2 ബ്രാന്‍ഡുകളുടെ ഒരുമിച്ചുള്ള കച്ചോടത്തിനേക്കാള്‍ വില്‍പ്പന നേടുന്ന 'ഫ്ലോപ്പ്' കാര്‍! ഏതാണെന്ന് പറയാമോ?

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് മാരുതി സുസുക്കിയാണ്. എന്നാല്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ക്ക് ഈ കൊല്ലം ഇളക്കം സംഭവിച്ചിരുന്നു. പൊതുവേ ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നിവയാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്ക് പിന്നിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍. ഈ വര്‍ഷം മഹീന്ദ്ര ടാറ്റയെ മറികടന്ന് മൂന്നാം സ്ഥാനം കൈയ്യടക്കുന്ന കാഴ്ചയും നാം കണ്ടു. സമീപകാലത്ത് മഹീന്ദ്ര പുറത്തിറക്കിയ ഒട്ടുമിക്ക എസ്‌യുവികളും ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങളാണ്. എന്നാല്‍ അവയില്‍ ഒന്ന് മാത്രം വേണ്ടത്ര ക്ലിക്കായില്ലെന്ന് പറയാം. എന്നിരുന്നാലും ആ കാര്‍ മോഡലും രണ്ട് ലോകോത്തര ബ്രാന്‍ഡുകളേക്കാള്‍ വില്‍പ്പന നേടുന്നുണ്ട്.

രണ്ട് ജനപ്രിയ ബ്രാന്‍ഡുകള്‍ സംയോജിത വില്‍പ്പന വരെ മറികടക്കുന്ന മഹീന്ദ്രയുടെ ആ ഫ്ലോപ്പ് കാര്‍ ഏതാണെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അധികം ചിന്തിച്ച് തല പുണ്ണാക്കണ്ട, അത് ബ്രാന്‍ഡിന്റെ കന്നി ഇലക്ട്രിക് എസ്‌യുവിയായ XUV400 ആണ്. ഇതിനെ ശരിക്കും ഒരു ഫ്‌ലോപ്പ് മോഡല്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്ന അഭിപ്രായമുണ്ടാകാമെങ്കിലും നെക്സോണ്‍ ഇവി പോലുള്ള എതിരാളികള്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഇതിനെ ബഹുദൂരം പിന്നിലാക്കുന്നു.

mahindra xuv400 pro range rear

മഹീന്ദ്രയുടെ ജനപ്രിയ ഉല്‍പ്പന്നമല്ലെങ്കിലും XUV400 ഇലക്ട്രിക് എസ്‌യുവിക്ക് ഇപ്പോഴും പ്രതിമാസം 1,000 യൂണിറ്റിലധികം വില്‍പ്പനയുണ്ട്. അതായത് പ്രമുഖ ഫോറിന്‍ ബ്രാന്‍ഡുകളായ സിട്രണിന്റെയും ജീപ്പിന്റെയും ഒരുമിച്ചുള്ള വില്‍പ്പനയേക്കാള്‍ കൂടുതല്‍ വരും ഇത്. വിശദീകരിച്ച് പറഞ്ഞാല്‍ 2024 നവംബറില്‍ മഹീന്ദ്ര XUV400 എസ്‌യുവിയുടെ വില്‍പ്പന 1,000 യൂണിറ്റ് ആയിരുന്നു.

മറുവശത്ത് സിട്രണിന്റെ വില്‍പ്പന 509 യൂണിറ്റും ജീപ്പിന്‍േറത് 361 യൂണിറ്റുമാണ്. രണ്ട് ബ്രാന്‍ഡുകളും ചേര്‍ന്ന് വെറും 870 യൂണിറ്റ് വില്‍പ്പന മാത്രമാണ് നടത്തിയത്. ഫ്രഞ്ച്, അമേരിക്കന്‍ ബ്രാന്‍ഡുകള്‍ മൊത്തം ഒമ്പത് കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ടെന്ന് ഓര്‍ക്കണം. നിലവില്‍ സിട്രണ്‍ C3, eC3, എയര്‍ക്രോസ്, C5 എയര്‍ക്രോസ്, ബസാള്‍ട്ട് എന്നീ കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്.

citroen c5 aircross

എയര്‍ക്രോസ്, ബസാള്‍ട്ട് എന്നിവ എതിരാളികളേക്കാള്‍ കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്തിട്ടും പച്ച പിടിക്കുന്നില്ലെന്നതാണ് സങ്കടകരം. ക്രെറ്റ ഉള്‍പ്പെടുന്ന മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലാണ് എയര്‍ക്രോസ് മാറ്റുരക്കുന്നത്. അതേസമയം ടാറ്റ കര്‍വിന്റെ എതിരാളിയായ ബസാള്‍ട്ട് എസ്‌യുവി കൂപ്പെ 7.99 ലക്ഷത്തിന് വിറ്റിട്ടും ആളുകള്‍ ഷോറൂമിലെത്തുന്നില്ല. അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിലേക്ക് വന്നാല്‍ അവര്‍ നാല് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.

കോമ്പസ്, മെറിഡിയന്‍, റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കി എന്നിവയാണവ. കോമ്പസിന് മികച്ച തുടക്കം ലഭിച്ചു. എന്നാല്‍ പെട്രോള്‍ പതിപ്പ് നിര്‍ത്തലാക്കിയതോടെ വില്‍പ്പനയില്‍ തകര്‍ച്ച നേരിടുകയാണ്. വില കൂടിയ മറ്റ് എസ്‌യുവികള്‍ക്ക് പക്ഷേ ഷോറൂമുകളില്‍ ആളെ കൂട്ടാന്‍ സാധിക്കുന്നില്ല. മൊത്തത്തില്‍ ഈ രണ്ട് ബ്രാന്‍ഡുകളും ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ പാടുപെടുകയാണ്. ജീപ്പ് അതിന്റെ എസ്‌യുവികളില്‍ ചില നവീകരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പണത്തിനൊത്ത മൂല്യം നല്‍കുന്ന എതിരാളികളുമായി മുട്ടി നില്‍ക്കാന്‍ അതൊന്നും പോര.

jeep compass

സിട്രണ്‍ ആണെങ്കില്‍ പുത്തന്‍ ഫീച്ചര്‍ ലിസ്റ്റുമായി കാറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയും ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. മികച്ച കാറുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാണെങ്കിലും സര്‍വീസ് ശൃംഖല അത്ര വിപുലമല്ലാത്തതാണ് ഈ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകുന്നത്. XUV400 ഇവിയിലേക്ക് 4.5kWh, 39.4kWh ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്.

ചെറിയ ബാറ്ററിക്ക് ഫുള്‍ ചാര്‍ജില്‍ 359 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്കിന് 456 കിലോമീറ്ററുമാണ് MIDC റേഞ്ച്. ആധുനിക ഇവികളില്‍ കാണുന്ന സവിശേഷ ഫീച്ചറുകള്‍ എല്ലാം തന്നെ ഇതിലുണ്ട്. മാത്രമല്ല അടുത്തിടെ ഇവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. നിലവില്‍ 15.49 ലക്ഷം രൂപ മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 17.69 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Sunday, December 29, 2024, 18:00 [IST]
English summary
Mahindra is selling more units of xuv400 than citroen jeep combined sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X