റോക്സ് ഇഫക്ട്! ത്രീ ഡോർ ഥാർ വാങ്ങാൻ ആളില്ലെന്ന്; 3 ലക്ഷം രൂപവരെ വില കുറച്ച് ഡീലർമാർ

ഒരു കാലത്ത് മൺമറഞ്ഞു പോയി എന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു ലൈഫ്സ്റ്റൈൽ ഓഫ്-റോഡ് സെഗ്മെന്റ്, എന്നാൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഇപ്പോൾ ഇത് വീണ്ടും ജനപ്രീതി നേടുകയാണ്. വലിയ അനക്കം ഒന്നുമില്ലാതെ ഏകദേശം വെന്റിലേറ്ററിൽ കിടന്നിരുന്ന ഈ സെഗ്മെന്റിനെ 2020 -ൽ മഹീന്ദ്ര ഥാർ ആണ് ഈ പുനരുജ്ജീവിപ്പിച്ചത് എന്ന് പറയാം. എന്നിരുന്നാലും, കാലം അല്പം കഴിഞ്ഞതോടെ ഈ വിഭാഗത്തിനുള്ളിലെ മുൻഗണനകൾക്കും ആളുകളുടെ താൽപര്യത്തിനും കാര്യമായ മാറ്റം ഉണ്ടായി, ജനങ്ങൾക്ക് ഇപ്പോൾ ഥാറിനേക്കാൾ പുതിയ ഥാർ റോക്‌സിനോടാണ് കൂടുതൽ താൽപര്യം.

ഈ മാറ്റങ്ങളുടെ ഫലമായി, ത്രീ ഡോർ ഥാറിന്റെ ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്. അതിനാൽ സ്റ്റോക്കിൽ കിടക്കുന്ന ഇൻവെൻ്ററി ക്ലിയർ ചെയ്യുന്നതിന് വൻ കിഴിവുകളും ഓഫറുകളുമാണ് ഥാറിന് ഇപ്പോൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്‌ടോബർ ആദ്യം, ഥാറിൻ്റെ തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 1.6 ലക്ഷം രൂപ വരെ കിഴിവ് മഹീന്ദ്ര ഓഫർ ചെയ്‌തിരുന്നു.

ഒരു മാസത്തിനുള്ളിൽ, ആ ഡിസ്കൗണ്ട് കണക്കുകൾ ഏകദേശം ഇരട്ടിയായി വർധിച്ചിരിക്കുകയാണ്, ഡീലർഷിപ്പുകളിലുള്ള ലഭ്യതയെ ആശ്രയിച്ച് ഉപഭോക്താക്കൾക്ക് ഇപ്പോൾ 3.0 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറച്ച് കാലം മുമ്പ് വരെ, മഹീന്ദ്ര ഥാർ ത്രീ -ഡോർ മോഡൽ എന്നത് ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വാഹനങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു.

എസ്‌യുവിയ്ക്ക് അന്നു ഉണ്ടായിരുന്ന ഡിമാൻഡ് വളരെ വലുതും കൂടുതലുമായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിയാം, അതിനാൽ തന്നെ ഒരു ഥാർ കൈക്കലാക്കണം എങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പ് കാലയളവ് പോലും വകവെയ്ക്കാതെ ഇതിനെ സ്വന്തമാക്കിയ പലരും ഉണ്ട്.

മഹീന്ദ്ര ഇക്കാര്യത്തിൽ ഒരു പോംവഴി എന്ന പോലെ ഉൽപ്പാദനം വർധിപ്പിക്കുകയും അതോടൊപ്പം ഡെലിവറി ശൃംഖലയിലെ ചില പോരായ്മകൾ എല്ലാം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ ചുടുചുടെ വിറ്റു പോയിരുന്ന മോഡൽ ഇന്ന് ഇപ്പോൾ മഹീന്ദ്രയുടെ മോഡൽ നിരയിൽ സ്ലോ സെല്ലറായി കണക്കാക്കപ്പെടുന്ന അവസ്ഥയാണ്.

ഡീലർഷിപ്പുകൾ തങ്ങളുടെ സ്റ്റോക്ക് യാർഡിൽ കിടക്കുന്ന ഇൻവെൻ്ററിയെ ആശ്രയിച്ച് വിൽപ്പന മെച്ചപ്പെടുത്തുന്നതിന് വൻ കിഴിവുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഥാർ ത്രീ -ഡോർ മോഡലിന്റെ ടോപ്പ് സ്പെക്ക് വേരിയന്റുകൾക്കാണ് ഏറ്റവും ഉയർന്ന കിഴിവുകൾ ലഭിക്കാൻ സാധ്യത. വിപണിയിൽ എത്തി കഴിഞ്ഞ് മാരുതി സുസുക്കി ജിംനിയും 2024 ഫോഴ്‌സ് ഗൂർഖ ത്രീ -ഡോറുമാണ് ഥാർ ത്രീ -ഡോറിൻ്റെ പ്രധാന എതിരാളികൾ.

എന്നാൽ ഇവയ്ക്കൊന്നും ഥാറിനെ ഏഴ് അയൽപക്കത്ത് എത്താൻ കഴിഞ്ഞിട്ടില്ല എന്നത് നമുക്ക് ഏവർക്കും അറിയാം. ജിംനിയെ തുടർച്ചയായി പല മാസങ്ങളിലും ഥാർ വള്ളപ്പാടകലെ പിന്നിലാക്കിയിരുന്നു. വിൽപ്പന കണക്കുകൾ നോക്കുമ്പോഴും ഇത് വളരെ വ്യക്തമാണ്, ഈ എതിരാളികൾ ഒട്ടും തന്നെ ഥാർ ത്രീ -ഡോറിൻ്റെ വിൽപ്പന സാധ്യതകളെ തടസ്സപ്പെടുത്തിയിരുന്നില്ല.

എന്നാൽ മഹീന്ദ്ര ഥാർ റോക്‌സിൻ്റെ വരവ് കാര്യമായ ബാധിച്ചു എന്ന് നിസംശയം പറയാം, റോക്സിന്റെ വൻ ജനപ്രീതിയും ഡിമാൻഡുമാണ് ഥാർ ത്രീ -ഡോർ വിൽപ്പനയ്ക്ക് വില്ലനായത്. 2024 ഓഗസ്റ്റ് 15 -ന് ലോഞ്ച് ചെയ്‌തതു മുതൽ, മഹീന്ദ്ര ഥാർ റോക്‌സിന് വമ്പൻ ഡിമാൻഡാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, കുറച്ച് വേരിയൻ്റുകൾക്ക് മാത്രമേ 4X4 ഓപ്ഷൻ വരുന്നുള്ളൂ എങ്കിലും ജനങ്ങൾ ഇപ്പോൾ റോക്സിനു പിന്നാലെയാണ്.

ഷോർട്ട് -വീൽബേസ് വാഹനം നൽകുന്ന ഹാർഡ്‌കോർ ഓഫ് -റോഡ് എക്സ്പീരിയൻസിനേക്കാൾ ഫൈവ് -ഡോർ മോഡലിന്റെ പ്രായോഗികതയും വലിയ വലിപ്പവും മികച്ച റോഡ് പ്രെസൻസിനും മുൻഗണന നൽകുന്ന ഉപഭോക്താക്കളുടെ ചിന്താഗതിയേയും പ്രവണതകളേയും ഇത് എടുത്തുകാണിക്കുന്നു. പുതിയതായി എത്തിയ റോക്സ് നമ്മുടെ ത്രീ -ഡോർ ഥാറിന്റെ അന്തകനാവുമോ? കണ്ടറിയാം.

More from DriveSpark

Article Published On: Thursday, November 7, 2024, 17:50 [IST]
English summary
Mahindra thar 3 door gets massive discounts this november
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X