പുറന്തതേ ഇലക്ട്രിക്കാക... ഒന്നല്ല, മഹീന്ദ്രയുടെ രണ്ട് ഇവികള്‍ ഈ മാസമെത്തും

പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ XUV400 എന്ന ഒറ്റ ഇലക്ട്രിക് കാര്‍ മാത്രമാണുള്ളത്. എന്നാല്‍ സമീപ ഭാവിയില്‍ ഒരുപിടി പുത്തന്‍ മോഡലുകള്‍ ലോഞ്ച് ചെയ്യാനായി വരിക്ക് നിര്‍ത്തിയിരിക്കുകയാണ് കമ്പനി. 2024 നവംബര്‍ 26-ന് ചെന്നൈയില്‍ നടക്കുന്ന മഹീന്ദ്ര അണ്‍ലിമിറ്റഡ് ഇന്ത്യ ഇവന്റില്‍ വെച്ച് അക്കൂട്ടത്തിലെ രണ്ട് ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് കാറുകള്‍ ആഗോള അരങ്ങേറ്റം കുറിക്കും. XEV, BE എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലായിരിക്കും പുതിയ ഇവികള്‍ അവതരിപ്പിക്കുക. മുമ്പ BE.05, XUV.e9 എന്നിങ്ങനെ പേര് നല്‍കിയിരുന്ന ഇവികള്‍ ഇനിമുതല്‍ യഥാക്രമം BE 6E, XEV 9E എന്ന് അറിയപ്പെടും.

ഫ്യൂച്ചറിസ്റ്റിക് ഇവികളുടെ വരവറിയിച്ച് പുത്തന്‍ ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. XEV 9E എന്നത് മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700-യുടെ ഇലക്ട്രിക് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയാണ്. ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായ XUV.e8, ഇത് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ടീസര്‍ പരിശോധിക്കുമ്പോള്‍ കൂപ്പെ എസ്‌യുവിക്കും ഷാര്‍പ്പായിട്ടുള്ള ഫ്രണ്ട് ഫാസിയയുള്ള അഗ്രസീവ് ഡിസൈന്‍ ലഭിക്കുമെന്ന് മനസ്സിലാക്കാം. ഇലക്ട്രിക് എസ്‌യുവിയുടെ മുന്‍വശത്ത് 'C'ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഹെഡ്ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.

mahindra xev 9e be 6e unveils

വശങ്ങളില്‍ എയ്റോ ബ്ലേഡ്-സ്‌റ്റൈല്‍ അലോയ് വീലുകളും ഫ്‌ലാഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളും ലഭിക്കും. പിന്‍വശത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ c-പില്ലറിലാണ്. കൂപ്പെ ശൈലിയില്‍ ചെരിഞ്ഞ റൂഫ് ഇതില്‍ വരും. ടീസറില്‍ ഇവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ത്രീ സ്‌ക്രീന്‍ സജ്ജീകരണമടക്കം ആകര്‍ഷകമായ ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാം. ഇവിയുടെ പവര്‍ട്രെയിന്‍ വശങ്ങളും അജ്ഞാതമാണ്.

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് കാറുകളുടെ കൂട്ടത്തില്‍ പെടുന്ന ഫ്‌ലാഗ്ഷിപ്പ് മോഡലാണ് BE 6E. കണ്‍സെപ്റ്റ് പതിപ്പിനോട് വളരെയധികം അടുത്ത് നില്‍ക്കുന്ന ഒരു ഡിസൈനാണ് ടീസറില്‍ വെളിപ്പെടുന്നത്. മഹീന്ദ്ര BE 06 ഇവിക്ക് ഏകദേശം 4.3 മീറ്റര്‍ നീളമുണ്ടാകും. ഫ്യൂചറിസ്റ്റികും ഷാര്‍പ്പുമായ സ്‌റ്റൈലിംഗ് നിലനിര്‍ത്തുന്നു. മുന്‍വശത്ത് BE 6E ന് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഒരു സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണവും താഴത്തെ ഭാഗത്ത് എല്‍ഇഡി ഹെഡ്ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.

mahindra xev 9e be 6e unveils

ക്ലോസ്ഡ് ഗ്രില്ലും മഹീന്ദ്രയുടെ പുതിയ ഇന്‍ഫിനിറ്റി ലോഗോയും കാണാം. സവിശേഷമായ എയ്റോ ബ്ലേഡ്-സ്‌റ്റൈല്‍ അലോയ് വീലുകളും ചരിഞ്ഞ റൂഫും വശക്കാഴ്ച മനോഹരമാക്കുന്നു. പിന്‍വശത്തേക്ക് നീങ്ങിയാല്‍ ഫ്രണ്ട് ഡിആര്‍എലിന് സമാനമായ എല്‍ഇഡി ടെയില്‍ ലൈറ്റ് സജ്ജീകരണം നല്‍കിയിട്ടുണ്ട്. BE 6E ഇവിയുടെ ഇന്റീരിയറിലേക്കും ടീസര്‍ വെളിച്ചം വീശുന്നുണ്ട്.

ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റ് പോലെയാണ് ഇതിന്റെ അകത്തളം കാണപ്പെടുക. ട്വിന്‍ ഡിസ്‌പ്ലേയുള്ള സ്പ്ലിറ്റ് ഡാഷ്‌ബോര്‍ഡാണ് ഇതില്‍ വരിക. ഒരു റോട്ടറി ഡയല്‍, ഒരു പ്ലാസ്റ്റിക് പാനല്‍, മിനുസമാര്‍ന്ന എസി വെന്ററുകള്‍, ഇല്യുമിനേറ്റഡ് മഹീന്ദ്ര ലോഗോയുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവ ലഭിക്കും. മഹീന്ദ്രയില്‍ നിന്നുള്ള ഈ വരാനിരിക്കുന്ന ഇലക്ട്രിക് എസ്യുവിയുടെ കൃത്യമായ പവര്‍ട്രെയിന്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

mahindra xev 9e be 6e unveils

60 kWh, 79 kWh യൂണിറ്റുകളായിരിക്കും അത്. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര BE 6E ടാറ്റ കര്‍വ് ഇവി വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി eVX എന്നിവയോട് ഏറ്റുമുട്ടും. ഇവികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 26-ന് അറിയാം. ഇവന്റിനോട് അനുബന്ധിച്ച് മറ്റേതെങ്കിലും കാറുകള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവയുടെ ടീസറുകളും വരും ദിവസങ്ങളില്‍ പുറത്തുവന്നേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 4, 2024, 17:13 [IST]
English summary
Mahindra be 6e and xev 9e electric cars teased ahead of november 26th global debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X