സൺറൂഫ് മുതൽ ഡാഷ്ക്യാം വരെ; 5 സീറ്റർ ഥാർ എത്തുമ്പോഴേക്കും ഫീച്ചറുകളിലും ജിംനി ഫീൽഡ്ഔട്ട് ആവുമോ?

ഏതാനും മാസങ്ങളായി മഹീന്ദ്ര ഫൈവ് ഡോർ ഥാർ വൻ തോതിൽ പരീക്ഷിച്ചുവരികയാണ്. ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ വാഹനത്തിന്റെ ഇന്റീരിയറുകൾ വെളിപ്പെടുത്തുന്നു, എസ്‌യുവി വാഗ്ദാനം ചെയ്യുന്ന പുതിയ സവിശേഷതകളുടെ ഒരു വ്യൂ ഇത് നൽകുന്നു. ഥാർ ഫൈവ് ഡോർ പതിപ്പ് അടുത്ത വർഷം ജൂണിൽ വിപണിയിൽ എത്മെതുന്ന് പ്രതീക്ഷിക്കുന്നു.

ഇന്റീരിയറുകളും മറക്കപ്പെട്ട തരത്തിലാണ് കണ്ടെത്തിയത്, പക്ഷേ ഒരു വലിയ ടച്ച്‌സ്‌ക്രീനിന്റെ ആകൃതി ഇതിൽ വ്യക്തമായി പ്രകടമാണ്. ഇത് ഒരു 10.25 ഇഞ്ച് യൂണിറ്റായിരിക്കാൻ സാധ്യതയുണ്ട്, രാജ്യത്തെ എസ്‌യുവികൾക്ക് ഒരു നോർമൽ ഫീച്ചറായി മാറിയിരിക്കുകയാണ് ഈ യൂണിറ്റ്. മിക്ക ഉപഭോക്താക്കളും അവരുടെ എസ്‌യുവിയിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും കുറഞ്ഞ ഒരു സവിശേഷതയും ഇതാണ്.

5 സീറ്റർ ഥാർ എത്തുമ്പോഴേക്കും ജിംനി ഫീൽഡ്ഔട്ട് ആവുമോ?

നിലവിലുള്ള ത്രീ ഡോർ മഹീന്ദ്ര ഥാറിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ ഇതിന്റെ ചെറിയ വലിപ്പത്തെക്കുറിച്ചും അതിന്റെ ശരാശരി ഡിസ്പ്ലേ, ഇന്റർഫേസ് എന്നിവയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അതിനാൽ വരാനിരിക്കുന്ന ഫൈവ് ഡോർ ഥാറിന് വലിയ ടച്ച്‌സ്‌ക്രീനും, മെച്ചപ്പെട്ട UI -യും ഗ്രാഫിക്സും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ത്രീ ഡോർ ഥാറിനൊപ്പം ഈ പുതിയ ടച്ച്‌സ്‌ക്രീനും കമ്പനി അവതരിപ്പിച്ചേക്കാം.

ഫൈവ് ഡോർ ഥാറിന് ഒരു വലിയ MID ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കാൻ സാധ്യതയുണ്ട്. ഇത് സ്കോർപിയോ N -ൽ നിന്ന് കടമെടുക്കാം. വലിയ ടച്ച്‌സ്‌ക്രീൻ ഉൾക്കൊള്ളുന്നതിനായി ഡാഷ്‌ബോർഡിൽ ചില മാറ്റങ്ങൾ നിർമ്മാതാക്കൾ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണാം.

5 സീറ്റർ ഥാർ എത്തുമ്പോഴേക്കും ജിംനി ഫീൽഡ്ഔട്ട് ആവുമോ?

എന്നിരുന്നാലും, HVAC കൺട്രോളുകൾ, എസി വെന്റുകൾ, താഴെയുള്ള ടോഗിൾ സ്വിച്ചുകൾ, റോട്ടറി ഡയൽ, ഫിസിക്കൽ ബട്ടണുകൾ തുടങ്ങിയ മറ്റ് സവിശേഷതകൾ നിലവിലുള്ള ത്രീ ഡോർ ഥാറിലേതിന് സമാനമാണ്. ഫൈവ് ഡോർ ഥാറിൽ ഉപഭോക്താക്കൾ കൂടുതൽ സുഖവും സൗകര്യവും പ്രതീക്ഷിക്കുന്നതിനാൽ, മുൻവശത്തുള്ള യാത്രക്കാർക്കായി എസ്‌യുവിയിൽ സിംഗിൾ പീസ് സെന്റർ ആംറെസ്റ്റും സജ്ജീകരിച്ചിരിക്കുന്നു.

ഫ്രണ്ട് സെന്റർ ആംറെസ്റ്റിന് താഴെയുള്ള ഇൻഡിവിജ്വൽ എസി വെന്റുകളിൽ നിന്ന് പിന്നിലെ യാത്രക്കാർക്ക് പ്രയോജനം ലഭിക്കും എന്നതും ശ്രദ്ധേയമാണ്. ടെസ്റ്റ് മോഡലുകളിൽ ഡമ്മി സീറ്റുകൾ ഉള്ളതിനാൽ രണ്ടാം നിര സീറ്റ് കോൺഫിഗറേഷൻ നമുക്ക് ലഭ്യമായിട്ടില്ല. മഹീന്ദ്രയ്ക്ക് ത്രീ ഡോർ ഥാറിന് സമാനമായി ഒരു സാധാരണ ബെഞ്ച് സീറ്റ് അല്ലെങ്കിൽ കസ്റ്റം സിംഗിൾ സീറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

5 സീറ്റർ ഥാർ എത്തുമ്പോഴേക്കും ജിംനി ഫീൽഡ്ഔട്ട് ആവുമോ?

അല്ലെങ്കിൽ വേരിയന്റിനെ ആശ്രയിച്ച് ഈ പറഞ്ഞ രണ്ട് ഓപ്ഷനുകളും വാഹനത്തിൽ കമ്പനിയ്ക്ക് ലഭ്യമാക്കാം. ഫൈവ് ഡോർ ഥാറിന്റെ മറ്റ് പ്രധാന അപ്‌ഗ്രേഡുകളിൽ ഒരു ഡാഷ്‌ക്യാമും സിംഗിൾ പേൻ സൺറൂഫും ഉൾപ്പെടുന്നു. ഒരു ഫിക്സഡ് റൂഫ് ഫോർമാറ്റിൽ മാത്രമേ സൺറൂഫ് എസ്‌യുവിയിൽ ലഭ്യമാകൂ.

മുൻവശത്ത് നിന്ന് നോക്കുമ്പോൾ, ഫൈവ് ഡോർ ഥാറിന് സ്റ്റാൻഡേർഡ് ഥാറുമായി ബന്ധപ്പെട്ട മിക്ക സിഗ്നേച്ചർ സവിശേഷതകളും ഉണ്ടായിരിക്കും എന്ന് നിസംശയം പറയാം. ആളുകൾ ഫൈവ് ഡോർ പതിപ്പ് വാങ്ങുന്നതിന്റെ പ്രാഥമിക കാരണം ഇപ്പോഴും വാഹനത്തിന്റെ പ്രബലമായ സ്ട്രീറ്റ് സാന്നിധ്യമായിരിക്കും. എന്നാൽ പിൻവശത്തെ ഡോറുകൾ കൂട്ടിച്ചേർത്തതിനാൽ വശങ്ങളിൽ നിന്നുള്ള വ്യൂ തികച്ചും വ്യത്യസ്തമായിരിക്കും.

5 സീറ്റർ ഥാർ എത്തുമ്പോഴേക്കും ജിംനി ഫീൽഡ്ഔട്ട് ആവുമോ?

വശങ്ങളിൽ നിന്ന്, ഫൈവ് ഡോർ ഥാറിന് അതിന്റെ അഗ്രസ്സീവ് ക്യാരക്ടർ നഷ്ടപ്പെട്ടേക്കാം. പിന്നിൽ വരുന്ന ഡിസൈനും സ്റ്റൈലിംഗും സ്റ്റാൻഡേർഡ് ഥാറിന് സമാനമായിരിക്കും. സ്റ്റാൻഡേർഡ് ഥാറിനെ അപേക്ഷിച്ച് മഹീന്ദ്ര ഫൈവ് ഡോർ ഥാറിന് കാര്യമായ നിലയിൽ നീളം കൂടുതലായിരിക്കും. വീൽബേസും കൂടുതൽ പ്രതീക്ഷിക്കാം.

നീളം കൂടിയ ബോഡി ഉള്ളതിനാൽ, ചില ഓഫ്-റോഡിംഗ് കഴിവുകളെ ഇത് ബാധിച്ചേക്കാം. എസ്‌യുവിയ്ക്ക് ഭാരവും കൂടുതൽ ഉള്ളതിനാൽ, സസ്‌പെൻഷൻ സജ്ജീകരണത്തിലും കാര്യമായ മാറ്റങ്ങൾ വന്നേക്കാം. ഫൈവ് ഡോർ ഥാറിന്റെ പവർട്രെയിൻ ഓപ്ഷനുകളിൽ 130 bhp, 2.2 ലിറ്റർ ഡീസൽ, 150 bhp, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.

5 സീറ്റർ ഥാർ എത്തുമ്പോഴേക്കും ജിംനി ഫീൽഡ്ഔട്ട് ആവുമോ?

വലിയ അളവുകളും പുതിയ ഉപകരണങ്ങളും വരുന്നതിനാൽ, ഫൈവ് ഡോർ ഥാറിന് നിലവിലുള്ള ഥാറിനേക്കാൾ ഉയർന്ന വില പ്രതീക്ഷിക്കാം. 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വില പരിധിയിൽ ഇത് വിപണിയിൽ എത്താം. നിലവിലുള്ള ഥാർ 10.98 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ (RWD) ആരംഭിക്കുന്നു, ടോപ്പ് സ്പെക്ക് ഡീസൽ AT 4WD വേരിയന്റിന് 16.94 ലക്ഷം രൂപ വരെ ഇത് ഉയരുന്നു.

Source: Carversal

More from DriveSpark

Article Published On: Friday, December 22, 2023, 17:45 [IST]
English summary
Mahindra thar 5 door interior design and features revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X