അയ്യേ ഞങ്ങൾ അത്തരക്കാർ നഹി ഹേ, 7300 കോടി പിഴ ഉണ്ടയില്ല വെടിയെന്ന് ഹ്യുണ്ടായിയും മഹീന്ദ്രയും
എമിഷൻ മാനദണ്ഡങ്ങൾ എന്നും വാഹന നിർമാതാക്കൾക്ക് ഒരു പേടിസ്വപ്നമാണ്. 2022-ൽ കർശനമാക്കിയിട്ടുളള കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFE) മാനദണ്ഡങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടാൽ നിർമാതാക്കൾക്ക് അതൊരു തലവേദനയായിരിക്കും. അത് കൊണ്ട് തന്നെ പല വാഹന നിർമാതാക്കളും തങ്ങളുടെ ഡീസൽ മോഡലുകൾ പിൻവലിക്കേണ്ട അവസ്ഥ വരെ വന്നിരുന്നു. എന്നാൽ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടുകളിൽ പുറത്ത് വരുന്നത് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട എട്ടോളം വാഹന നിർമാതാക്കൾക്ക് 7300 കോടി രൂപയുടെ പെനാൽറ്റി നൽകിയെന്നുമായിരുന്നു.
റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതൽ പിഴ അടയ്ക്കേണ്ടത് ഹ്യുണ്ടായി എന്നായിരുന്നു. ഏകദേശം 2,837 കോടി രൂപയാണ് പിഴത്തുകയായി കമ്പനി അടയ്ക്കേണ്ടതെന്നായിരുന്നു റിപ്പോർട്ട്.മഹീന്ദ്രയ്ക്കും 1,788 കോടി രൂപയാണ് പിഴത്തുകയായി റിപ്പോർട്ടിൽ പറയുന്നത്. കൊറിയൻ വാഹന ഭീമനായ കിയയ്ക്ക് ഏകദേശം 1,346 കോടി രൂപ പിഴയുമാണ് അടയ്ക്കേണ്ടത്.

എന്നാൽ ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ വരുന്നത് അനുസരിച്ച് പെനാൽറ്റി വിഷയത്തിൽ ഹ്യുണ്ടായിയും മഹീന്ദ്രയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങൾക്ക് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നതിൽ ഒരു തരത്തിലുള്ള പിഴയും ലഭിച്ചിട്ടില്ല എന്നാണ് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയും പറഞ്ഞിരിക്കുന്നത്.
2022ലെ വിശാല ഊർജ സംരക്ഷണ (ഭേദഗതി) ബില്ലിലെ ക്ലോസ് പറയുന്നത്, ഒരു കമ്പനി, ഫ്ലീറ്റ് എമിഷൻ സ്‌കോറുകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, വിൽക്കുന്ന ഓരോ കാറിനും 25,000 രൂപ പിഴ നൽകേണ്ടിവരുമെന്നാണ്. വലിയ വോളിയം നമ്പറുകൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ വരെ ചുമത്തുമെന്നാണ്. ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ ശരാശരി കോർപ്പറേറ്റ് CO2 പുറന്തള്ളൽ പരിധി കിലോമീറ്ററിന് 113gm ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഓരോ കമ്പനിക്കും അവരുടെ വ്യക്തിഗത പരിധികൾ വിറ്റഴിച്ച കാറുകളുടെ എണ്ണവും ഇന്ധന തരം - പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, CNG, അല്ലെങ്കിൽ ഇലക്ട്രിക് എന്നിവയുടെ മിശ്രിതവും അടിസ്ഥാനമാക്കിയായിരിക്കും.

ഒരു കമ്പനിയുടെ ഫ്ലീറ്റ് CO2 ഉദ്‌വമനം 0-4.7% കൂടുതലാണെങ്കിൽ 25,000 രൂപ പിഴ ഈടാക്കും. ഫ്ലീറ്റ് CO2 ഉദ്‌വമനം 4.7 ഗ്രാമിൽ കൂടുതലാണെങ്കിൽ, ഓരോ യൂണിറ്റിനും 50,000 രൂപ പിഴ ഈടാക്കും. ഇന്ത്യയിൽ നിശ്ചയിച്ചിട്ടുള്ള പിഴ മറ്റ് പ്രദേശങ്ങളിലും സ്ഥലങ്ങളിലും വളരെ ഉയർന്നതാണ്, ഇത് ഫ്ലീറ്റിന് സുസ്ഥിരത കൂട്ടാൻ പ്രവർത്തിക്കുന്ന കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന് വ്യവസായ നിരീക്ഷകരുടെ അഭിപ്രായം.
വലിയ വോളിയത്തിൽ വിൽക്കുന്ന കമ്പനികളുടെ കാര്യത്തിൽ, CO2 ഉദ്‌വമനം പരിധിക്ക് മുകളിലാണെങ്കിൽപ്പോലും ആയിരക്കണക്കിന് കോടി രൂപ പിഴ ഈടാക്കാം. കമ്പനികൾ ഹൈബ്രിഡ്‌സ്, ഇലക്‌ട്രിക്‌സ്, സിഎൻജി തുടങ്ങിയ ഹരിത സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതിനാൽ ഇത് അന്യായമാണ്. ബിഎസ് 6 നിലവാരത്തിലേക്ക് മാറുന്നതിന് അവർ ചെലവഴിച്ചതിനേക്കാൾ കൂടുതലാണ് പിഴയുടെ തുക വരുന്നത്.

രാജ്യത്ത് മലിനീകരണ തോത് വളരെ കൂടുതലുളള സംസ്ഥാനമാണ് ദില്ലി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഡല്‍ഹിയില്‍ വിവിധ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. 10 വര്‍ഷത്തില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിച്ചതാണ് അതില്‍ ഒന്ന്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








