സകുടുംബം സഞ്ചരിക്കാന്‍ പറ്റിയ കാറിനായി വരി നില്‍ക്കുന്നത് 10000 പേര്‍! മഹീന്ദ്രക്ക് ബെസ്റ്റ് ടൈം
മഹീന്ദ്രയുടെ (Mahindra) കാറുകള്‍ക്ക് അടുത്ത കാലത്തായി വമ്പന്‍ ഡിമാന്‍ഡാണ്. ഓര്‍ഡറുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ് മഹീന്ദ്ര മുതലാളി. എത്ര വൈകിയാലും വേണ്ടിയില്ല ഞങ്ങള്‍ക്ക് വണ്ടി കിട്ടിയേ തീരൂ എന്ന് പറഞ്ഞ് മഹീന്ദ്ര വാഹനങ്ങള്‍ക്കായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. പതിനായിരങ്ങള്‍ കാത്തിരിക്കുന്ന മഹീന്ദ്രയുടെ ഫാമിലി കാറുകളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
കോവിഡിന് ശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കി നിരവധിയാളുകള്‍ കാറുകളിലേക്ക് മാറിയിരുന്നു. വലിയ കുടുംബങ്ങള്‍ ഉള്ള ആളുകള്‍ ഏഴോ എട്ടോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ സാധിക്കുന്ന എസ്‌യുവികളും എംപിവകളും നോക്കിത്തുടങ്ങിയതോടെ ഈ സെഗ്‌മെന്റുകളില്‍ കച്ചവടം വര്‍ധിച്ചിട്ടുണ്ട്. വില അല്‍പ്പം കൂടിയാലും കുടുംബത്തോടൊപ്പം സമാധാനമായി സഞ്ചരിക്കാന്‍ പറ്റിയ വണ്ടി വേണമെന്നത് മാത്രമാണ് പലരുടെയും പരിഗണന.

അത്തരത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളായി മാറിയവരാണ് മഹീന്ദ്ര ബൊലേറോയും (Mahindra Bolero) ബൊലേറോ നിയോയും (Mahindra Bolero Neo). വിപണിയില്‍ വമ്പന്‍ ഡിമാന്‍ഡാണ് ഈ മഹീന്ദ്ര മോഡലുകള്‍ക്ക് അനുഭവപ്പെടുന്നത്. നിലവില്‍ ബൊലേറോയുടെ 10000 ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. പ്രതിമാസം ശരാശരി 9,500 ബുക്കിംഗുകളാണ് മഹീന്ദ്ര ബൊലേറോയ്ക്ക് ലഭിക്കുന്നത്.
വണ്ടി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് തൊട്ടടുത്ത മാസം വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിക്കുന്നത്. അതായത് നിലവില്‍ മഹീന്ദ്ര ബൊലേറോക്കും ബൊലേറോ നിയോയും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാസം കാത്തിരിക്കാനുള്ള ക്ഷമ കാണിക്കണം. വര്‍ഷങ്ങളായി വില്‍പ്പനയ്ക്കുണ്ടെങ്കിലും പുത്തന്‍ മോഡലുകളുടെ വരവിനിടയിലും ബൊലേറോയുടെ ഡിമാന്‍ഡ് ഒട്ടും കുറയുന്നില്ലെന്നതാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

B4, B6, B6 (O)എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബൊലേറോ വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 16 കിലോമീറ്റര്‍ മൈലേജ് പറയുന്ന ഈ 7 സീറ്റര്‍ കാറിന്റെ വില 9.90 ലക്ഷം മുതല്‍ 10.91 ലക്ഷം വരെയാണ് പോകുന്നത്.
ലാഡര്‍ ഫ്രെയിമില്‍ നിര്‍മ്മിച്ച കോംപാക്ട് എസ്‌യുവിയായ മഹീന്ദ്ര ബൊലേറോ നിയോ N4, N8, N10, N10 (O) എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. ഇത് ഒരു 7 സീറ്റര്‍ കാറാണ്. 100 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോക്ക് ശക്തി പകരുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.

ലിറ്ററിന് 17 കിലോമീറ്ററാണ് ബൊലേറോ നിയോയുടെ ഇന്ധനക്ഷമതയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 9.95 ലക്ഷം മുതല്‍ 12.15 ലക്ഷം രൂപ വരെയാണ് ബൊലേറോ നിയോയുടെ എക്‌സ്‌ഷോറൂം വില. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബൊലേറോ നിയോ പ്ലസ് (Mahindra Bolero Neo Plus) എന്ന മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു. 9 സീറ്റര്‍ പതിപ്പിലാണ് ഇത് വില്‍പ്പനക്കെത്തുന്നത്.
11.39 ലക്ഷം മുതലാണ് ബൊലേറോ നിയോ പ്ലസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 12.49 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. 9 പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതിനാല്‍ ബൊലേറോ നിയോ പ്ലസിനും ആവശ്യക്കാര്‍ ഏറെയുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടാണ് ബെലേറോയുടെ ഓര്‍ഡര്‍ ബാക്ക്‌ലോഗ് പതിനായിരം കവിയാന്‍ കാരണം. ഏതാനും നാളുകള്‍ക്ക് മുമ്പ് വരെ ബൊലേറോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊലീസ്, സൈന്യം പോലുള്ള സേനാവിഭാഗങ്ങളുമായിരുന്നു പ്രധാനമായും വാങ്ങിയിരുന്നത്.

മാത്രമല്ല ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങളില്‍ പീപ്പിള്‍ മൂവറായും ബൊലേറോ ഉപയോഗപ്പെടുത്തി വന്നിരുന്നു. എന്നാല്‍ പുത്തന്‍ അപ്‌ഡേറ്റിന് ശേഷം ബൊലേറോ കുടുംബങ്ങളുടെയും പ്രിയപ്പെട്ട വാഹനമായി മാറി. എസ്‌യുവിയായ ബൊലേറോ നിയോയുടെ വരവിനു ശേഷമാണ് ഈ കാര്‍ ഫാമിലികള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമായത്. നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ ഈ കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ബുക്ക് ചെയ്ത് ഒരു മാസം കാത്തിരിപ്പുണ്ടെന്ന കാര്യം ഓര്‍മിക്കുക.


Click it and Unblock the Notifications








