ടാറ്റ കുറച്ചാലും കുറയ്ക്കില്ല! കച്ചോടം കുറവാണെങ്കിലും ഇവിയുടെ 'വില'യില്‍ തൊട്ട് കളിയില്ലെന്ന് മഹീന്ദ്ര

ബാറ്ററി സെല്ലുകളുടെ വില കുറഞ്ഞത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിക്ക് പുതു ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനായി പ്രമുഖ ഇവി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും എംജിയും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ചിരുന്നു. ടാറ്റയുടെ ജനപ്രിയ ഇലക്ട്രിക് കാര്‍ മോഡലുകളായ നെക്‌സോണ്‍ ഇവിയുടെയും ടിയാഗോ ഇവിയുടെയും വില കുറച്ചു.

നെക്‌സോണ്‍ ഇവിക്ക് 1.20 ലക്ഷം രൂപ വരെയും ടിയാഗോ ഇവിക്ക് 70000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റിന്റെ വില ഒരു ലക്ഷം രൂപയിലധികമാണ് കുറച്ചത്. ഏകദേശം 7 ലക്ഷം രൂപയ്ക്കാണ് കാര്‍ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നത്. നേരത്തെ 22 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന ZS ഇവി ഇപ്പോള്‍ 19 ലക്ഷം രൂപയ്ക്കാണ് എംജി വില്‍ക്കുന്നത്.

mahindra xuv400 pro range

ടാറ്റയുടെയും എംജിയുടെയും പ്രഖ്യാപനത്തിന് ചുവടുപിടിച്ച് മറ്റ് നിര്‍മാതാക്കളും ഇവികളുടെ വില കുറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വില കുറക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബ്രാന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടറും സിഇഒയുമായ രാജേഷ് ജെജുരീക്കറാണ് XUV400 ലൈനപ്പില്‍ വില കുറക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കിയത്.

അടുത്തിടെയാണ് മഹീന്ദ്ര XUV 400 ഇവി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്. കുറഞ്ഞ വിലയിലായിരുന്നു അപ്‌ഡേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. 15.49 ലക്ഷം രൂപ മുതല്‍ 17.49 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ നിലവിലെ എക്‌സ്‌ഷോറൂം വില. 15.99 ലക്ഷം രൂപ പ്രാരംഭ വിലയിലായിരുന്നു പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിറ്റിരുന്നത്. അതുകൊണ്ട് തന്നെ ഇലക്ട്രിക് കാറിന്റെ വില ഇനിയും കുറയ്ക്കാന്‍ കമ്പനിക്ക് ഒരു പ്ലാനില്ലെന്ന് നമുക്ക് മനസ്സിലാക്കാം.

mahindra xuv400 pro range rear

2024 മെയ് 31-ന് ശേഷം 2024 XUV400 ഇവിയുടെ വില ഉയര്‍ത്തുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് ഉണ്ടാകുമോ എന്നറിയില്ല. കാരണം ഇപ്പോള്‍ തന്നെ നെക്‌സോണ്‍ ഇവിയേക്കാള്‍ വില കൂടുതലാണ് ഈ മോഡലിന്. 14.49 ലക്ഷം മുതല്‍ 19.29 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവിയുടെ വില പോകുന്നത്. അതേസമയം 18.98 ലക്ഷം മുതല്‍ 24.99 ലക്ഷം രൂപ വരെ വിലയില്‍ എംജി ZS ഇവിയും വാങ്ങാം.

മഹീന്ദ്ര XUV400 ഇവി രണ്ട് വ്യത്യസ്ത വകഭേദങ്ങളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. EC പ്രോ, EL പ്രോ എന്നിവയാണ് അവ. EL പ്രോ ട്രിം മാത്രം രണ്ട് വ്യത്യസ്ത ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് 34.5 kWh ബാറ്ററി പായ്ക്കും രണ്ടാമത്തേത് 39.4 kWh ബാറ്ററി പായ്ക്കുമാണ് ഓഫറിലുള്ളത്. ഇവക്കൊപ്പം 7.2 kW എസി ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

mahindra xuv400 pro range interior

എന്‍ട്രി ലെവല്‍ EC പ്രോ 34.5 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 3.3 kW ചാര്‍ജറാണ് ഈ വേരിയന്റിനൊപ്പം നല്‍കുന്നത്. റേഞ്ച് നോക്കിയാല്‍ വലിയ ബാറ്ററി പായ്ക്ക് ഉള്ള ഓപ്ഷന്‍ ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 375 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, മൂന്ന് ഡ്രൈവ് മോഡുകള്‍ എന്നിവ ഇവിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് കാറില്‍ ഒത്തിരി പ്രീമിയം ഫീച്ചറുകളും മഹീന്ദ്ര സജ്ജീകരിച്ചിട്ടുണ്ട്. ഒരു പുതിയ ബ്ലാക്ക് ആന്‍ഡ് ബീജ് ഡ്യുവല്‍-ടോണ്‍ തീമിലാണിപ്പോള്‍ ഇലക്ട്രിക് എസ്‌യുവി വരുന്നത്. പുതിയ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനാണ് XUV400 ഇവിയിലെ പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന്.

mahindra xuv400 pro range display

ഇവിയുടെ ഡാഷ്‌ബോര്‍ഡ് ലേഔട്ടും പുനര്‍രൂപകല്‍പ്പന ചെയ്തിരുന്നു. ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, അലക്‌സാ കണക്റ്റിവിറ്റി, റിയര്‍ യുഎസ്ബി പോര്‍ട്ടുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍.

എതായാലും നിലവില്‍ തങ്ങളുടെ ഇലക്ട്രിക് കാറിന്റെ വില കുറയ്ക്കില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം XUV400 ഇവിയുടെ വില ജൂണില്‍ വര്‍ധിപ്പിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല. അങ്ങനെ വരുമ്പോള്‍ വിലവര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഈ കാര്‍ വാങ്ങുന്നത് നന്നാകും. മാത്രമല്ല ഇവിയുടെ 2023 മോഡല്‍ ഇയര്‍ കാറുകള്‍ക്ക് പല ഡീലര്‍ഷിപ്പുകളും വമ്പന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Friday, February 16, 2024, 15:47 [IST]
English summary
Mahindra says no price cut for xuv400 ev line up now details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X