നവംബറിൽ എക്സ്പോർട്ടിൽ കാലിടറി എങ്കിലും പ്രാദേശിക വിൽപ്പന പൊടിപൊടിച്ച് മഹീന്ദ്ര

2023 നവംബറിൽ യൂട്ടിലിറ്റി വാഹന, വാണിജ്യ വാഹന വിഭാഗങ്ങളിൽ മഹീന്ദ്രയുടെ വിൽപ്പന ഇരട്ട അക്ക വളർച്ച പ്രാപിച്ചിരിക്കുകയാണ്. മൊത്തം വിൽപ്പന (PV+CV) കഴിഞ്ഞ മാസം വാർഷിക കണക്ക് പ്രകാരം (YoY) 21 ശതമാനം വർധനയോടെ 70,576 യൂണിറ്റിലെത്തി. എന്നിരുന്നാലും, 2023 ഒക്‌ടോബറിലെ 80,679 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ (MoM) കണക്കിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്.

2023 നവംബർ മാസത്തിൽ, മഹീന്ദ്ര പാസഞ്ചർ വാഹന (PV) വിൽപന 39,981 യൂണിറ്റായി, 2022 നവംബറിൽ വിറ്റ 30,392 യൂണിറ്റുകളെ അപേക്ഷിച്ച് 32 ശതമാനം വർധനവാണിത്. കൂടാതെ 2022 -ലെ ഏപ്രിൽ-നവംബർ കാലയളവിൽ വിറ്റ 2,31,413 യൂണിറ്റുകളെ അപേക്ഷിച്ച് 29 ശതമാനം വർധയോടെ 2023 ഇതേ കാലയളവിൽ 2,98,603 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. കാറുകളേയും വാനുകളേയും അപേക്ഷിച്ച് യൂട്ടിലിറ്റി വാഹന നിരയിൽ കമ്പനി കൂടുതൽ പ്രതികരണം നേടിയിട്ടുണ്ട്.

നവംബറിൽ പ്രാദേശിക വിൽപ്പന പൊടിപൊടിച്ച് മഹീന്ദ്ര

2022 നവംബറിൽ വിറ്റ 5,198 യൂണിറ്റുകളിൽ നിന്ന് 26 ശതമാനം വളർച്ചയോടെ 6,568 യൂണിറ്റിമായി കൊമേർഷ്യൽ വാഹന വിൽപ്പന പൊടിപൊടിക്കുകയാണ്. എല്ലാ സെഗ്‌മെന്റുകളും അതോടൊപ്പം ത്രീ വീലറിന്റെ മൊത്തം വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു. ഇയർ ടു ഡേറ്റ് (YTD) വിൽപ്പന 2023 ഏപ്രിൽ-നവംബർ കാലയളവിൽ 54 ശതമാനം ഉയർന്ന് 55,196 യൂണിറ്റിലെത്തി. 2022 ഏപ്രിൽ-നവംബർ മാസങ്ങളിൽ ഇത് 35,859 യൂണിറ്റുകൾ ആയിരുന്നു.

സബ് 2T വിഭാഗത്തിലെ LCV വിൽപ്പന 54 ശതമാനം വർധിച്ച് 4,083 യൂണിറ്റിൽ എത്തി, അതേസമയം YTD വിൽപ്പന 1 ശതമാനം ഉയർന്ന് 29,047 യൂണിറ്റായി. 2T - 3.5T ശ്രേണിയിലെ LCV -കൾ 7.0 ശതമാനം വളർച്ചയോടെ 17,284 യൂണിറ്റിലെത്തി, ഇവയുടെ YTD വിൽപ്പന 9.0 ശതമാനം ഉയർന്ന് 1,40,361 യൂണിറ്റോളമായി വർധിച്ചു.

നവംബറിൽ പ്രാദേശിക വിൽപ്പന പൊടിപൊടിച്ച് മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ LCV 3.5T, MHCV സെഗ്‌മെന്റിൽ യഥാക്രമം 844 യൂണിറ്റുകളും 8,278 യൂണിറ്റുകളും യഥാക്രമം YoY, YTD എന്നിവയിൽ 12 ശതമാനവും, 54 ശതമാനവും വളർച്ചയാണ് നിർമ്മാതാക്കൾ കൈവരിച്ചിരിക്കുന്നത്. കമ്പനിയുടെ ത്രീ വീലർ വിൽപ്പന, ഇലക്‌ട്രിക് ത്രീ വീലറുകൾ ഇതിൽ ഉൾപ്പടെ രണ്ട് അക്ക വളർച്ച പ്രാപിച്ച് 6,568 യൂണിറ്റുകളായി വളർന്നു. YoY കണക്കിൽ 26 ശതമാനം, 55,196 യൂണിറ്റുകളോടെ YTD -ൽ 54 ശതമാനവും വർധിച്ചു.

പ്രാദേശിക മാർക്കറ്റിലെ വിൽപ്പനയ്ക്ക് അപ്പുറം മഹീന്ദ്രയുടെ മൊത്തം കയറ്റുമതി 2023 നവംബറിൽ 1,816 യൂണിറ്റായി, 2022 നവംബറിൽ കയറ്റുമതി ചെയ്ത 3,122 യൂണിറ്റുകളിൽ നിന്ന് 42 ശതമാനം ഇടിവാണ് ഇത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022 -ലെ അതേ കാലയളവിൽ അയച്ച 21,633 യൂണിറ്റുകളെ അപേക്ഷിച്ച 17 ശതമാനം ഇടിവുമായി 17,986 യൂണിറ്റുകളാണ് ഷിപ്പ് ചെയ്തിരിക്കുന്നത്.

നവംബറിൽ പ്രാദേശിക വിൽപ്പന പൊടിപൊടിച്ച് മഹീന്ദ്ര

അടുത്തതായി കമ്പനിയിൽ നിന്ന് വരാനിരിക്കുന്ന പുതിയ ലോഞ്ചുകളെക്കുറിച്ച് പറയുമ്പോൾ, ഈ വർഷം പുതിയ കാറുകൾ അവതരിപ്പിക്കാൻ മഹീന്ദ്രയ്ക്ക് പദ്ധതികളൊന്നുമില്ല. 2024-ൽ നിർമ്മാതാക്കൾ നിരവധി പുതിയ കാറുകൾ പുറത്തിറക്കും. അവയിലൊന്ന്, മഹീന്ദ്ര സ്കോർപ്പിയോ N പിക്ക് അപ്പ് ആയിരിക്കും. വാഹനം അടുത്തിടെ ഇന്ത്യയിൽ ടെസ്റ്റ് റൺ നടത്തിയിരുന്നത് ക്യാമറയിൽ കുടുങ്ങിയിരുന്നു. XUV300 ഫെയ്‌സ്‌ലിഫ്റ്റ്, ഥാർ ഫൈവ് ഡോർ എന്നിവയും അടുത്ത വർഷത്തേക്കുള്ള പൈപ്പ്‌ലൈനിലാണ്, കൂടാതെ ഒരു കൂട്ടം ഇവികളും താമസിയാതെ പിന്തുടരും.

യൂട്ടിലിറ്റി വെഹിക്കിൾ സെഗ്‌മെന്റിൽ, XUV700, Thar, Scorpio N എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ, മോഡലും വേരിയന്റും അനുസരിച്ച് കാത്തിരിപ്പ് കാലയളവ് 3 മാസം മുതൽ 16 മാസം വരെ നീണ്ടുനിൽക്കുന്ന നിരവധി ഓർഡറുകളിൽ കമ്പനി ഇരിക്കുന്നു. സപ്ലൈ ചെയിൻ പ്രശ്‌നങ്ങളുമായി കമ്പനി തർക്കം തുടരുമ്പോഴും ഉത്സവ സീസണിലുടനീളം ശക്തമായ ഡിമാൻഡ് ഈ വിഭാഗത്തിലെ കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിച്ചു.

More from DriveSpark

Article Published On: Sunday, December 3, 2023, 14:30 [IST]
English summary
Mahindra 2023 november sales export drops as domestic market rise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X