കൂടുതല്‍ ലോഡും കയറ്റാം, ഒപ്പം മാരക മൈലേജും! ബിസിനസ് ലാഭകരമാക്കാന്‍ പുതിയ മഹീന്ദ്ര സുപ്രോ

വാഹനങ്ങള്‍ ചിലയാളുകള്‍ ഗതാഗത മാര്‍ഗമായി ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് അത് ജീവിതമാര്‍ഗമാണ്. വാണിജ്യ വാഹനങ്ങളുടെ വളയം പിടിച്ച് കുടുംബം പുലര്‍ത്തുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ വാണിജ്യ വാഹന ഉപഭോക്താക്കളുടെ ലാഭം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്‌സല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. പുതിയ വാഹനത്തെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഇന്ത്യയിലെ ചെറുകിട വാണിജ്യ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരാണ് മഹീന്ദ്ര. സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ കമ്പനി ഇപ്പോള്‍ ഒരു മിനി ട്രക്ക് വില്‍പ്പനക്കെത്തിച്ചിരിക്കുകയാണ്. 6.61 ലക്ഷം രൂപയാണ് സുപ്രോ പ്രോഫിറ്റ് ട്രക്കിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ഡീസല്‍ പതിപ്പിനൊപ്പം ട്രക്കിന്റെ സിഎന്‍ജി ഡ്യുവോ പതിപ്പും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. 6.94 ലക്ഷം രൂപയാണ് സുപ്രോ പ്രോഫിറ്റ് ട്രക്ക് സിഎന്‍ജി വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

mahindra supro profit truck excel launch

ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനാണ് സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്‌സല്‍ സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച പവറും അസാധാരണമായ കംഫര്‍ട്ട് ലെവലുമാണ് ഇത് ഓഫര്‍ ചെയ്യുന്നത്. ബിസിനസ് ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള ചരക്ക് ഗതാഗതം മാറ്റിമറിക്കുന്നതിനൊപ്പം ഈ ട്രക്ക് സബ്-2-ടണ്‍ വിഭാഗത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കം കുറിക്കും.

2015-ല്‍ വിപണിയില്‍ എത്തിയ അന്ന് മുതല്‍ മഹീന്ദ്ര സുപ്രോ അതിന്റെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകളും ആവശ്യകതകളും നിറവേറ്റുന്നതില്‍ വിജയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിനി ട്രക്കുകളില്‍ ഒന്നാണ് സുപ്രോ. മത്സരാധിഷ്ഠിത വിലനിര്‍ണയവും വൈവിധ്യമാര്‍ന്ന പെര്‍ഫോമന്‍സും ഇതിന്റെ ആകര്‍ഷകമായ ഘടകങ്ങളാണ്. ഈ പുതിയ മിനി ട്രക്കിന് സൂപ്പര്‍ പവറും കൂള്‍ സ്‌റ്റൈലും മികച്ച യൂട്ടിലിറ്റിയും ഉണ്ടാകുമെന്നതില്‍ സംശയമില്ല.

mahindra supro profit truck excel

ബ്രാന്‍ഡിന്റെ വോളിയം ആറിരട്ടിയായി വര്‍ധിപ്പിച്ച സുപ്രോ സിഎന്‍ജി ഡ്യുവോയുടെ മികച്ച വിജയത്തിന് ശേഷമാണ് മഹീന്ദ്ര പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ പുറത്തിറക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സിഎന്‍ജി പതിപ്പില്‍ ഫുള്‍ സിലിണ്ടറില്‍ മിനി ട്രക്ക് 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര വ്യക്തമാക്കി. അതുകൊണ്ട് തന്നെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് ഇത് വലിയ നേട്ടമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ.

ഡീസല്‍ പതിപ്പ് ലിറ്ററിന് 23.6 കിലോമീറ്ററും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 24.8 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. മൈലേജിന്റെ കാര്യത്തില്‍ മാത്രമല്ല പേലോഡ് ശേഷിയുടെ കാര്യത്തിലും പുതിയ മോഡല്‍ പുലിയാണ്. കൂടുതല്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ഡീസല്‍ പതിപ്പില്‍ 900 കിലോഗ്രാം വരെയും സിഎന്‍ജി പതിപ്പില്‍ 750 കിലോഗ്രാം വരെയും ഭാരമുള്ള ചരക്കുകള്‍ കൊണ്ടുപോകാം.

mahindra supro profit truck excel launch rear

നീളമേറിയ വീല്‍ബേസുള്ളതിനാല്‍ വ്യത്യസ്ത റോഡ് സാഹചര്യങ്ങളെയും നേരിടാന്‍ എളുപ്പം സാധിക്കും. 2,050 mm ആണ് വീല്‍ബേസ് അളവ്. മഹീന്ദ്ര അതിന്റെ ഡെക്കിന്റെ നീളം 2515 ആയി ഉയര്‍ത്തിയിട്ടുണ്ട്. മികച്ച സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ഈ മിനി ട്രക്കിന് ആന്റി-റോള്‍ ബാര്‍ നല്‍കിയിട്ടുണ്ട്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്‌സലില്‍ സജ്ജീകരിച്ചിരിക്കുന്ന ഡയരക്ട് ഇഞ്ചക്ഷന്‍ ഡീസല്‍ എഞ്ചിന്‍ 19.4 കിലോവാട്ട് പവറും 55 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്.

സിഎന്‍ജി പതിപ്പിലേക്ക് വരുമ്പോള്‍ പവറും ടോര്‍ക്കും യഥാക്രമം 20.01 kW, 60 Nm ആയി മാറുന്നു. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് ചെറു വാണിജ്യ വാഹനത്തില്‍ വരുന്നത്. ട്രക്കിന്റെ ഡീസല്‍, സിഎന്‍ജി പതിപ്പുകളില്‍ 5 ഫോര്‍വേഡ്, 1 റിവേഴ്സിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. 30 ലിറ്റര്‍ വരെയാണ് ഡീസല്‍ പതിപ്പിന്റെ ഇന്ധനടാങ്ക് ശേഷി. അതേസമയം സിഎന്‍ജി ഓപ്ഷനില്‍ 105 കിലോഗ്രാം സിഎന്‍ജിയും 5 ലിറ്റര്‍ പെട്രോളും ഉള്‍ക്കൊള്ളിക്കാം.

mahindra supro profit truck excel interior

സിഎന്‍ജി പൂര്‍ണമായും തീര്‍ന്നുപോകുന്ന അടിയന്തിര സാഹചര്യങ്ങളില്‍ പെട്രോള്‍ ഉപയോഗിച്ച് ഓടാം. മികച്ച ഇന്‍-ക്ലാസ് പേലോഡ് കപ്പാസിറ്റി, ആകര്‍ഷണീയമായ ഇന്ധനക്ഷമത, മികച്ച വീല്‍ബേസ് എന്നിവക്കൊപ്പം ആന്റി-റോള്‍ ബാറിനൊപ്പം മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചര്‍ എന്നിവ പുതിയ മഹീന്ദ്ര ട്രക്കിനെ വിശ്വസനീയമായ വാഹനം ആവശ്യമുള്ള ബിസിനസുകള്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

More from DriveSpark

Article Published On: Thursday, January 18, 2024, 17:06 [IST]
English summary
Mahindra supro profit truck excel launched in india price starts from rs 6 61 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X