. ഇന്ത്യയിലേക്ക് വന്നാല്‍ 2023 സെപ്റ്റംബറില്‍ അവതരിപ്പിച്ച കാര്‍ അന്ന് മുതല്‍ ഇന്നുവരെ മികച്ച വില്‍പ്പനയാണ് നേടുന്നത്. ഇന്ത്യയില്‍ എലിവേറ്റ് കാറിന് വെറും 100 ദിവസത്തിനുള്ളില്‍ 20,000 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിച്ചിരുന്നു. ഇതും മികച്ച ബുക്കിംഗ് കണക്കാണെന്ന് പറയാം.

honda elevate japan booking

ജപ്പാനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണം കാരണം ഹോണ്ട ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കും. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് WR-V ദീര്‍ഘകാലം ബെസ്റ്റ്‌സെല്ലറായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാനില്‍ നേടിയ വിജയം ഈ ഒരു മോഡലിനെ മറ്റ് ആഗോള വിപണികളില്‍ അവതരിപ്പിക്കാന്‍ ഹോണ്ടക്ക് ധൈര്യം നല്‍കും.

മാര്‍ച്ച് 22-നാണ് ഹോണ്ട WR-V കാര്‍ ജപ്പാനില്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. 20,98,800 യുവാന്‍ മുതല്‍ 24,89,300 യുവാന്‍ വരെയാണ് ഇതിന്റെ വില പോകുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 11.29 ലക്ഷം മുതല്‍ 13.39 ലക്ഷം രൂപ വരെ വരും. അതേസമയം 11.91 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ എലിവേറ്റിന്റെ വില ആരംഭിക്കുന്നത്. അതായത്, ഇന്ത്യയില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇത് ജപ്പാനിലേക്ക് കയറ്റുമതിചെയ്യുന്നതെന്നതാണ് രസകരം.

honda elevate japan booking

ബുക്കിംഗ് കണക്കുകള്‍ക്കൊപ്പം മറ്റ് ചില വിവരങ്ങള്‍ കൂടി ഹോണ്ട പങ്കുവെച്ചിട്ടുണ്ട്. ലൈറ്റ് കാറുകള്‍, കോംപാക്റ്റ് കാറുകള്‍, മിനി വാന്‍ എന്നിവയില്‍ നിന്ന് അപഗ്രേഡ് ചെയ്യുന്നവരാണ് കൂടുതലും WR-V തേടിയെത്തുന്നതെന്ന് ഹോണ്ട വ്യക്തമാക്കി. വ്യത്യസ്ത പ്രായപരിധിയിലുള്ളവരും ഹോണ്ട WR-V വാങ്ങാന്‍ താല്‍പര്യപ്പെട്ട് വരുന്നതായി കമ്പനി വ്യക്തമാക്കി. ഈ മിഡ്‌സൈസ് എസ്‌യുവി സ്വന്തമാക്കാന്‍ അവര്‍ കാണുന്ന് ചില കാരണങ്ങളുണ്ട്.

ഡ്രൈവര്‍ സീറ്റില്‍ നിന്നുള്ള വ്യക്തമായ കാഴ്ച, മികച്ച ബൂട്ട് സ്‌പേസ്, കൂടുതല്‍ സ്‌പെയ്‌സ്, കൂടുതല്‍ ടെക് ഫീച്ചറുകള്‍ എന്നിവയാണ് ഈ കാറിലേക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ADAS പോലുള്ള നൂതന സേഫ്റ്റി ഫീച്ചറുകളും WR-V-യില്‍ ഹോണ്ട ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. എലിവേറ്റ് ജപ്പാനില്‍ എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാകും.

honda elevate japan booking

ഇന്റീരിയറിലാണ് എലിവേറ്റിന്റെ ഇന്ത്യ സ്‌പെക്കും തമ്മിലുള്ള പ്രധാന മാറ്റം വെളിവാകുന്നത്. ജപ്പാന്‍ സ്‌പെക്ക് എലിവേറ്റിന്റെ ഇന്റീരിയര്‍ ഓള്‍ ബ്ലാക്ക് തീമിലാണ് വരുന്നത്. അതേസമയം ഇന്ത്യയില്‍ വില്‍ക്കുന്ന എലിവേറ്റ് കാറിന്റെ ഉള്‍വശം ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ നിറത്തിലാണ് വരുന്നത്. ഇതുകൂടാതെ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ കാര്യത്തിലും എലിവേറ്റിന്റെ ഇന്ത്യ, ജാപ്പനീസ് സ്‌പെക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

1.5 ലിറ്റര്‍, 4-സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്. ഇന്ത്യയില്‍ എസ്‌യുവി മാനുവല്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. അതേസമയം ജപ്പാന്‍ സ്‌പെക്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ വരുന്നുള്ളൂ. മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 15.31 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 16.92 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.

ഹോണ്ട എലിവേറ്റ് കാര്‍ മോഡലിന് ഇന്ത്യയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ ജപ്പാനിലും വന്‍ പ്രതികരണം ലഭിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ ഹോണ്ടയുടെ കയറ്റുമതി കണക്കില്‍ വലിയ കുതിപ്പുണ്ടാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ കാര്‍ കയറ്റുമതിയില്‍ ഹോണ്ട ആറാമതായിരുന്നു. മാരുതി, ഹ്യുണ്ടായി, കിയ, ഫോക്‌സ്‌വാഗണ്‍, നിസാന്‍ എന്നിവക്ക് ശേഷമായിരുന്നു ഹോണ്ടയുടെ സ്ഥാനം. എലിവേറ്റിന്റെ മികച്ച വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം നിലമെച്ചപ്പെടുത്താനാകും ഹോണ്ടയുടെ ശ്രമം.

More from DriveSpark

Article Published On: Thursday, April 25, 2024, 10:54 [IST]
English summary
Made in india honda elevate garnered 13000 bookings in 1 month details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X