ആർക്കും എന്നെ തടുക്കാനാവില്ല! ഇവിടം ഇവികളാൽ നിറയ്ക്കാൻ മഹീന്ദ്ര, മുടക്കുന്നത് 4500 കോടി

ഇവികളിൽ ഇപ്പോൾ വലിയ മത്സരമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര തങ്ങളുടെ പുതിയ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ബ്രാൻഡുകൾക്ക് ഒന്ന് ചിന്തിക്കാൻ പോലുമുളള സമയം കൊടുക്കാതെയാണ് മഹീന്ദ്ര തങ്ങളുടെ മോഡലുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. അതിൻ്റെ ഇടയ്ക്കാണ് മറ്റൊരു സന്തോഷ വാർത്ത കൂടി മഹീന്ദ്ര അറിയിക്കുന്നത്. 4500 കോടി രൂപയാണ് മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി രാജ്യത്ത് മുടക്കാൻ ഒരുങ്ങുന്നത്. BE 6e, XEV 9e എന്നീ പുതുതായി വികസിപ്പിച്ച രണ്ട് ഇലക്ട്രിക് മോഡലുകൾക്കായി അതിൻ്റെ ചക്കൻ ഫെസിലിറ്റിയിൽ പ്രതിവർഷം 90,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണ് ലക്ഷ്യമിടുന്നത്.

മഹീന്ദ്രയുടെ രണ്ട് കിടിലൻ ഇലക്ട്രിക് മോഡലിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ XEV, BE എന്നീ സബ് ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് ഈ കാറുകള്‍ വിപണനം നടത്തുക. മഹീന്ദ്ര XEV 9e ഇവിയുടെ പ്രാരംഭ വില 21.90 ലക്ഷം രൂപയാണ്. അതേസമയം BE 6e ഇവിയുടെ വില വരുന്നത് 18.90 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ എത്തിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് ജനുവരിയില്‍ വിശദമായ വില വിവരപ്പട്ടിക പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

mahindra investing 4500 crores

2025 ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. 2025 ഫെബ്രുവരിയില്‍ മഹീന്ദ്രയുടെ പുതിയ ബോണ്‍ ഇലക്ട്രിക് കാറുകള്‍ രാജ്യത്തുടനീളമുള്ള പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ഷോറൂമില്‍ ചെന്ന് കാറുകള്‍ കാണാനും അടുത്തറിയാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അടുത്ത വര്‍ഷം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ മഹീന്ദ്ര XEV 9e, BE 6e എന്നിവയുടെ ഡെലിവറി ആരംഭിക്കും.

മുമ്പ് BE 05 എന്നറിയപ്പെട്ടിരുന്ന BE 6e ജുവല്‍ ഹെഡ്ലൈറ്റുകള്‍, റിയര്‍ എല്‍ഇഡി ലൈറ്റ് ബാര്‍, ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 20 ഇഞ്ച് വീലുകള്‍ എന്നിവ പോലുള്ള സ്‌റ്റൈലിംഗ് ഘടകങ്ങളുള്ള കൂപ്പെ എസ്യുവിയാണ്. മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഹൈ-എന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം നിരവധി നൂതന സവിശേഷതകള്‍ ലഭിക്കുന്നു.

mahindra investing 4500 crores

ഫുള്‍ചാര്‍ജില്‍ 550 കിലോമീറ്ററാണ് ഇതിലെ 79kWh ബാറ്ററി പാക്കിന്റെ WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇവിക്ക് 6.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിയും. 175kWh DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വേഗത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയും.

XEV 9e ഇവിയുടെ ഡിസൈന്‍ എടുത്താല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളോട് കൂടിയ ത്രികോണാകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍, ഇന്‍വെര്‍ട്ടട് 'L' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതിയ ഫ്രണ്ട്-റിയര്‍ ബമ്പറുകള്‍, ബ്ലാങ്കഡ് ഓഫ് ഗ്രില്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് സ്പോയിലര്‍, സി-പില്ലര്‍ ഘടിപ്പിച്ച റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, കണക്റ്റഡ് ടെയില്‍ലൈറ്റ് സജ്ജീകരണം, എയ്റോ ഇന്‍സെര്‍ട്ടുകളുള്ള ഒരു പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവ ലഭിക്കുന്നു.

228bhp, 380Nm വികസിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 59kWh ബാറ്ററി പാക്കാണ് XEV 9e ഇവിക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 140kW DC ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി 20-80 ശതമാനം വരെ റീചാര്‍ജ് ചെയ്യാം. 6.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 29, 2024, 14:05 [IST]
English summary
Mahindra has pledged an investment of 4 500 crore towards the development of electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X