സെന്‍ട്രല്‍ എസിയുള്ള 7 സീറ്റര്‍ കാര്‍ വാങ്ങിയത് വെറും 37 പേര്‍! വമ്പൻ ഡിസ്‌കൗണ്ടിട്ടിട്ടും വിറ്റുപോകുന്നില്ല

ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ടാറ്റ മോട്ടോര്‍സിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മൂന്നാമത്തെ വാഹന നിര്‍മാതാവായി മാറാന്‍ മഹീന്ദ്രക്ക് സാധിച്ചു. പ്രതിമാസ വില്‍പ്പന 50000 യൂണിറ്റിന് മുകളില്‍ കടന്നതും ഈ മാസങ്ങളിലായിരുന്നു. 2024 ഒക്‌ടോബറില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് 11000 യൂണിറ്റും സെപ്റ്റംബറിനെ അപേക്ഷിച്ച് 4000 യൂണിറ്റും അധികം വില്‍ക്കാന്‍ മഹീന്ദ്രക്ക് സാധിച്ചു. കമ്പനിയുടെ ഒരുവിധം എല്ലാ മോഡലുകളും മികച്ച വില്‍പ്പന ആസ്വദിച്ചു.

റെക്കോഡ് വില്‍പ്പന നേട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സംഭാവ സ്‌കോര്‍പിയോ റേഞ്ചില്‍ നിന്നായിരുന്നു. 15677 യൂണിറ്റ് സ്‌കോര്‍പിയോ ആണ് ഒക്‌ടോബറില്‍ വിതരണം ചെയ്തത്. എന്നാല്‍ ഓരോ മാസവും ഡിമാന്‍ഡ് ഇടിഞ്ഞ് കൊണ്ടിരിക്കുന്ന ഒരു കാറാണ് ഇപ്പോള്‍ കമ്പനി തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് തലവേദനയുണ്ടാക്കുന്നത്. അത് മറ്റേതുമല്ല മഹീന്ദ്ര മറാസോ ആണ്.

mahindra marazzo front

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതോടെ ഈ കാര്‍ നിര്‍ത്തിയെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഏതാനും ചില മാറ്റങ്ങളേടെ തിരിച്ച് വന്നിട്ടും യാതൊരു മെച്ചവും കാണുന്നില്ല. ഉത്സവാഘോഷങ്ങളുടെ ഭാഗമായി 2024 ഒക്‌ടോബറില്‍ മറാസോക്ക് 55000 രൂപയിലധികം കിഴിവുകള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും വെറും 37 പേരാണ് ഈ കാര്‍ വാങ്ങാനായി ഷോറൂമിലെത്തിയത്. ഈ കലണ്ടര്‍ വര്‍ഷം മാത്രമെടുത്താല്‍ ഈ കാറിന്റെ വില്‍പ്പന കണക്കുകള്‍ പരിതാപകരമാണ്.

ഈ വര്‍ഷത്തെ മറാസോയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ജനുവരിയില്‍ 32 യൂണിറ്റ്, ഫെബ്രുവരിയില്‍ 51 യൂണിറ്റ്, മാര്‍ച്ചില്‍ 51 യൂണിറ്റ്, ഏപ്രിലില്‍ 20 യൂണിറ്റ്, മേയില്‍ 16 യൂണിറ്റ്, ജൂണില്‍ 12 യൂണിറ്റ്, ജൂലൈയില്‍ 14 യൂണിറ്റ്, ഓഗസ്റ്റില്‍ 8 യൂണിറ്റ്, സെപ്റ്റംബറില്‍ 7 യൂണിറ്റുകളും ഒക്ടോബറില്‍ 37 യൂണിറ്റുകളും എന്നിങ്ങനെയാണ് വരുന്നത്. ഈ വര്‍ഷം ഇതുവരെ 248 യൂണിറ്റുകള്‍ വിറ്റഴിച്ചു.

mahindra marazzo rear profile

കഴിഞ്ഞ ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന ഒക്‌ടോബറിലാമെണെന്ന് പറയാം. എന്നിരുന്നാലും ഇതിലും കൂടുതല്‍ വില്‍പ്പന പ്രതീക്ഷിച്ചാണ് കമ്പനി കാര്‍ മാറ്റങ്ങളോടെ വീണ്ടും കൊണ്ടുവന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ ലേഔട്ടിലും കാര്‍ വാങ്ങാനുള്ള ഓപ്ഷനും ഡ്രൈവിംഗ് എക്സ്പീരിയന്‍സ് ഉയര്‍ത്താനുള്ള അപ്‌ഡേറ്റും രക്ഷയായില്ലെന്ന് വേണം പറയാന്‍.ഡീലിസ്റ്റ് ചെയ്ത് കാര്‍ വില വര്‍ധനവുമായിട്ട് മടങ്ങിവന്നത് വിനയായി എന്ന് വേണം കരുതാന്‍.

ഏകദേശം 20,000 രൂപ വരെയാണ് മടങ്ങി വരവില്‍ കാറിന് അധികം മുടക്കേണ്ടി വരുന്നത്. മറാസോയുടെ ബേസ് മോഡലായ M2 7-സീറ്ററിന് 14.59 ലക്ഷം രൂപയാണ് വില. M2 8-സീറ്ററിന് 14.59 ലക്ഷം, M4 പ്ലസ് 7-സീറ്ററിന് 15.86 ലക്ഷം, M4 പ്ലസ് 8-സീറ്ററിന് 15.94 ലക്ഷം, M6 പ്ലസ് 7-സീറ്ററിന് 16.92 ലക്ഷം, M6 പ്ലസ് 8-സീറ്ററിന് 17 ലക്ഷം എന്നിങ്ങനെയാണ് പുതിയ എക്സ്ഷോറൂം വിലകള്‍.

mahindra marazzo interior

അകത്തളത്തില്‍ വിശാലമായ ഇടം, ഡിഫ്യൂസും ഡയറക്ട് ഫംഗ്ഷനുകളുമുള്ള റിയര്‍ എസി വെന്റുകള്‍, രണ്ടാംനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ അല്ലെങ്കില്‍ ബെഞ്ച് സീറ്റ് ഓപ്ഷന്‍, റിയര്‍ സണ്‍ ബ്ലൈന്റുകള്‍ പോലുള്ള സൗകര്യങ്ങള്‍ മറാസോയില്‍ കമ്പനി സജജീകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീ-ലെസ് എന്‍ട്രി, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകളും കാറില്‍ ലഭ്യമാണ്.

എല്ലാ വേരിയന്റുകളിലും എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 121 bhp പവറും 300 Nm വരെ ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ ഹൃദയം. നല്ലൊരു ഫാമിലി കാര്‍ ആയിട്ടും വില്‍പ്പന കുറഞ്ഞ് കൊണ്ടിരിക്കുന്ന കാറിന്റെ ഭാവി എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വണ്ടി നിര്‍ത്തലാക്കുമോ അതോ വമ്പന്‍ അപ്‌ഡേറ്റുകളോടെ നിലനിര്‍ത്തുമോ എന്ന് കണ്ടറിയാം.

More from DriveSpark

Article Published On: Sunday, November 10, 2024, 9:00 [IST]
English summary
Mahindra marazzo recorded only 37 unit sales in october 2024 all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X