ഫെബ്രുവരിയിൽ മഹീന്ദ്രയുടെ മുഖം രക്ഷിച്ച് എസ്‌യുവികൾ, സ്കോർപിയോ മുതൽ ഥാർ വരെ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്ന് നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് സ്കോർപിയോ . സ്കോർപിയോ-N, സ്കോർപിയോ ക്ലാസിക്ക് എന്നീ രണ്ട് മോഡലുകളാണ് ലഭിക്കുന്നത്, SUV ഓരോ മാസവും ശരാശരി 10,000-ത്തിലധികം വിൽപ്പന നടത്തുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ കാർ നിർമ്മാതാവ് 40 ശതമാനം വർദ്ധനവാണ് കൈവരിച്ചത്.

മഹീന്ദ്ര കഴിഞ്ഞ മാസം 42,401 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റഴിച്ചു, അതിൽ ബ്രാൻഡുകളുടെ മുൻനിര എസ്‌യുവികളും ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ മൊത്തത്തിലുള്ള വിൽപ്പന 24 ശതമാനം വർധിച്ച് 72,923 യൂണിറ്റായി ഉയർന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിലുടനീളം 30,358 എസ്‌യുവികൾ വിറ്റു. സ്‌കോർപിയോ-എൻ, സ്‌കോർപിയോ ക്ലാസിക് മോഡലുകളിൽ ലഭ്യമായ അതിൻ്റെ മുൻനിര എസ്‌യുവി സ്‌കോർപിയോയുടെ ജനപ്രീതിയും വിൽപ്പനയും കൊണ്ട് മഹീന്ദ്രയുടെ വിൽപ്പന അടുത്ത മാസങ്ങളിലും കുതിച്ചുയരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഫെബ്രുവരിയിൽ മഹീന്ദ്രയുടെ മുഖം രക്ഷിച്ച് എസ്‌യുവികൾ

കാർ നിർമ്മാതാവ് ഇന്ത്യയിൽ വിൽക്കുന്ന മറ്റെല്ലാ വാഹനങ്ങളെക്കാളും മഹീന്ദ്ര സ്കോർപിയോ എസ്‌യുവികൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുണ്ട്. മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന നേടിയിരുന്നു. ഈ നേട്ടം വേഗത്തിൽ കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനമാണിത് എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. എല്ലാ മഹീന്ദ്ര കാറുകളിലും ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ള വണ്ടിയാണെങ്കിലും ആളുകൾക്ക് സ്കോർപിയോ എന്നാൽ പ്രത്യേക വികാരമാണെന്നതിനുള്ള തെളിവാണിത്.

സ്കോർപിയോ N എസ്‌യുവിക്ക് 13.26 ലക്ഷം മുതൽ 24.54 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അരങ്ങേറ്റം മുതൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് വലിയ വഴിത്തിരിവ് ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവി ഓരോ മാസവും ശരാശരി 8,000 യൂണിറ്റിലധികമാണ് വിറ്റഴിക്കപ്പെടുന്നത്. സ്‌കോർപിയോ ക്ലാസിക് പതിപ്പിനൊപ്പമാണ് N മോഡലും വിറ്റഴിക്കപ്പെടുന്നത്.

ഫെബ്രുവരിയിൽ മഹീന്ദ്രയുടെ മുഖം രക്ഷിച്ച് എസ്‌യുവികൾ

6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ മഹീന്ദ്ര സ്കോർപിയോ N വാങ്ങാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. Z2, Z4, Z6, Z8 എന്നീ നാല് വേരിയന്റുകളിലായാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ബോഡി ഓൺ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ മുൻഗാമിയേക്കാൾ യാത്രാ സുഖവും പെർഫോമൻസും നൽകാൻ ഇതിനാവുന്നുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി രണ്ട് എഞ്ചിൻ ഓപ്ഷനും വീട്ടിലെത്തിക്കാം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ മോഡൽ 198 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിന് 173 bhp കരുത്തിൽ 400 Nm torque ആണ് വികസിപ്പിക്കുന്നത്. മോഡലിന്റെ എല്ലാ വേരിയന്റുകളിലും RWD ലേഔട്ട് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും.

ഫെബ്രുവരിയിൽ മഹീന്ദ്രയുടെ മുഖം രക്ഷിച്ച് എസ്‌യുവികൾ

എസ്‌യുവിയുടെ Z4, Z6, Z8, Z8L മോഡലുകളിൽ ഒരു കൂൾഡ് ഗ്ലോവ്ബോക്‌സ് മഹീന്ദ്ര വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. പുതിയ കോസ്റ്റ് കട്ടിംഗ് അപ്‌ഡേറ്റിന്റെ ഭാഗമായി Z4, Z6 എന്നിവയ്ക്ക് ഇനി കൂൾഡ് ഗ്ലോവ്‌ബോക്‌സ് ഫീച്ചർ ലഭിക്കില്ല. അതേസമയം Z8, Z8L എന്നിവ അത് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Z6 ട്രിമ്മിൽ ഒരു കളർ TFT ടച്ച്‌സ്‌ക്രീൻ അഡ്രിനോക്‌സ് കണക്ട് ടെക്‌നും ബിൽറ്റ്-ഇൻ അലക്‌സാ സപ്പോർട്ടും നേരത്തെ ലഭിക്കുമായിരുന്നു.

ബൊലേറോ, ബൊലേറോ നിയോ എസ്‌യുവികൾക്കൊപ്പം ഓരോ മാസവും 11,000-ലധികം ബുക്കിംഗുകൾ നടത്തുന്ന ബ്രാൻഡിൻ്റെ ഏറ്റവും ജനപ്രിയ മോഡൽ കൂടിയാണ് മഹീന്ദ്ര ബൊലേറോ. മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനും ഈ വർഷം അവസാനം അഞ്ച് ഡോർ താർ എസ്‌യുവി അവതരിപ്പിക്കാനും ഒരുങ്ങുകയാണ്. നിലവിലുള്ള ത്രീ-ഡോർ പതിപ്പിനൊപ്പം വിൽക്കുന്ന വലിയ ഥാർ എസ്‌യുവി ഈ വർഷം പകുതിയോടെ നിരത്തിലെത്തുമെന്ന് കാർ നിർമ്മാതാവ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, March 1, 2024, 18:00 [IST]
English summary
Mahindra and mahindra sales india growing 40 per cent increase in february details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X