നടയടച്ച് മഹീന്ദ്ര; XUV300 -യുടെ ബുക്കിംഗ് ഇനി ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം മാത്രം

മഹീന്ദ്ര & മഹീന്ദ്ര പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവിനെ തുടർന്ന് XUV300 സബ്‌കോംപാക്ട് എസ്‌യുവിയുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനം മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ (ഓട്ടോ & ഫാം സെക്ടർ) രാജേഷ് ജെജുരിക്കർ ഒരു ഇൻനെസ്റ്റേർസ് മീറ്റിംഗിൽ സ്ഥിരീകരിച്ചു.

നാളുകളായി പുത്തൻ അപ്പ്ഡേറ്റുകളോടെ എത്തുന്ന പുതുക്കിയ മോഡലിന്റെ വരവിനായി ഇന്ത്യൻ വാഹന വിപണി ഒന്നടങ്കം കാത്തിരിക്കുകയാണ്. എന്നിരുന്നാലും മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റിൻ്റെ ലോഞ്ച് തീയതിയും മറ്റും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും വരും ആഴ്ചകളിൽ ഇത് ഷോറൂമുകളിൽ എത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

XUV300 -യുടെ ബുക്കിംഗ് ഇനി ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം മാത്രം

അപ്‌ഡേറ്റ് ചെയ്‌ത XUV300 -ൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളിൽ ഫീച്ചറുകളിലും സ്റ്റൈലിംഗിലും കാര്യമായ മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുന്നു. വാഹനത്തിന്റെ മെക്കാനിക്കലുകളും എഞ്ചിൻ ലൈനപ്പും പ്രീ ഫേസ്‌ലിഫ്റ്റ് മോഡലിൽ നിന്ന് കാര്യമായ മാറ്റം ഇല്ലാതെ തുടരും, എങ്കിലും കോംപാക്ട് എസ്‌യുവി ഒരു ഐസിൻ-സോഴ്‌സ്ഡ് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഈ പുതിയ ട്രാൻസ്മിഷൻ ഓപഷൻ നിലവിലുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ നിർമ്മാതാക്കൾ ലഭ്യമാക്കും, ഇത് 131 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കും. കൂടാതെ, ആറ് സ്പീഡ് മാനുവൽ, AMT ഗിയർബോക്സുകളുടെ ചോയിസിന് ഒപ്പം 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യും.

XUV300 -യുടെ ബുക്കിംഗ് ഇനി ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം മാത്രം

വരാനിരിക്കുന്ന 2024 മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റിൻ്റെ ഇൻ്റീരിയർ ലേയൗട്ടും അതിന്റെ ക്രമീകരണങ്ങളും അതിൻ്റെ നിലവിലെ കോൺഫിഗറേഷൻ നിലനിർത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീനുകളുള്ള പുതുതായി രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ് ഇതിൽ ഫീച്ചർ ചെയ്യും എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

ഡ്യുവൽ സ്ക്രീനുകളിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റമായും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും പ്രവർത്തിക്കും. പുതുക്കിയ പതിപ്പിൽ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 -ഡിഗ്രി ക്യാമറ, റിയർ എയർ കണ്ടീഷൻ വെൻ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ കമ്പനി ഉൾപ്പെടാൻ സാധ്യതയുണ്ട്.

XUV300 -യുടെ ബുക്കിംഗ് ഇനി ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം മാത്രം

ഡിസൈനും മറ്റ് സ്റ്റൈലിംഗുമായി നോക്കിയാൽ, പുതിയ XUV300 2025 മുതൽ അരങ്ങേറാൻ പോകുന്ന മഹീന്ദ്ര BE ഇലക്ട്രിക് എസ്‌യുവികളിൽ നിന്ന് പല ഘടകങ്ങളിലും പ്രചോദനം ഉൾക്കൊള്ളും. കോംപാക്ട് എസ്‌യുവിയിൽ ബമ്പറിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കൂടുതൽ ആംഗുലാർ ഫ്രണ്ട് ഫാസിയ, പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് അസംബ്ലി, റീസ്റ്റൈൽ ചെയ്ത ഡ്രോപ്പ് ഡൗൺ എൽഇഡി ഡിആർഎൽ, വലിയ സെൻട്രൽ എയർ ഇൻടേക്കോടുകൂടിയ പുതിയ ട്വിൻ സെക്ഷൻ ഗ്രില്ല് എന്നിവ ഉൾപ്പെടുന്നു.

ഇവ കൂടാതെ, പുതുതായി രൂപകല്പന ചെയ്ത അലോയി വീലുകൾ, ഫുൾ വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ സജ്ജീകരിച്ചിരിക്കുന്ന ടെയിൽഗേറ്റ്, C -ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, ചെറുതായി സ്ഥാനം മാറ്റിയ രജിസ്ട്രേഷൻ പ്ലേറ്റ് എന്നിവ 2024 മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ നമുക്ക് പ്രതീക്ഷിക്കാം.

ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങി ഒട്ടനവധി മോഡലുകൾ മത്സരിക്കുന്ന ഈ സെഗ്മെന്റിൽ XUV300 -യ്ക്ക് ലഭിക്കുന്ന പുത്തൻ അപ്പ്ഡേറ്റുകളും മാറ്റങ്ങളും മഹീന്ദ്ര പ്രതീക്ഷിക്കുന്ന തരത്തിലുള്ള ബൂസ്റ്റ് നൽകുമോ ഇല്ലയോ എന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Friday, March 1, 2024, 14:16 [IST]
English summary
Mahindra temporarily stopped xuv300 bookings in favour of upcoming facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X