ഇന്ത്യന്‍ കാര്‍ വേണമെന്ന് വാശിപിടിച്ച് ആഫ്രിക്കക്കാര്‍! ഹിറ്റ് മോഡല്‍ ലോഡ് കണക്കിന് അയച്ച് മാരുതി
ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിവിധ ആഗോള വിപണികളിലേക്ക് കാറുകള്‍ കയറ്റി അയക്കുന്നുണ്ട്. അടുത്ത കാലത്താണ് അവര്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് സുസുക്കിയുടെ സ്വന്തം നാടായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്തത്. ജപ്പാനിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി എസ്‌യുവി ആയിരുന്നു ഫ്രോങ്ക്‌സ്. കമ്പനിയുടെ കാറുകള്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണികളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (RHD) വാഹനങ്ങളാണ് ഉപയോഗത്തിലുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിര്‍മിച്ച നിരവധി വാഹനങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആഫ്രിക്കയിലേക്കുള്ള പ്രവേശന കവാടമായാണ് ദക്ഷിണാഫ്രിക്ക നിലകൊള്ളുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് RHD വാഹനങ്ങള്‍ ഉപയോഗത്തിലുള്ള കെനിയ, മൗറീഷ്യസ്, ടാന്‍സാനിയ, ഉഗാണ്ട, ബോട്‌സ്വാന, സിംബാബ്വെ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആഫ്രിക്കയെ കൂടാതെ യൂറോപ്പിലെ RHD വിപണികളിലേക്കും മാരുതി സുസുക്കി കാറുകള്‍ കയറ്റുമതി ചെയ്യുന്നു. ഇപ്പോള്‍ നാലാം തലമുറ സ്വിഫ്റ്റ് മോഡല്‍ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ് മാരുതി സുസുക്കി. സ്വിഫ്റ്റിന്റെ ഇന്ത്യ സ്‌പെക്ക്, ദക്ഷിണാഫ്രിക്ക സ്‌പെക്ക് മോഡലുകള്‍ തമ്മിലുള്ള മാറ്റങ്ങള്‍ അടുത്തറിയാം.

മുകളില്‍ പറഞ്ഞ പോലെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ ആയതിനാല്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് കുറച്ച് മാറ്റങ്ങളോടെ എളുപ്പത്തില്‍ ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാം. ഇന്ത്യയിലെ മാരുതി സുസുക്കി കാറുകള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പുതിയ സ്വിഫ്റ്റ് മോഡലില്‍ ചില്ലറ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.
പുത്തന്‍ എഞ്ചിനുമായാണ് 2024 സ്വിഫ്റ്റ് പുറത്തിറങ്ങിയിരിക്കുന്നതെന്ന വിവരം എല്ലാവര്‍ക്കും അറിയാം. 5 സ്പീഡ് മാനുവലിനൊപ്പം 5-സ്പീഡ് എഎംടിക്ക് ഗിയര്‍ബോക്‌സും ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ പുതിയ സ്വിഫ്റ്റിന് എഎംടി ഗിയർബോക്‌സിന് പകരം സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇന്ത്യ സ്‌പെക്ക് മോഡലിന് സമാനമായിരിക്കും.

സുഗമമായ പ്രവര്‍ത്തനത്തിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ടതാണ് സിവിടി ഗിയര്‍ബോക്‌സുകള്‍. പരമ്പരാഗത ഗിയര്‍ബോക്സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ ഒരു എഞ്ചിന്റെ പരമാവധി പവറും ടോര്‍ക്കും ദീര്‍ഘനേരത്തേക്ക് നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ സാധാരണ എഎംടി ഗിയര്‍ബോക്സിനേക്കാള്‍ സുഗമമായ ആക്‌സിലറേഷന്‍ പ്രതീക്ഷിക്കാം. നാലാം തലമുറ സ്വിഫ്റ്റില്‍ സിവിടി ഗിയര്‍ബോക്‌സ് വരുമ്പോള്‍ പവര്‍, ടോര്‍ക്ക് ഔട്ട്പുട്ടുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
സ്വിഫ്റ്റ് ഇന്ത്യന്‍ പതിപ്പ് 81.58 PS പവറും 111.7 Nm ടോര്‍ക്കുമാണ് നല്‍കുന്നത്. സ്വിഫ്റ്റില്‍ ഘടിപ്പിച്ച പുത്തന്‍ എഞ്ചിന്‍ കൂടുതല്‍ മൈലേജ് നല്‍കുന്നു. മാനുവല്‍ ഗിയര്‍ബോക്സ് ഉപയോഗിച്ച് ലിറ്ററിന് 24.8 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നു. അതേസമയ എഎംടി വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.75 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന 2024 സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഈ വേരിയന്റ് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തിട്ടില്ല. സിവിടി ഗിയര്‍ബോക്സിന് പുറമേ, ദക്ഷിണാഫ്രിക്ക സ്‌പെക്ക് സ്വിഫ്റ്റിന്റെ മിക്ക സവിശേഷതകളും ഇന്ത്യ സ്‌പെക്കിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്ലോസി ബ്ലാക്ക് ഗ്രില്‍, ബൂമറാംഗ് ഡിആര്‍എല്‍ ഉള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, C ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍ എന്നിവ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ പെടും.
9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, റിയര്‍ എസി വെന്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍ (ടൈപ്പ് എ, സി), ക്രൂയിസ് കണ്‍ട്രോള്‍, സുസുക്കി കണക്ട് ആപ്പ് വഴിയുള്ള കണക്റ്റിവിറ്റി എന്നിവ ന്യൂജെന്‍ സ്വിഫ്റ്റിന്റെ അകത്തളത്തില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ക്ക് അടുത്തിടെ വിദേശ വിപണികളില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്.
മാരുതി സുസുക്കിയുടെ സ്വിഫ്റ്റിന്റെ കയറ്റുമതി ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് RHD വിപണികളിലെയും വൈവിധ്യമാര്‍ന്ന വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ബ്രാന്‍ഡിന്റെ പൊരുത്തപ്പെടുത്തലും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു. ഈ നീക്കം മാരുതി സുസുക്കിയുടെ ആഗോള സാന്നിദ്ധ്യം ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ അന്താരാഷ്ട്ര ഡിമാന്‍ഡ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്കും കാര്യമായ സംഭാവന ചെയ്യും.


Click it and Unblock the Notifications








