താങ്ങാവുന്ന വില, ആവശ്യത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍! വില്‍പ്പന വാരാന്‍ പുത്തന്‍ സ്‌കോര്‍പിയോ N വേരിയന്റ് എത്തി
സമീപ വര്‍ഷങ്ങളില്‍ നമ്മുടെ രാജ്യത്തെ എസ്‌യുവി വിപണിയില്‍ ഏറ്റവും വലിയ ഓളം തീര്‍ത്ത മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. ഒറ്റ ദിവസം കൊണ്ട് ലക്ഷത്തിലേറെ ബുക്കിംഗ് നേടിയെടുത്ത് റെക്കോഡിട്ട ഈ കാര്‍ കൊടുത്തു തീര്‍ക്കാനാവാതെ പെടാപ്പാട് പെടുകയാണ് മഹീന്ദ്ര ഇപ്പോള്‍.
ഓര്‍ഡര്‍ ബാക്ക്‌ലോഗ് കുത്തനെ കൂടിയതിനെ തുടര്‍ന്ന് ജനപ്രിയ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി പ്രൊഡക്ഷന്‍ കൂട്ടിയിരിക്കുകയാണ് ബ്രാന്‍ഡ്. അടുത്തകാലത്തായി സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര എന്നീ വമ്പന്‍മാരെ പിന്തള്ളി മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ടോപ് 3-യില്‍ സ്ഥിരമായി സ്ഥാനം നേടാനും സ്‌കോര്‍പിയോ റേഞ്ചിന് സാധിച്ചിരുന്നു. ഇപ്പോള്‍ വില്‍പ്പന ഇനിയും ഉയര്‍ത്താനായി മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിക്ക് പുതിയതും താങ്ങാനാവുന്നതുമായ Z8 സെലക്ട് വേരിയന്റ് സമ്മാനിച്ചിരിക്കുകയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍.

കൂടുതല്‍ ആക്സസ് ചെയ്യാവുന്ന വിലയില്‍ ലഭ്യമാകുന്ന Z8 സെലക്ട് വേരിയന്റിലേക്ക് കൂടുതല്‍ ഫീച്ചറുകളും കമ്പനി ചേര്‍ത്തിട്ടുണ്ട്. 16.99 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ N Z8 സെലക്ട് വേരിയന്റിന്റെ എക്സ്‌ഷോറൂം വില പോകുന്നത്. സ്‌കോര്‍പിയോ N-ന്റെ റേഞ്ച് ടോപ്പിംഗ് Z8, Z8L വേരിയന്റുകള്‍ക്ക് താഴെയും മിഡ് ലെവല്‍ Z6 വേരിയന്റിന് മുകളിലുമാണ് Z8 സെലക്ട് വേരിയന്റ് സ്ഥാനം പിടിക്കുന്നത്.
മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന Z8 പെട്രോള്‍ വേരിയന്റിനേക്കാള്‍ ഏകദേശം 1.65 ലക്ഷം കുറവാണ് Z8 സെലക്ടിന്. അതേസമയം Z8 സെലക്ട് ഡീസല്‍-എംടിക്ക് Z8 വേരിയന്റിനേക്കാള്‍ ഏകദേശം 1.11 ലക്ഷം രൂപയും കുറവാണ്. പുത്തന്‍ വേരിയന്റില്‍ ചില കിടിലന്‍ ഫീച്ചറുകള്‍ കമ്പനി കൊണ്ടുവരുന്നു.

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഡബിള്‍ ബാരല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, ഒആര്‍വിഎമ്മുകളില്‍ സംയോജിപ്പിച്ചിരിക്കുന്ന എല്‍ഇഡി സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സവിശേഷതകള്‍ പുതിയ വേരിയന്റിന് ലഭിക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തില്‍ ലഭ്യമാകുന്ന ഈ വേരിയന്റിന് 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഓഫര്‍ ചെയ്യുന്നു.
അകത്തേക്ക് കടന്നാല്‍ കോഫി-ബ്ലാക്ക് ലെതറി അപ്ഹോള്‍സ്റ്ററിയിലാണ് സ്‌കോര്‍പിയോ N Z8 സെലക്റ്റിന്റെ ക്യാബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 7 ഇഞ്ച് TFT കണ്‍സോളും ബില്‍റ്റ്-ഇന്‍ അലക്സയ്ക്കൊപ്പം അഡ്റിനോക്സ് കണക്റ്റും കാറിന് ലഭിക്കുന്നു. പുതിയ അഡ്രിനോക്‌സ് സാങ്കേതികവിദ്യ വഴി എസ്‌യുവിയിലേക്ക് 60-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളും ചേര്‍ക്കുന്നു. സണ്‍റൂഫും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകള്‍ തുടര്‍ന്നും ലഭിക്കും.

പവര്‍ട്രെയിന്‍ വശത്തേക്ക് തിരിഞ്ഞാല്‍ പുതിയ സ്‌കോര്‍പിയോ N Z8 സെലക്ട് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയിസുകളോടെ എസ്‌യുവി ലഭ്യമാകും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 197 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
രണ്ട് മോട്ടോറുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി, ആറ് എയര്‍ബാഗുകള്‍ എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡും (MTV-CL) എന്നീ സവിശേഷതകള്‍ തുടര്‍ന്നും എസ്‌യുവിയില്‍ ലഭ്യമാകും.
താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ഫീച്ചറുകളും മറ്റും ലഭിക്കുന്നത് കാരണം മഹീന്ദ്ര സ്‌കോര്‍പിയോ N Z8 സെലക്ട് വേരിയന്റ് ജനപ്രിയമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഉപഭോക്താക്കളിലേക്ക് വാഹനങ്ങള്‍ വേഗം എത്തിക്കാനായും ഓര്‍ഡര്‍ ബാക്ക്‌ലോഗ് തീര്‍ക്കാനുമായും കമ്പനി കാറുകളുടെ ഉത്പാദനം കൂട്ടിയിട്ടുണ്ട്. 2024 മാര്‍ച്ച് 1 മുതല്‍ പുത്തന്‍ വേരിയന്റ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായിത്തുടങ്ങും. ജനപ്രിയ എസ്‌യുവിയുടെ പുത്തന്‍ വേരിയന്റ് മഹീന്ദ്ര ഷോറൂമുകളില്‍ ആളെക്കൂട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications