എസ്‌യുവികളുടെ ഒരേ ഒരു രാജാവ്, ജൂൺ മാസത്തിൽ മഹീന്ദ്രയെ രക്ഷിച്ചത് ഇവരൊക്കെ
രാജ്യത്തെ മികച്ച എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര തങ്ങളുടെ ജൂൺ മാസത്തെ നിർമാണത്തിൻ്റെയും വിൽപ്പനയുടേയും കണക്കുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണയും സ്കോർപിയോ ക്സാസിക്കും, എൻ മോഡലുകൾ തന്നെയാണ് വിൽപ്പനയിൽ മുന്നിൽ തന്നെ നിൽക്കുന്നത്. എസ്‌യുവി വിൽപ്പനയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് XUV700, സ്‌കോർപിയോ, ഥാർ തുടങ്ങിയ മോഡലുകളിൽ ഭൂരിഭാഗവും ഡീസൽ വേരിയൻ്റുകളാണ് വിറ്റു പോകുന്നത്. XUV700, സ്കോർപിയോ, ഥാർ, XUV 3XO എന്നിവയ്ക്ക് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ട്. ബൊലേറോയ്ക്ക് ഡീസൽ വേരിയൻ്റ് മാത്രമേ ലഭിക്കൂ, XUV400 മഹീന്ദ്രയുടെ ഇവി മോഡലാണ്.
എൻ, ക്ലാസിക് എന്നിവയുൾപ്പെടെ സ്കോർപിയോ ജൂണിൽ 12,307 യൂണിറ്റുകളോടെ മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്‌യുവിയായി മാറി. 11,255 യൂണിറ്റ് സ്കോർപിയോ ഡീസൽ വിറ്റഴിച്ചപ്പോൾ സ്കോർപിയോ പെട്രോൾ വിറ്റത് 1,052 യൂണിറ്റ് മാത്രമാണ്. 2.0 ലിറ്റർ mStallion TGDi പെട്രോൾ എഞ്ചിനും 2.2 ലിറ്റർ mHawk CRDi ഡീസൽ എഞ്ചിനുമാണ് സ്കോർപിയോ-എൻ-ന് ലഭിക്കുന്നത്. പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച് 203 PS പരമാവധി കരുത്തും 370 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.

കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഉപയോഗിച്ച് 203 PS പരമാവധി ശക്തിയും 380 Nm പീക്ക് ടോർക്കും. ഡീസൽ എഞ്ചിൻ 6-സ്പീഡ് MT ഉപയോഗിച്ച് 175PS പരമാവധി കരുത്തും 370Nm പീക്ക് ടോർക്കും, 6-സ്പീഡ് AT ഉപയോഗിച്ച് 175PS പരമാവധി ശക്തിയും 400 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 132 PS പരമാവധി കരുത്തും 300Nm പീക്ക് ടോർക്കും നൽകുന്ന ഡീസൽ യൂണിറ്റിൻ്റെ പവർ കുറഞ്ഞ മോഡലും ലഭ്യമാക്കുന്നുണ്ട്.
സ്കോർപിയോ ക്ലാസിക്കിൽ 2.2 ലിറ്റർ mHawk CRDi ഡീസൽ എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്, ഇത് പരമാവധി 132PS പവറും 300Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എൻജിൻ 6-സ്പീഡ് എം.ടി. പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഇല്ല എന്നത് ശ്രദ്ധേയമാണ്. മഹീന്ദ്ര അതിൻ്റെ മുൻനിര എസ്‌യുവിയായ XUV700-ൻ്റെ 5,928 യൂണിറ്റുകളാണ് ജൂണിൽ വിറ്റത്, ഡീസൽ വേരിയൻ്റുകളിൽ നിന്ന് 4,537 യൂണിറ്റുകളും പെട്രോൾ വേരിയൻ്റുകളിൽ നിന്ന് 1,391 യൂണിറ്റുകളുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജൂൺ മാസത്തിൽ 5,376 യൂണിറ്റുകളുടെ വിൽപ്പനയാണ് ഥാർ നേടിയത്. ഡീസൽ വേരിയൻ്റുകൾ 4,957 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, പെട്രോൾ വേരിയൻ്റുകൾക്ക് 419 യൂണിറ്റുകൾ മാത്രമേ വിൽക്കാനായുളളു. ജനപ്രിയ ഓഫ്-റോഡറിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്. ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്.
4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.

മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ആരൊക്കെ വന്നാലും മഹീന്ദ്രയുടെ എസ്‌യുവി വിൽപ്പനയെ ഒന്ന് തൊടാൻ പോലും സാധിക്കില്ല എന്ന കാര്യം ഇതോടെ മനസിലായി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








