ടാറ്റയെ വിറപ്പിക്കും മഹീന്ദ്രയുടെ ഈ എസ്‌യുവി! റിവ്യൂ വീഡിയോ കാണാം

BE 6e എന്ന എസ്‌യുവി കൂപ്പെയിയിലൂടെ മഹീന്ദ്രയുടെ 'ബോണ്‍ ഇലക്ട്രിക്' സബ് ബ്രാന്‍ഡ് അരങ്ങേറ്റം കുറിക്കുകയാണ്. ഈ ആഴ്ചയാണ് ചെന്നൈയില്‍ വെച്ച് XEV 9e എന്ന കസിന്‍ മോഡലിനൊപ്പം BE 6e ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്. നിലവിലുള്ള ഇവികളെ മൊത്തം ഔട്ട്‌ഡേറ്റഡ് ആക്കുന്ന തരത്തില്‍ ഫ്യൂചറിസ്റ്റിക് ഡിസൈനിലാണ് ഈ കാറുകള്‍ വരുന്നത്. വിലയുടെ കാര്യത്തിലും ടാറ്റ പോലുള്ള എതിരാളികള്‍ക്ക് വമ്പന്‍ അടിയാണ് മഹീന്ദ്ര നല്‍കിയിരിക്കുന്നത്. BE 6e ഇവിയുടെ എക്‌സ്‌ഷോറൂം വില 18.90 ലക്ഷം രൂപയാണ്. BE 6e BE 05 കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലാതെയാണ് കാണപ്പെടുന്നത്.

C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍. ആകര്‍ഷകമായ ക്യാബിനും മികച്ച റേഞ്ചുമുള്ള ഇവിയുടെ വിശദമായ റിവ്യൂ അറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

BE 6e ഇവികള്‍ക്കായുള്ള INGLO സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 59kWh അല്ലെങ്കില്‍ 79kWh ഓപ്ഷന്‍ ബാറ്റി പായ്ക്ക് ഓപ്ഷനില്‍ മഹീന്ദ്ര BE 6e തെരഞ്ഞെടുക്കാം. 59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. വലിയ 79kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഇവി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

രണ്ട് ബാറ്ററി പായ്ക്കുകളും BYD യുടെ ബ്ലേഡ് ടെക്കും LFP കെമിസ്ട്രിയും ഉപയോഗിക്കുന്നു. റിയര്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇവിയുടെ ശക്തി. 79kWh ബാറ്ററി പായ്ക്ക് വേരിയന്റിനോടൊപ്പം മോട്ടോര്‍ 281.6 bhp പവര്‍ നല്‍കുന്നു. 59kWh പായ്ക്കിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ 228bhp പവറും 380Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6.7 സെക്കന്‍ഡില്‍ ഇവി 0-100km/h വേഗത കൈവരിക്കുന്നു.

mahindra be 6e

More from DriveSpark

Article Published On: Friday, November 29, 2024, 17:45 [IST]
English summary
Mahindra be 6e review video in malayalam explaining powertrain design specification driving impre
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X