എടാ മോനെ! ഇത് സൺറൂഫ് അല്ല സ്കൈറൂഫ്; ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ വാരി വിതറി XUV3XO
2024 ഏപ്രിൽ 29 -ന് മഹീന്ദ്ര പുതിയ XUV3XO വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്, ഇത് പുതിയ സാമ്പത്തിക വർഷത്തിലെ പ്രാദേശിക യുവി നിർമ്മാതാക്കളുടെ ആദ്യ ലോഞ്ച് അടയാളപ്പെടുത്തും. 2018 -ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആറ് വർഷത്തിനുള്ളിൽ XUV300 -ൻ്റെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റാണിത് എന്നതും ശ്രദ്ധേയമാണ്.
XUV300 -ൻ്റെ പിൻഗാമിയായ XUV3XO അരങ്ങേറ്റത്തിന് മുമ്പ് തന്നെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ടീസറുകളും സ്പൈ ഷോട്ടുകളും, വാഹനത്തിൻ്റെ എക്സ്റ്റീരിയർ & ഇന്റീരിയർ മെച്ചപ്പെടുത്തലുകളുടെ ഒട്ടനവധി ദൃശ്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ, വരാനിരിക്കുന്ന ഇലക്‌ട്രിക്ക് വേരിയൻ്റ് എന്നിവയുൾപ്പെടെ ഒരു വമ്പൻ ശ്രേണി തന്നെ എഞ്ചിൻ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തുന്നു.

സബ് ഫോർ മീറ്റർ സെഗ്‌മെൻ്റിനുള്ളിൽ വരുന്ന, XUV3XO, മഹീന്ദ്രയുടെ BE ലൈനപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന് ക്രോം ആക്‌സൻ്റുകളുള്ള പരിഷ്കരിച്ച ഫ്രണ്ട് ഗ്രില്ല്, പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, എൽഇഡി DRL-കൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു ഇന്റഗ്രേറ്റഡ് റൂഫ് സ്പോയിലർ, ഷാർക്ക് ഫിൻ ആന്റിന എന്നിവ ഫീച്ചർ ചെയ്യുന്ന എക്സ്റ്റീരിയർ പരിഷ്‌ക്കരണങ്ങൾ പ്രദർശിപ്പിക്കുന്നു.
പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും പെർഫുറേറ്റഡ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും സഹിതം അപ്‌ഡേറ്റ് ചെയ്‌ത സീറ്റുകളാണ് ഉള്ളിൽ വരുന്നത്. കൂടാതെ മുമ്പത്തെ സിംഗിൾ പേൻ വേരിയൻ്റിൽ നിന്നുള്ള വലിയ പനോരമിക് സൺറൂഫും വാഹനത്തിന്റെ ഇൻ്റീരിയറിന് കൂടുതൽ മികവുറ്റ ലുക്ക് നൽകുന്നു. ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കുന്നതിനായി XUV3XO അതിൻ്റെ സെഗ്മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു.

വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ടൈപ്പ് C യുഎസ്ബി ഔട്ട്‌ലെറ്റുകൾ, ഏഴ് സ്പീക്കറുകളുള്ള അപ്പ്ഡേറ്റ് ചെയ്ത ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റം എന്നിവ ഇതിൽ വരുന്ന ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് ഒപ്പം ആംബിയൻ്റ് സൗണ്ട് മോഡുകളും വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഫൈവ് സ്റ്റാർ ഭാരത് NCAP റേറ്റിംഗ് നേടുമെന്ന് പ്രതീക്ഷിക്കുന്ന XUV3XO -യ്ക്ക് ഏഴ് എയർബാഗുകൾ, 360 -ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പാർക്കിംഗ് സെൻസറുകളോട് കൂടിയ റിയർവ്യൂ ക്യാമറ, പത്ത് ഡ്രൈവർ അസിസ്റ്റൻസ് സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ലെവൽ 2 ADAS പാക്കേജ് എന്നിവ ഉൾപ്പെടുന്ന വളരെ വിപുലമായ സേഫ്റ്റി സ്യൂട്ടാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഹുഡിന് കീഴിൽ, XUV3XO അതിൻ്റെ മുൻഗാമിയായ XUV300 -ൽ നിന്ന് പവർട്രെയിനുകൾ കടമെടുക്കുന്നു. 110 bhp മാക്സ് പവറും 200 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 130 bhp മാക്സ് പവറും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ T-GDI ടർബോ പെട്രോൾ യൂണിറ്റ് ഇതിൽ വരുന്നു.
അതോടൊപ്പം 117 bhp കരുത്തതും 300 Nm പീക്ക് torque ഉം നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ വാഹനത്തിൽ വരുന്നു. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുന്നു.
പുതുക്കിയ എസ്‌യുവിയ്ക്ക് 9.0 ലക്ഷം രൂപയ്‌ക്കും 15 ലക്ഷം രൂപയ്ക്കും ഇടയിൽ വില ലഭിക്കാൻ സാധ്യതയുണ്ട്. സബ് ഫോർ എസ്‌യുവി സെഗ്‌മെൻ്റിൽ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മാരുതി ഫ്രോങ്ക്‌സ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ എതിരാളികൾക്കെതിരെ XUV3XO മത്സരിക്കുന്നത് തുടരും.


Click it and Unblock the Notifications








