കുടുംബക്കാരിൽ നിന്ന് കോംപറ്റീഷൻ! XUV 400, ഥാർ 3-ഡോർ സ്റ്റോക്ക് വിറ്റഴിക്കാൻ ലക്ഷങ്ങളുടെ ഓഫറുമായി മഹീന്ദ്ര
മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല വാഹനങ്ങളുടേയും കാര്യത്തിൽ പലപ്പോഴും സഹോദരങ്ങൾ തന്നെ വിലങ്ങുതടികൾ ആകാറുണ്ട്. പുതിയതായി വിപണിയിൽ എത്തിയ മോഡലുകൾ നിലവിലുള്ളവയ്ക്ക് വെല്ലുവിളികളായിട്ടുള്ള ഒട്ടനവധി സാഹചര്യങ്ങൾ നാം കണ്ടിട്ടുണ്ട്. ഇത്തവണ ഇതിനു ഇരയായിരിക്കുന്നത് മഹീന്ദ്ര XUV 400, ഥാർ ത്രീ -ഡോർ എന്നീ മോഡലുകളാണ്. ചൂടപ്പം പോലെ വിപണിയിൽ വിറ്റു പോയിരുന്ന ഇവയ്ക്ക് അടുത്തിടെ എത്തിയ ഥാർ റോക്സിന്റെ മുന്നിൽ അടിപതറിയതായി മനസിലാക്കാം. കൂടുതൽ പേരും മികച്ച സൗകര്യവും കംഫർട്ടും വാഗ്ദാനം ചെയ്യുന്ന ഫൈവ് -ഡോർ പതിപ്പിന് പിന്നാലെ പോയപ്പോൾ ത്രീ -ഡോറിന്റെ ഡിമാൻഡിൽ കാര്യമായ കുറവുണ്ടായി.
ഈ വർഷം നിർമ്മിച്ച സ്റ്റോക്കുകൾ ഇനിയും യാർഡുകളിൽ മിച്ചം കിടക്കുകയാണ്. ഇത് വിറ്റഴിക്കാതെ കമ്പിയ്ക്ക് രക്ഷയില്ല. ആയതിനാൽ 2024 നവംബറിൽ മഹീന്ദ്ര XUV 400 -യ്ക്കും, ഥാറിനും ആകർഷകമായ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ എസ്‌യുവികളുടെ വർഷാവസാന ഡിസ്‌കൗണ്ടുകൾ 3.0 ലക്ഷം രൂപ വരെ ഉയരും എന്നതും ശ്രദ്ധേയമാണ്.

ഥാറിനാണ് ഏറ്റവും വലിയ പ്രൈസ് കട്ടും പരമാവധി ആനുകൂല്യങ്ങളും ലഭിക്കുന്നത്. നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയ ഥാർ റോക്സ്, XUV 3XO എന്നിവ പോലുള്ള മോഡലുകൾക്ക് നിലവിൽ ഓഫറുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല. ഉയർന്ന ഡിമാൻഡ് കാരണം ഇവയുടെ കാത്തിരിപ്പ് കാലയളവ് ദീർഘകാലത്തേക്ക് നീളുന്നു. ഇവയുടെ ചില ജനപ്രിയ വേരിയന്റുകൾക്കു്ള കാത്തിരിപ്പ് ഒരു വർഷം വരെ നീളുന്നു. മഹീന്ദ്ര നൽകുന്ന ഡിസ്‌കൗണ്ടുകൾ നമുക്ക് കാര്യമായി നോക്കാം.
XUV 400 എന്ന മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിക്ക് ഈ മാസം 3.0 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിൽ ഇവ നമുക്ക് ഈ മാസം സ്വന്തമാക്കാം. വർഷാവസാന സ്റ്റോക്ക് ക്ലിയറൻസിന് ആനുകൂല്യങ്ങളായി നാം ഇതിനെ കാണുന്നു എങ്കിലും, ഇവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റും ഈ ഓഫറുകൾക്ക് ഒരു കാരണമാണ്.

മഹീന്ദ്ര XUV 400 -യ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ അവതരിപ്പിക്കും, നിലവിൽ വിപണിയിലുള്ള 3XO -യെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത് എന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു കഴിയുമ്പോൾ, ഇത് ഔട്ട്‌ഗോയിംഗ് ഇവിക്ക് പകരക്കാരനാവും. അധികം താമസിയാതെ നടക്കാനിരിക്കന്ന ഈ ലോഞ്ച് കനത്ത ആനുകൂല്യങ്ങൾക്ക് കാരണമായേക്കാം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി XUV 400 -യ്ക്ക് മഹീന്ദ്ര കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതും ഇതിനാലാവും. അടുത്തതായി ത്രീ -ഡോർ മഹീന്ദ്ര ഥാറിന്, ടോപ്പ് -സ്പെക്ക് 4×4 വേരിയൻ്റുകളിൽ 3.0 ലക്ഷം വരെ കിഴിവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളുമായാണ് ഥാർ വരുന്നത്.

പെട്രോൾ വേരിയൻ്റുകൾ ഡീസലിനേക്കാൾ കൂടുതൽ കിഴിവുൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ, ത്രീ -ഡോർ ഥാറിൻ്റെ വില 11.35 ലക്ഷം രൂപ മുതൽ 17.60 ലക്ഷം എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. RWD, 4WD പതിപ്പുകൾ വിപണിയിലുണ്ട്, അതോടൊപ്പം മുൻ മാസങ്ങളിലും എസ്‌യുവിക്ക് വിലക്കുറവും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
ഇവയ്ക്കു ശേഷം മഹീന്ദ്രയുടെ പോർട്ട്‌ഫോളിയോയിൽ, ബൊലേറോ നിയോയ്ക്ക് 1.20 ലക്ഷം വരെ ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത വേരിയൻ്റുകളിലും പവർട്രെയിൻ ചോയിസുകളിലും സ്കോർപിയോ N -ൽ ഈ മാസം പരമാവധി ലാഭിക്കാൻ കഴിയുന്നത് 50,000 രൂപയാണ്. 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് XUV 700 -ന് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും, വാഹനത്തിന്റെ AX7, AX7 L വേരിയൻ്റുകൾക്ക് 2.20 ലക്ഷം രൂപയുടെ വൻ വിലക്കുറവ് മഹീന്ദ്ര നൽകുന്നുണ്ട്.


Click it and Unblock the Notifications








