നിലവിൽ ചിറകൊടിഞ്ഞിരിക്കുന്ന ഹൈലക്സിന്റെ നടു കൂടെ ഒടിക്കാനോ മഹീന്ദ്രയുടെ പുറപ്പാട്?

മുമ്പത്തേക്കാൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലൈഫ്സ്റ്റൈൽ ഓഫ് റോഡ് മോഡലുകളുടേയും, പിക്ക് അപ്പ് ട്രക്കുകളുടേയും പ്രചാരം ഏറി വരികയാണ് എന്ന് നിസംശയം പറയാം. വീക്കെന്റുകൾ സ്വസ്ഥമായി ചെറിയ ക്യാംപിംഗ് പോലെയുള്ള ആക്ടിവിറ്റികളോടെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും, സിറ്റിയുടെ തിക്കിലും തിരക്കിലും ജോലിയുടെ സ്ട്രെസ്സിലും എല്ലാം നിന്ന് ഒരു പെർഫെക്ട് എസ്കേപ്പ് കാറാണിത്.

പണ്ട് ഇത്തരം വാഹനങ്ങൾക്കായി ഇന്ത്യൻ വിപണിയിൽ കാര്യമായ വളർച്ചയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം, അതിനാലാണ് പ്രാദേശിക വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ, സ്കോർപിയോ ഗെറ്റവേ എന്ന മോഡൽ ഇവിടെ ക്ലച്ച് പിടിക്കാതെ പോയത്. കാലത്തിന് മുമ്പ് എത്തിയ ഒരു മികവുറ്റ മോഡലായി ഇത് കണക്കാക്കപ്പെടുന്നു.

Mahindra trademarks the Scorpio X nameplate in India

നിലവിൽ ഇന്ത്യൻ വിപണിയിൽ പാസഞ്ചർ പിക്ക് അപ്പ് ട്രക്ക് റേഞ്ചിൽ ടൊയോട്ട ഹൈലക്സ്, ഇസൂസു D-മാക്സ് V-ക്രോസ് എന്നീ മോഡലുകളാണ് ആധിപത്യം പുലർത്തുന്നത്, എന്നാൽ മറ്റ് ബ്രാൻഡുകളുടെ ഈ നേട്ടത്തിന് കൂച്ചുവിലങ്ങായി പ്രാദേശിക വാഹന നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര പുത്തൻ മോർൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്കോർപിയോ X നെയിംപ്ലേറ്റിനായി മഹീന്ദ്ര ഇന്ത്യയിൽ ഒരു പുതിയ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിരിക്കുകയാണ്, ഇത് വരാനിരിക്കുന്ന പിക്ക് അപ്പ് ട്രക്ക് മോഡലിൻ്റെ പേരായി മാറും എന്ന സൂചന നൽകുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും, കഴിഞ്ഞ വർഷം അനാച്ഛാദനം ചെയ്ത ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റിൻ്റെ പേരായിരിക്കാം ഇത്. മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റ് കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു.

Mahindra trademarks the Scorpio X nameplate in India

സ്കോർപിയോ N എസ്‌യുവിയെ അടിസ്ഥാനമാക്കി, ഈ പിക്ക് അപ്പിൻ്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 2025 -ൽ മറകൾ നീക്കി വിപണിയിൽ എത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. സ്‌കോർപിയോ N -ൽ നിന്നുള്ള ഡിസൈൻ & സ്റ്റൈലിംഗ് ഘടകങ്ങളും ടെയിൽലൈറ്റുകളും ഫീച്ചർ ചെയ്‌തിരുന്നു, എങ്കിലും മോഡലിൻ്റെ ഒരു ടെസ്റ്റ് മോഡൽ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു, ഇത് ആദ്യ തലമുറ സ്കോർപ്പിയോ. പോലെ കാണപ്പെട്ടു എന്നതാണ് കൗതുകം ഉയർത്തുന്നത്.

സ്കോർപിയോ X എന്ന് വിളിക്കാവുന്ന മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ്, ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി കണക്ട് ചെയ്ത ഒരു പുതിയ തലമുറ mHawk ഡീസൽ എഞ്ചിനുമായിട്ടാവും വിൽപ്പനയ്ക്ക് എത്തുക. 4WD സംവിധാനവും ഇതോടൊപ്പം ഓഫർ ചെയ്യപ്പെടും. കൂടാതെ വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുവാൻ തക്കവണ്ണം E2O/ എഥനോൾ കംപ്ലയിന്റായിരിക്കും ഈ പുത്തൻ എഞ്ചിൻ യൂണിറ്റ് എന്ന് പ്രതീക്ഷിക്കാം.

പുറത്ത് അഗ്രസ്സീവ് & ബോൾഡ് ലുക്ക് പിക്ക് അപ്പ് ട്രക്ക് വാഗ്ദാനം ചെയ്യുമ്പോൾ അകമേ ടെക്ക് സാവിയും കംഫർട്ടബിളുമായ ഒരു ഇന്റീരിയർ ലെയൗട്ട് നമുക്ക് പ്രതീക്ഷിക്കാം. ഒരു പക്ഷേ മഹീന്ദ്ര കൂടുതൽ സേഫ്റ്റിയ്ക്കായി ADAS ഫീച്ചറുകളും ഇതോടൊപ്പം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

നിലവിൽ ഈ മോഡിന്റെ അവതരണത്തെ കുറിച്ചും മറ്റ് ടെക്നിക്കൽ സ്പെസിഷിക്കേഷനുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇപ്പോഴത്തെ ഈ ട്രേഡ്മാർക്ക് അധികം താമസിയാതെ തന്നെ ഒരു മാർക്കറ്റ് എൻട്രിയുടെ വ്യക്തമായ സൂചന നൽകുന്നു. വരും ആഴ്ച്ചകളിൽ ഈ പിക്ക് അപ്പ് ട്രക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, February 21, 2024, 9:31 [IST]
English summary
Mahindra files trademark for scorpio x nameplate in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X