മണ്ണിന്റെ ചൂരുള്ള ഓഫ്റോഡർ! പുതുമകളോടെ ഥാർ എർത്ത് എഡിഷൻ അവതരിപ്പിച്ച് മഹീന്ദ്ര

മഹീന്ദ്ര & മഹീന്ദ്ര ഇന്ന് ആഭ്യന്തര വിപണിയിൽ തങ്ങളുടെ വളരെ ജനപ്രിയമായ മോഡലായ ഥാറിൻ്റെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. മഹീന്ദ്ര ഥാർ എർത്ത് എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ഇതിന് ഒട്ടനവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ അപ്‌ഡേറ്റുകൾ ലഭിക്കുന്നു, അതേസമയം കാര്യമായ മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

15.40 ലക്ഷം രൂപയാണ് പെട്രോൾ മാനുവൽ (MT) വേരിയൻ്റിന്റെ എക്സ്-ഷോറൂം വില, ടോപ്പ് സ്പെക്ക് ഡീസൽ ഓട്ടോമാറ്റിക്കിന് ഇത് 17.60 ലക്ഷം രൂപ വരെ ഉയരുന്നു. മഹീന്ദ്ര ഥാർ എർത്ത് എഡിഷൻ്റെ പെട്രോൾ ഓട്ടോമാറ്റിക്കിന് 16.99 ലക്ഷം രൂപയും ഡീസൽ മാനുവൽ ട്രിമ്മിന് 16.15 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഓഫ്റോഡ് വിസ്മയത്തിന് എർത്ത് എഡിഷൻ പുറത്തിറക്കി മഹീന്ദ്ര

ഫ്രണ്ട് ഡോറുകൾക്ക് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന എർത്ത് എഡിഷൻ ബാഡ്ജ്, ഡെസേർട്ട് ഫ്യൂറി ഇൻസെർട്ടുകളുള്ള വിംഗ് മിററുകൾ, ബോഡി കളർഡ് ഫ്രണ്ട് ഗ്രില്ല്, ഥാർ ബ്രാൻഡിംഗ് ഇൻസേർട്ടുകളുള്ള അലോയി വീലുകൾ എന്നിവ ഈ പുത്തൻ സ്പെഷ്യൽ എഡിഷനിൽ കമ്പനി നൽകിയിരിക്കുന്ന വിഷ്വൽ അപ്പ്ഡേറ്റുകളിൽ ഉൾപ്പെടുന്നു.

പ്രത്യേക പതിപ്പ് വളരെ എക്സ്ക്ലൂസീവ് സാറ്റിൻ മാറ്റ് പെയിൻ്റ് സ്കീമിലാണ് മഹീന്ദ്ര പൂർത്തിയാക്കിയിരിക്കുന്നത്, അതേസമയം മഹീന്ദ്ര എന്ന വേർഡ് മാർക്കും ഥാർ ബ്രാൻഡിംഗും മാറ്റ് ബ്ലാക്ക് ഷേഡിലാണ് നൽകിയിരിക്കുന്നത്. കൂടാതെ, 4×4, ഓട്ടോമാറ്റിക് ബാഡ്ജിംഗ് എന്നിവ മാറ്റ് ബ്ലാക്ക് നിറത്തിൽ കോൺട്രാസ്റ്റ് റെഡ് ആക്‌സൻ്റുകളോടെ നിർമ്മാതാക്കൾ അലങ്കരിച്ചിരിക്കുന്നു. ഥാർ എർത്ത് എഡിഷൻ്റെ ഇൻ്റീരിയറിലും ഡെസേർട്ട് തീം കമ്പനി ക്യാരി ചെയ്യുന്നു.

ഓഫ്റോഡ് വിസ്മയത്തിന് എർത്ത് എഡിഷൻ പുറത്തിറക്കി മഹീന്ദ്ര

ഡാഷിൽ ഒരു ഡെക്കറേറ്റീവ് വിൻ പ്ലേറ്റ്, ബീജ് സ്റ്റിച്ചിംഗും എർത്ത് ബ്രാൻഡിംഗും ഉള്ള ലെതറെറ്റ് സീറ്റുകൾ, ഡോർ പാഡുകളിൽ ഡെസേർട്ട് ഫ്യൂറി ഥാർ ബ്രാൻഡിംഗ്, സെന്ററിൽ പ്ലേസ് ചെയ്തിരിക്കുന്ന ഡാർക്ക് ക്രോം ട്വിൻ പീക്ക് ലോഗോയുള്ള മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീലിലെ പുതിയ ഇൻസെർട്ടുകൾ, ടു-ടോൺ എയർ കണ്ടീഷനിംഗ് വെൻ്റുകളും പിയാനോ ബ്ലാക്ക് നിറത്തിലുള്ള HVAC ഹൗസിംഗ് എന്നിവയാണ് പ്രധാന ഹൈലൈറ്റുകളിൽ ചിലത്.

ഡ്യൂൺ രൂപകൽപ്പന ചെയ്ത ഹെഡ്‌റെസ്റ്റുകൾ, കപ്പ് ഹോൾഡറുകളിൽ ഡാർക്ക് ക്രോം ആക്‌സൻ്റുകൾ, ഒരു സെൻ്റർ ഗിയർ കൺസോൾ, ഗിയർ നോബ് എന്നിവയ്‌ക്കൊപ്പം ഓപ്‌ഷണൽ കസ്റ്റം ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ, 7D ഫ്ലോർ മാറ്റുകൾ, ഒരു കംഫർട്ട് കിറ്റ് എന്നിവയും ഇതിന് ലഭിക്കുന്നു. ത്രീ ഡോർ മഹീന്ദ്ര ഥാറിന് നിലവിൽ 11.25 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ഓഫ്റോഡ് വിസ്മയത്തിന് എർത്ത് എഡിഷൻ പുറത്തിറക്കി മഹീന്ദ്ര

റേഞ്ച്-ടോപ്പിംഗ് എർത്ത് എഡിഷന് 17.60 ലക്ഷം രൂപയോളം ചെലവാകും. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 2.2 ലിറ്റർ ഫോർ സിലിണ്ടർ mHawk ഡീസൽ, 2.0 ലിറ്റർ ഫോർ സിലിണ്ടർ mStallion പെട്രോൾ എഞ്ചിനുകൾ ഇതിൽ പ്രവർത്തിക്കുന്നു. ഇരു എഞ്ചിൻ യൂണിറ്റുകളും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് (AT) ഗിയർബോക്സ് ഓപ്ഷനുകളുമായി കണക്ട് ചെയ്തിരിക്കുന്നു.

ഈ വർഷം പകുതിയോടെ, മഹീന്ദ്ര ഥാറിൻ്റെ വലിയ ഫൈവ് ഡോർ പതിപ്പ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു. ഫൈവ് ഡോർ മോഡലിന്റെ വരവോടെ ഇന്ത്യൻ ഓഫ്റോഡ് സെഗ്മെന്റിൽ ഥാറിന്റെ സ്ഥാനം കൂടുതൽ ബലപ്പെടും എന്ന് നിസംശയം പറയാം. ഇത് മഹീന്ദ്രയ്ക്ക് കൂടുതൽ മെച്ചപ്പെട്ട വിപണി വിഹിതം കൈവരിക്കാനും സഹായിക്കും.

More from DriveSpark

Article Published On: Tuesday, February 27, 2024, 20:13 [IST]
English summary
Mahindra launched speacial earth edition model at rs 15 40 lakh in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X