ഞങ്ങളായിട്ട് മാറിനില്‍ക്കുന്നില്ലെന്ന് മഹീന്ദ്ര; മാരുതിക്കും ഹ്യുണ്ടായിക്കും പിന്നാലെ വില കൂട്ടി

ഡിസംബര്‍ മാസമായതോടെ സ്ഥിരമായി കണ്ട് വരുന്ന ചില സംഭവ വികാസങ്ങള്‍ക്ക് ഓട്ടോമൊബൈല്‍ വിപണി സാക്ഷ്യം വഹിക്കുകയാണ്. ഒന്ന് ഇയര്‍ എന്‍ഡ് ഓഫറുകളാണ്. മറ്റൊന്ന് പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്ന വില വര്‍ധനവാണ്. രാജ്യത്തെ ആഡംബര കാര്‍ കമ്പനികളാണ് ആദ്യം വില കൂട്ടാന്‍ പോകുന്നതായി പ്രഖ്യാപിച്ചത്. 2025 ജനുവരി മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് മാരുതി സുസുക്കി, ഹ്യുണ്ടായി, നിസാന്‍, ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, എംജി മോട്ടോര്‍ എന്നീ കമ്പനികള്‍ പ്രഖ്യപിച്ചിരുന്നു. ഇപ്പോള്‍ തങ്ങളും സഹമത്സരാര്‍ത്ഥികളുടെ കൂടെ കൂടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ എത്രയാണ് വില കൂട്ടിയതെന്ന് വിശദമായി നോക്കാം.

എല്ലാ വര്‍ഷത്തേയും പോലെ ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ മുഴുവന്‍ ഉല്‍പ്പന്ന ലൈനപ്പിനും വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ കലണ്ടര്‍ വര്‍ഷം പിറക്കുന്നതോടെ കാറുകള്‍ക്ക് സാധാരണയായി 2മുതല്‍ 4 ശതമാനം വരെയാണ് വില ഉയരാറുള്ളത്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ്, ഓപ്പറേഷന്‍ ചെലവുകള്‍, ഗതാഗത ചെലവുകള്‍ എന്നിവയിലെ വര്‍ധനവാണ് വാഹന വില വര്‍ഷം തോറും വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം.

anand mahindra scorpio n

അടുത്ത വര്‍ഷം ജനുവരി മുതല്‍ തങ്ങളുടെ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില 3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വെള്ളിയാഴ്ച അറിയിച്ചു. വില വര്‍ധന തീരുമാനത്തിന് പിന്നിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളുടെ അതേ കാരണങ്ങള്‍ തന്നെയാണ് മഹീന്ദ്രയും നിരത്തിയിരിക്കുന്നത്.

പണപ്പെരുപ്പം മൂലമുള്ള ഇന്‍പുട്ട് ചെലവുകള്‍ കൂടിയതും വാഹന പാര്‍ട്സുകളുടെ വില വര്‍ധിച്ചതുമാണ് ഇതിന്റെ ഭാരം ഒരു പരിധി വരെ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്നാണ് കമ്പനി പറയുന്നത്. XUV700, സ്‌കോര്‍പിയോ-N, ഥാര്‍ റോക്‌സ്, ഥാര്‍ 3 ഡോര്‍, XUV 3XO, ബൊലേറോ, ബൊലേറോ നിയോ തുടങ്ങിയ എസ്‌യുവികളും ഒരേയൊരു ഇലക്ട്രിക് എസ്‌യുവിയായ XUV400 ഇവിയുമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

mahindra thar roxx

തങ്ങളുടെ മോഡലുകള്‍ക്ക് മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഈ എസ്‌യുവികള്‍ക്കാണ് പരമാവധി വിലവര്‍ദ്ധനവ് ലഭിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും മഹീന്ദ്രയില്‍ നിന്ന് ഥാര്‍ റോക്‌സ്, സ്‌കോര്‍പിയോ-N അല്ലെങ്കില്‍ XUV700 എസ്‌യുവികള്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ ഡിസംബര്‍ ആയിരിക്കും അതിനുള്ള ഏറ്റവും നല്ല സമയം.

സ്‌കോര്‍പിയോ-N, XUV700, ഥാര്‍ റോക്സ് എന്നിവയാണ് മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികള്‍. കാര്‍ നിര്‍മ്മാതാവ് നവംബറില്‍ 46,000 എസ്‌യുവികള്‍ വിറ്റഴിച്ചു. 2023 നവംബറിനെ അപേക്ഷിച്ച് ഏകദേശം 16 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര. ഉത്സവകാലത്ത് ഒക്ടോബറില്‍ 54,504 എസ്‌യുവികള്‍ വിറ്റഴിച്ച് കമ്പനി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചിരുന്നു.

അടുത്ത വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. അതിന്റെ ഭാഗമായി അടുത്തിടെ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ XEV 9e, BE 6e എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കിയിരുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് എസ്യുവികള്‍ മഹീന്ദ്രയുടെ സമര്‍പ്പിത ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ INGLO അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലുകളാണെന്നതാണ് ശ്രദ്ധേയം.

XEV 9e പ്രാരംഭ വിലയായ 21.90 ലക്ഷം രൂപയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ചെറിയ BE 6e ഇലക്ട്രിക് എസ്‌യുവിയുടെ വില 18.90 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. ആമുഖ എക്‌സ്-ഷോറൂം വിലകളാണിത്. 2025 ഫെബ്രുവരി മുതല്‍ പുത്തന്‍ കാറുകളുടെ ബുക്കിംഗ് ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടെ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വില്‍പ്പന ഉയര്‍ത്താനും ഇവി വിപണിയിലെ വിപണി വിഹിതം ഉയര്‍ത്താനും ഈ മോഡലുകള്‍ കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

mahindra be 6e

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 7, 2024, 12:51 [IST]
English summary
Mahindra announced price increase across suv commercial vehicle range effective from january 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X