450 കി.മീ റേഞ്ച്, 30 മിനിറ്റില്‍ ചാര്‍ജാകും! നാട്ടിലാകെ സംസാരം ഈ മഹീന്ദ്ര ഇവിയെ കുറിച്ച്

ഇന്ത്യന്‍ വാഹന വിപണി ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളോട് അടുത്ത് കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി പല വാഹന ബ്രാന്‍ഡുകളും ഇവി മോഡലുകള്‍ പുറത്തിറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവി മേഖലയില്‍ നിര്‍മാണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വണ്ടിക്കമ്പനികള്‍ കോടികളാണ് നിക്ഷേപിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പാസഞ്ചര്‍ ഇവി രംഗം ഭരിക്കുന്നത് ടാറ്റയാണ്. എന്നാല്‍ ഇലക്ട്രിക് എസ്‌യുവികളുടെ ഒരു നിര തന്നെ അണിയറയില്‍ ഒരുക്കുന്ന മഹീന്ദ്ര ടാറ്റക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോകുകയാണ്. അടുത്തിടെ മഹീന്ദ്രയുടെ വരാന്‍ പോകുന്ന ഒരു ഇലക്ട്രിക് കാറിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആ കാര്‍ ഏതാണെന്ന് നമുക്ക് നോക്കാം.

BE അഥവാ ബോണ്‍ ഇലക്ട്രിക് ശ്രേണിയില്‍ മഹീന്ദ്ര ഒന്നിലധികം ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ BE.05 ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ കാര്യമായ തയാറെടുപ്പുകള്‍ നടത്തിവരികയാണ്. കമ്പനി നിലവില്‍ ഇന്ത്യന്‍ റോഡുകളില്‍ ഈ കാര്‍ പരീക്ഷിച്ചുവരികയാണ്. അടുത്തിടെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ വെച്ച് ഇലക്ട്രിക് കാര്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു.

mahindra be 05 front design

കാറിന്റെ എക്‌സ്റ്റീരിയര്‍ പൂര്‍ണമായും മറഞ്ഞിരിക്കുന്നുവെങ്കിലും നിര്‍ണായകമായ ചില പുതിയ വിവരങ്ങള്‍ സ്‌പൈ ഷോട്ടിലൂടെ വെളിപ്പെടുന്നു. കാര്യമായി ഇവിയുടെ ഇന്റീരിയര്‍ ഫീച്ചറുകളാണ് സ്‌പൈ ഫോട്ടോകളിലൂടെ ദൃശ്യമായത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കുമായി ഇവിയുടെ അകത്തളത്തില്‍ വലിയ ഇരട്ട സ്‌ക്രീന്‍ സജ്ജീകരണം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിന്റെ മധ്യഭാഗത്ത് ഇല്ല്യുമിനേറ്റഡ് 'BE' ലോഗോയുണ്ട്. ടു-സ്‌പോക്ക് ഡിസൈിലാണ് സ്റ്റിയറിംഗ് വീല്‍ വരുന്നത്.

എല്ലാ ബോണ്‍ ഇലക്ട്രിക് കാറുകളിലും ഈ സ്റ്റിയറിംഗ് വീല്‍ ഡിസൈന്‍ ഉള്‍പ്പെടുത്താനാണ് കമ്പിയുടെ പദ്ധതിയെന്നാണ് സൂചന. കണ്‍സെപ്റ്റ് പതിപ്പിനോട് സാമ്യമുള്ളതാണ് BE.05 ടെസ്റ്റ് മ്യൂള്‍. ഷാര്‍പ്പ് ലുക്കിലുള്ള ബമ്പര്‍ ഇവിയുടെ ഫ്രണ്ട് ഫാസിയക്ക് മികച്ച ലുക്ക് നല്‍കുന്നു. എല്‍ഇഡി ഡിആര്‍എല്ലുകളും സ്ലീക്ക് ബമ്പറുകളും ഇതില്‍ ഉള്‍പ്പെടുന്നു. വശങ്ങളില്‍ പോപ്പ്-അപ്പ് ഡോര്‍ ഹാന്‍ഡിലുകളും പിന്നില്‍ സ്പോയിലറുകളും കാണാം.

mahindra be 05 spied

മഹീന്ദ്ര BE.05 ഇവിയുടെ പവര്‍ട്രെയിനിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹീന്ദ്ര BE.05 ഇവിയില്‍ 60 kWh ബാറ്ററി പായ്ക്ക് ആയിരിക്കും സജ്ജീകരിക്കുക. ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് സൂചന. വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി അഞ്ച് ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ടോപ്അപ്പ് ചെയ്യാന്‍ സാധിച്ചേക്കും.

മഹീന്ദ്ര ഈ വാഹനം ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സമര്‍പ്പിത INGLO പ്ലാറ്റ്ഫോമിലാണ് വികസിപ്പിക്കുന്നത്. ഇത് ഭാവിയിലെ എല്ലാ EVകള്‍ക്കും ഉപയോഗിക്കും. ഫ്രണ്ട്-വീല്‍ ഡ്രൈവ്, റിയര്‍-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡ്രൈവ് ഓപ്ഷനുകളെ ഈ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നു. റിയര്‍-വീല്‍ ഡ്രൈവ് മോഡലുകളില്‍ 285 bhp ഇലക്ട്രിക് മോട്ടോര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഓള്‍-വീല്‍ ഡ്രൈവ് വേരിയന്റുകളില്‍ 394 bhp മോട്ടോറും വന്നേക്കാം.

2025 ഒക്ടോബറോടെ BE.05 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. ഏകദേശം 25 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് കാറിന്റെ വില പ്രതീക്ഷിക്കുന്നത്. എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയ്‌ക്കൊപ്പം വരാന്‍ പോകുന്ന ടാറ്റ കര്‍വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നീ മോഡലുകള്‍ക്ക് മഹീന്ദ്ര BE.05 എതിരാളിയാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 28, 2024, 13:15 [IST]
English summary
Mahindra be 05 electric suv spotted testing in bangalore all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X