മഹീന്ദ്രയെക്കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ലെന്ന് വിദഗ്ധർ, ആദ്യം സർവീസും വിശ്വാസ്യതയും നേടിയിട്ട് മതി ബാക്കി
വിപണി പിടിക്കാൻ മഹീന്ദ്ര തങ്ങളുടെ പുതിയ മോഡലായ 3XO പുറത്തിറക്കിയെങ്കിലും ഫീച്ചറുകൾ കൊണ്ടും വില കൊണ്ടും വാഹനം അൽപ്പം ജനപ്രീതി നേടിയെങ്കിലും എതിരാളികളായ ടാറ്റയെയും മാരുതിയെയും തറ പറ്റിക്കാനും മാത്രം മഹീന്ദ്ര ആയിട്ടില്ല എന്നാണ് വാഹന വിപണിയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിപണിയിൽ ഒന്നാമതെത്തണമെങ്കിൽ രണ്ട് കാര്യങ്ങളിലാണ് കമ്പനി ശ്രദ്ധ ചെലുത്തേണ്ടത് എന്നാണ് അഭിപ്രായം ഉയരുന്നത്. ഒന്ന് വാഹനത്തിൻ്റെ സർവീസിലും വിശ്വാസ്യതയിലും.
പ്രാരംഭ വിജയം സൃഷ്ടിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചുവെങ്കിലും അത് നിലനിർത്താൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് സംശയം. സർവീസും വിശ്വാസ്യതയും ഒരു പ്രധാന ഘടകമായി മാറുകയും അത് സുസ്ഥിരമായ വളർച്ചയ്ക്കൂം ഡിമാൻഡിനും ഇത് ആവശ്യമായത് കൊണ്ടും കമ്പനിക്ക് മറ്റ് വഴികളില്ല.മറ്റ് വാഹന നിർമ്മാതാക്കളിൽ നിന്ന് കടുത്ത മത്സരമാണ് മഹീന്ദ്ര നേരിടുന്നത്. 3XO-യിൽ മികച്ച പവർട്രെയിൻ ഉണ്ടായിരുന്നിട്ടും, അപ്ഡേറ്റ് ചെയ്ത ടാറ്റ നെക്സോൺ, ഒരു പ്രധാന എതിരാളിയായി, ഇപ്പോഴും ശക്തമായ വിപണി സാന്നിധ്യം നിലനിർത്തുന്നുണ്ട്.

കാറിൻ്റെ കരുത്തുറ്റ പെട്രോൾ എഞ്ചിനും സുഖകരമായ യാത്രയും എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. മൊത്തത്തിലുള്ള ഇൻ്റീരിയർ സ്ഥലവും സവിശേഷതകളും പ്രശംസനീയമാണെങ്കിലും, പരിമിതമായ ബൂട്ട് സ്പേസ് പോലുള്ള ചെറിയ പോരായ്മകളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നെക്സോണിനെ തകർക്കാൻ മാത്രം പ്രാപ്തിയുളള ഒരു വാഹനമായിട്ട് പോലും അതിന് സാധിക്കുന്നില്ല.
ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും മഹീന്ദ്ര XUV 3XO വാഗ്ദാനം ചെയ്യുന്നു, നെക്‌സോൺ ഉൾപ്പെടെയുള്ള മറ്റ് സബ് കോംപാക്ട് എസ്‌യുവികളിൽ നിലവിൽ ലഭ്യമല്ലാത്ത മറ്റൊരു സവിശേഷതയാണിത്. XUV 3XO -യിലെ ഡ്യുവൽ സോൺ എസി ഫ്രണ്ട് സീറ്റ് യാത്രക്കാർക്ക് ക്യാബിൻ്റെ മുൻഭാഗത്ത് സ്വന്തം സോണുകൾക്ക് വ്യത്യസ്തമായ ടെംപറേച്ചർ സെറ്റ് ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ രണ്ട് മോഡലുകൾക്കും പിന്നിൽ എസി വെൻ്റുകൾ ലഭിക്കുന്നുണ്ട്.

XUV 3XO -യ്ക്ക് നെക്‌സോണിന്റെ സേഫ്റ്റിയ്ക്ക് മുകളിൽ നിൽക്കാൻ സഹായിക്കുന്ന പ്രധാന സുരക്ഷാ നേട്ടങ്ങളിലൊന്ന് അതിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമാണ് (ADAS). അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന ലെവൽ 2 ADAS സംവിധാനവുമായി വരുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയാണ് XUV 3XO എന്നതാണ് മറ്റൊരു പ്രത്യേകത.
മെയ് 15-ന് XUV 3XO എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ വണ്ടിക്ക് കിടിലൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് മനസിലായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ബുക്കിംഗാണ് കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ തേടിയെത്തിയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 60 മിനിറ്റിനുള്ളിൽ തന്നെ 50,000-ത്തിലധികം ബുക്കിംഗുകളാണ് XUV 3XO വാരിക്കൂട്ടിയിരിക്കുന്നത്.

എസ്‌യുവിക്ക് ലഭിച്ച മികച്ച പ്രതികരണം XUV 3XO പതിപ്പിന്റെ ആകർഷകമായ സവിശേഷതകളെ അടിവരയിടുന്നതാണ്. അതിശയിപ്പിക്കുന്ന ഡിസൈൻ, ആഡംബരമായ ഇന്റിരിയറുകൾ, ലെവൽ 2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യകൾ, മികച്ച സുരക്ഷാ നടപടികൾ എന്നിവയെല്ലാമാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. MX1, MX2, MX3, AX5, AX7 വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
XUV300-യിൽ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. മൂന്നിലും പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടുമെന്നതാണ് പ്രത്യേകത. എംസ്റ്റാലിയൻ TGDi ആയാലും ടർബോ ഡീസൽ ആയാലും മികച്ച ഇൻ-ക്ലാസ് പവറും ടോർക്കുമാണ് മുഖമുദ്ര.


Click it and Unblock the Notifications








