22 വര്‍ഷമായി ഇന്ത്യക്കാരുടെ ഹരം! ഇതാണ് രാജ്യത്തെ നമ്പര്‍ 1 മൂന്നു-വരി എസ്‌യുവി, വില്‍പ്പന 1.50 ലക്ഷം കടന്നു

ഇന്ത്യയില്‍ ഇപ്പോള്‍ എറ്റവും ട്രെന്‍ഡിംഗ് ആയി വിറ്റുപോകുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എസ്‌യുവികള്‍ ഹാച്ച്ബാക്കുകളെയും സെഡാനുകളെയും പിന്തള്ളി കുതിക്കുന്ന കാഴ്ച നാം കണ്ടു. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന മൊത്തം കാറുകളുടെ 54% എസ്യുവികളാണ്. മൈക്രോ എസ്‌യുവി, സബ് 4 മീറ്റര്‍ എസ്‌യുവി, മിഡ്‌സൈസ് എസ്‌യുവി, ഫുള്‍സൈസ് എസ്‌യുവി എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിലായി എസ്‌യുവികള്‍ വാങ്ങാം. മൂന്ന് വരികളുള്ള എസ്‌യുവികള്‍ക്കും രാജ്യത്ത് ഇപ്പോള്‍ വമ്പന്‍ ഡിമാന്‍ഡാണ്. 3 വരി എസ്‌യുവി വിഭാഗത്തില്‍ 2024 കലണ്ടര്‍ വര്‍ഷം ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

2002 ജൂണ്‍ 20-നാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്ന കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍നിര മോഡലായിരുന്നു സ്‌കോര്‍പിയോ. മൂന്ന് മുഖംമിനുക്കലുകള്‍ക്ക് ശേഷം 2022-ലാണ് കമ്പനി സ്‌കോര്‍പിയോ ക്ലാസിക് പുറത്തിറക്കിയത്. സ്‌കോര്‍പിയോ ക്ലാസിക്കിന് പുറമേ സ്‌കോര്‍പിയോ N എന്ന മോഡലും ഇപ്പോള്‍ മഹീന്ദ്ര വില്‍ക്കുന്നത്. രണ്ട് മോഡലുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

mahindra scorpio classic side

ബിഗ്ഡാഡിയുടെ പിന്‍ഗാമിയായി സ്‌കോര്‍പിയോ N എത്തിയതോടെ എസ്‌യുവിയുടെ വില്‍പ്പന കുതിക്കുകയായിരുന്നു. 2024 ജനുവരി മുതല്‍ 7 സീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തിപ്പോരുകയാണ് സ്‌കോര്‍പിയോ. 11 മാസം കൊണ്ട് മഹീന്ദ്ര സ്‌കോര്‍പിയോ 1.50 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ നേടി. 2024 ജനുവരി മുതല്‍ നവംബര്‍ വരെ 1,54,169 സ്‌കോര്‍പിയോ എസ്‌യുവികളാണ് മഹീന്ദ്ര വിറ്റഴിച്ചത്.

സ്‌കോര്‍പിയോ N എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ 13.85 ലക്ഷം മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. Z2, Z4, Z6, Z8 എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ഇതിന് 6 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാന്‍ സാധിക്കും.

mahindra scorpio n

8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 6 വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, 12 സ്പീക്കര്‍ സൗണ്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ സ്‌കോര്‍പിയോ N-ന് ലഭിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും മികച്ചതാണ് സ്‌കോര്‍പിയോ N എസ്‌യുവി. ഈ കാറില്‍ ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ക്യാമറകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവ ഉള്‍പ്പെടുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ കാറാണ് സ്‌കോര്‍പിയോ N.

mahindra scorpio n z8 select

ഥാര്‍, XUV700 എന്നിവയില്‍ നിന്നുള്ള എഞ്ചിനുകളാണ് മഹീന്ദ്ര സ്‌കോര്‍പ്പിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക് ഡീസല്‍ എഞ്ചിനും 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. സ്‌കോര്‍പിയോ N ന്റെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഫോര്‍ വീല്‍ ഡ്രൈവ് (4WD) സിസ്റ്റം വരുന്നു.

സ്‌കോര്‍പിയോ ക്ലാസിക്കിലേക്ക് വന്നാല്‍ ഇതിന്റെ വില 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം വരെയാണ്‌പോകുന്നു. S, S11 എന്നീ രണ്ട് വേരിയന്റുകളിലായാണ് സ്‌കോര്‍പിയോ ക്ലാസിക് വാഗ്ദാനം ചെയ്യുന്നത്. 7, 9 സീറ്റര്‍ ലേഔട്ടില്‍ ഇത് വാങ്ങാന്‍ സാധിക്കും. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 2, 3 വരി വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും പിന്‍ പാര്‍ക്കിംഗ് സെന്‍സറും സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. 2.2 -ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് സ്‌കോര്‍പിയോ ക്ലാസിക്കില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിന്‍ യൂണിറ്റ് 132 PS പവറും, 300 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനിലാണ് ഇത് വരുന്നത്.

സ്‌കോര്‍പിയോ N -ല്‍ നിന്ന് വ്യത്യസ്തമായി, സ്‌കോര്‍പിയോ ക്ലാസിക്കിന് 4 -വീല്‍ ഡ്രൈവ് (4WD) ഡ്രൈവ്‌ട്രെയിനിന്റെ ഓപ്ഷന്‍ ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. സ്‌കോര്‍പിയോ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയുമായി മത്സരിക്കുന്നു. ഡിസംബര്‍ മാസത്തെ ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായുള്ള വില്‍പ്പന കൂടി ചേരുന്നതോടെ ഈ കലണ്ടര്‍ വര്‍ഷം സ്‌കോര്‍പിയോ മികച്ച രീതിയില്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, December 24, 2024, 17:46 [IST]
English summary
Mahindra scorpio no 1 three row suv in india sold over 1 5 lakh units in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X