റോമിലോ ജറുസലേമിലോ അല്ല! ലോകത്തിലെ വിലകൂടിയ ക്രിസ്മസ് ട്രീ ഒരുങ്ങിയത് ഇങ്ങ് ഭാരതത്തിൽ, പിന്നിൽ മഹീന്ദ്ര
ക്രിസ്മസ് ആഘോഷങ്ങളുടെ അലകൾ ഇതുവരെ അടങ്ങിയിട്ടില്ല. ക്രിസ്മസിന് വാഹന നിർമാതാക്കൾ നിരവധി ഓഫറുകളും സമ്മാനങ്ങളും നൽകുന്നത് പതിവാണല്ലോ. എന്നാൽ മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം എല്ലാം വെറൈറ്റിയാണ്. ക്രിസ്മസിനെ വരവേൽക്കാൻ വീടുകളിൽ നക്ഷത്രങ്ങളും പുൽക്കൂടും ഒരുക്കുന്ന പതിവുണ്ടല്ലോ, അപ്പോൾ ഈ ക്രിസ്മസിന് മഹീന്ദ്രയും ഒരുക്കി ഒരു ക്രിസ്മസ് ട്രീ. എന്നാൽ കുറച്ച് വലിയതും അത് പോലെ സ്വൽപ്പം കോസ്റ്റ്ലിയുമാണ് ഈ ക്രിസ്മസ് ട്രീ എന്നതാണ് പ്രത്യേകത. മഹീന്ദ്രയുടെ രണ്ട് ഇവി ചുണക്കുട്ടൻമാരെ അവതരിപ്പിച്ച് കൊണ്ട് ക്രിസ്മസ് ഇത്തവണ മഹീന്ദ്ര തന്നെ തൂക്കിയിട്ടുണ്ട്. സംഭവം എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മഹീന്ദ്ര തന്നെയാണ് വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ചെന്നൈയിലുള്ള ട്രാക്കിലേക്ക് BE 6 എന്ന മോഡലും XEV 9e ഉം വരുന്നത് കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വാഹനങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. തുടക്കത്തിൽ ഇവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. പക്ഷേ രാത്രിയാകുമ്പോഴേക്കും വാഹനങ്ങളുടെ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതോടെയാണ് വലിയ ഒരു ക്രിസ്മസ് ട്രീയാണ് ഒരുക്കിയിരിക്കുന്നതെന്ന് മനസിലാകുന്നത്.

മ്യൂസിക്കിന് അനുസരിച്ച് രണ്ട് വാഹനങ്ങളുടേയും ലൈറ്റുകൾ കത്തുകയും കെടുകയും ചെയ്യുന്നുണ്ട്. ഇരുപതോളം ഇവികൾ നിരത്തിയിട്ടാണ് മഹീന്ദ്ര ഇത്രയും വില കൂടിയ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത് എന്ന് മനസിലാക്കാം. വിദേശത്ത് കഴിഞ്ഞ വർഷം ടെസ്‌ല ഒരു ലൈറ്റ് ഷോ നടത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭാരതത്തിൽ ഇത്തരം ഒരു കാര്യം ചെയ്യാൻ മഹീന്ദ്രയെ കൊണ്ടേ പറ്റു.
മഹീന്ദ്രയുടെ രണ്ട് ഇവി ചുണക്കുട്ടികളുടെ വിശേഷങ്ങളിലേക്ക് കൂടി നോക്കുകയാണെങ്കിൽ 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ XEV 9e ലഭ്യമാണ്. രണ്ട് പായ്ക്കുകളും BYD-യുടെ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുകയും LFP കെമിസ്ട്രി ഉപയോഗിക്കുകയും ചെയ്യുന്നവയാണ്. വലിയ 79kWh യൂണിറ്റ് 656km എന്ന ക്ലെയിം പരിധി നൽകുന്നു, ചെറിയ 59kWh പായ്ക്ക് 542km റേഞ്ച് (MIDC) വാഗ്ദാനം ചെയ്യുന്നു.
XEV 9e-ന് നീളമുള്ള, ഒഴുകുന്ന കൂപ്പെ പോലെയുള്ള റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വശങ്ങൾ, 19 ഇഞ്ച് എയറോഡൈനാമിക് ആയി ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളിൽ റൈഡുകൾ എന്നിവയുണ്ട്, എന്നാൽ ഉപഭോക്താവിൻ്റെ താൽപ്പര്യ പ്രകാരം 20 ഇഞ്ച് തെരഞ്ഞെടുക്കാൻ സാധിക്കും. പിന്നിലേക്ക് നോക്കിയാൽ ചരിഞ്ഞ റൂഫ് ബൂട്ട് ലിഡിലേക്ക് ലയിക്കുകയാണ്. അതിൽ ഒരു ചെറിയ സ്‌പോയിലർ ഘടകം ഉൾപ്പെടുന്നുണ്ട്. സ്‌പോയിലറിന് കീഴിൽ മുൻവശത്തുള്ള DRL സജ്ജീകരണത്തിൻ്റെ ആകൃതി അനുകരിക്കുന്ന സ്ലിംലൈൻ കണക്റ്റുചെയ്‌ത LED ടെയിൽലൈറ്റുകൾ ഇരിക്കുന്നു.
നിര്‍മാണത്തിലേക്ക് കടക്കാന്‍ പോകുന്ന BE 6e BE 05 കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലാതെയാണ് കാണപ്പെടുന്നത്. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക. ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

BE 6e-യുടെ വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് ഓവര്‍ഹെഡില്‍ സ്വിച്ചുകള്‍ ഉണ്ട്. പിന്നെ ഒരു എയര്‍ക്രാഫ്റ്റ് ത്രസ്റ്റ് കണ്‍ട്രോളര്‍ പോലെ രൂപകല്‍പ്പന ചെയ്ത ഗിയര്‍ ലിവര്‍ കാണാം. ഒരു ജെറ്റ് ഫൈറ്ററിന്റെ ട്രിഗര്‍ സ്വിച്ചിനെ അനുസ്മരിപ്പിക്കുന്ന പാര്‍ക്കിംഗ് ബ്രേക്ക് ബട്ടണ്‍ വശങ്ങളില്‍ നല്‍കിയിരിക്കുന്നു. ഡ്രൈവര്‍ സീറ്റ് ഒരു പേഴ്‌സണല്‍ കോക്ക്പിറ്റ് പോലെ അനുഭവപ്പെടുന്നു. ആംബിയന്റ് ലൈറ്റിംഗാല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. 18.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








