ഇത് വായിക്കാതെ പുതിയ മഹീന്ദ്ര കാറെടുക്കരുത്! നല്ല കച്ചോടമുള്ളപ്പോള്‍ ഈ തീരുമാനം വേണ്ടിയിരുന്നില്ല
രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പുത്തന്‍ മോഡലുകളുടെ ബലത്തില്‍ മഹീന്ദ്ര മികച്ച വില്‍പ്പനയാണ് നേടുന്നത്. പുതുവര്‍ഷം തങ്ങളുടെ എസ്‌യുവി മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്ന് നേരത്തെ പ്രഖ്യപിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ മുന്‍നിര എസ്‌യുവികളായ സ്‌കോര്‍പിയോ N, ഥാര്‍, XUV700 എന്നീ മോഡലുകളുടെ വില ഉയര്‍ത്തിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.
നിര്‍മാണച്ചെലവ് കൂടിയതും പണപ്പെരുപ്പവുമെല്ലാമാാണ് വില വര്‍ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ആഴ്ച തങ്ങളുടെ മോഡല്‍ നിരയില്‍ 57,000 രൂപ വരെയാണ് മഹീന്ദ്ര വില കൂട്ടിയിരിക്കുന്നത്. വില വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചിരിക്കുന്നത് XUV700 എസ്‌യുവിയുടെ AX7 L മോഡലിനാണ്. 7 സീറ്റ് കോണ്‍ഫിഗറേഷനും മാനുവല്‍ ഗിയര്‍ബോക്‌സുമുള്ള AX7 L പെട്രോള്‍ വേരിയന്റിന് 57,000 രൂപയുടെ വര്‍ധനയുണ്ടായി.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടി വരുന്ന ഇതേ വേരിയന്റിന്റെ ഡീസല്‍ പതിപ്പിന് 53,000 രൂപ വരെ വില കൂടിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി എസ്‌യുവിയുടെ എട്ട് വേരിയന്റുകളുടെ വിലയില്‍ ചില്ലറ കുറവ് വരുത്തിയിട്ടുണ്ട്. പെട്രോളിലെ നാല് എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് ഇനി 15,000 രൂപ കുറച്ച് കൊടുത്താല്‍ മതി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സും 5-സീറ്റ് ഓപ്ഷനുകളുമുള്ള AX5 ഡീസല്‍ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വില കുറച്ചിരിക്കുന്നത്.
ഈ വേരിയന്റിന്റെ വില 21,000 രൂപയാണ് കുറച്ചിരിക്കുന്നത്. 13.99 ലക്ഷം മുതല്‍ 26.99 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഏഴ് വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല.വില വര്‍ധനവില്‍ നിന്ന് ബ്രാന്‍ഡിന്റെ ജനപ്രിയ എസ്‌യുവികളായ സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് മോഡലുകള്‍ക്കും രക്ഷനേടാന്‍ സാധിച്ചിട്ടില്ല. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഇരുമോഡലുകളും ചേര്‍ന്ന് എസ്‌യുവി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

എസ്‌യുവികളില്‍ 40,000 രൂപ വരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. 23.08 ലക്ഷം രൂപക്ക് വില്‍ക്കുന്ന AWD, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന Z8 7 സീറ്റര്‍ വേരിയന്റ് ഒഴികെ രണ്ട് എസ്‌യുവികളുടെ വേരിയന്റുകളിലുടനീളം വില വര്‍ധനവ് നടപ്പാക്കിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന മാനുവല്‍ ട്രാന്‍സ്മിഷനുള്ള Z8 L 6-സീറ്ററിനാണ് 40000 രൂപ കൂട്ടിയിരിക്കുന്നത്.
സ്‌കോര്‍പിയോ N എസ്‌യുവിയു െഎന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റിന് ഇനി 34,000 രൂപ അധികം മുടക്കണം. അതേസമയം എന്‍ട്രി ലെവല്‍ ഡീസല്‍ വേരിയന്റിന് 24,000 രൂപയുടെ വര്‍ധനവാണ് നടപ്പാക്കിയിരിക്കുന്നത്. 13.60 ലക്ഷം മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് നിലവില്‍ സ്‌കോര്‍പിയോ N എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു എസ്‌യുവിയായ ഥാറിന്റെ വിലയിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്.

മാരുതി സുസുക്കി ജിംനിയുമായി വിലയുടെ കാര്യത്തില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഓഫ്‌റോഡര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഓഫ്‌റോഡര്‍ എസ്‌യുവി വിപണി നിലവില്‍ ഭരിച്ച് കൊണ്ടിരിക്കുന്ന ഥാറിന്റെ വില്‍പ്പനയെ വില വര്‍ധനവ് ബാധിക്കില്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഈ കാറിന്റെ വില 35000 രൂപ വരെയാണ് കൂടിയിരിക്കുന്നത്. ഥാറിന്റെ AX (O) ഹാര്‍ഡ് ടോപ്പ് ഡീസല്‍ MT 4 വീല്‍ ഡ്രൈവ് ഓപ്ഷനിലാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ്.
അതേസമയം ഥാറിന്റെ എന്‍ട്രി ലെവല്‍ മോഡലായ LX ഹാര്‍ഡ് ടോപ്പ് പെട്രോള്‍ AT-യുടെ റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്റെ വില 22,899 രൂപ കൂടിയിട്ടുണ്ട്. ഇതോടെ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോററൂം വില 11.25 ലക്ഷം രൂപയായി. ടോപ് സ്‌പെക് വേരിയന്റിനായി ഇനി 17.20 ലക്ഷം രൂപയായും വര്‍ധിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ പല മോഡലുകള്‍ക്കും ഇപ്പോള്‍ മാസങ്ങളുടെ കാത്തിരിപ്പാണുള്ളത്.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം വേഗത്തില്‍ ഡെലിവറി ചെയ്യാനായി ഉല്‍പ്പാദനം കൂട്ടുകയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍. മഹീന്ദ്ര എസ്‌യുവികള്‍ക്ക് വിപണിയിലുള്ള സ്വീകാര്യത കാരണം വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് നിരീക്ഷണം. ഏതായാലും മികച്ച വില്‍പ്പനയുള്ള ഈ സമയത്ത് വില ഉയര്‍ത്തിയതിനെതിരെ മുഖംകറുപ്പിക്കുന്നവരും കുറവല്ല.


Click it and Unblock the Notifications








