ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്‌പൈ ചിത്രങ്ങള്‍

രാജ്യത്തെ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ എസ്‌യുവി വിഭാഗം അടക്കി ഭരിക്കുന്ന മോഡലാണ് മഹീന്ദ്ര ഥാര്‍ (Mahindra Thar). എസ്‌യുവിയുടെ 3 ഡോര്‍ പതിപ്പ് മാത്രമാണ് ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം 5 ഡോര്‍ പതിപ്പുമായി മാരുതി സുസുക്കി ജിംനി പുറത്തിറങ്ങിയെങ്കിലും അത് ഥാറിന്റെ വില്‍പ്പനയെ തെല്ലും ബാധിച്ചില്ല.

ആദ്യത്തെ ഒന്ന് രണ്ട് മാസങ്ങളില്‍ ജിംനി തരക്കേടില്ലാത്ത വില്‍പ്പന നേടിയെങ്കിലും പിന്നീട് മഹീന്ദ്ര എസ്‌യുവിയുമായുള്ള വില്‍പ്പനയിലെ അന്തരം കൂടിക്കൂടി വന്നു. ജിംനിയുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കാനായി മഹീന്ദ്ര ഥാര്‍ 5 ഡോര്‍ പതിപ്പ് ഈ വര്‍ഷം തന്നെ എത്തും. അകത്ത് സ്‌പെയ്‌സ് കുറവാണെന്നുള്ള പ്രായോഗികതയെ മുന്‍നിര്‍ത്തിയുള്ള പരാതികളെല്ലാം പരിഹരിച്ച് ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് ഈ വര്‍ഷം ഓഗസ്റ്റ് 15-ന് പുറത്തിറങ്ങാന്‍ പോകുകയാണ്.

mahindra thar 5-door spy pics

ലോഞ്ചിന് മുന്നോടിയായി ലൈഫ് സ്‌റ്റൈല്‍ എസ്‌യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടത്തുകയാണ് മഹീന്ദ്ര. ഇപ്പോള്‍ മഹാരാഷ്ട്രയിലെ നാസിക്കിന് സമീപത്ത് വെച്ച് ഞങ്ങളുടെ വായനക്കാരില്‍ ഒരാളുടെ ക്യാമറയില്‍ പുതിയ ഥാര്‍ 5 ഡോറിന്റെ ചിത്രങ്ങള്‍ പതിഞ്ഞിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ കാറിന് അഞ്ച് ഡോറുകള്‍ ഉണ്ടാകുമെന്ന് മാത്രമല്ല നിലവിലുള്ള ഥാറിനേക്കാള്‍ വലിപ്പവും കൂടുതലായിരിക്കും.

3 ഡോര്‍ ഥാര്‍ മോഡലിനെ അപേക്ഷിച്ച് 5 ഡോര്‍ ഥാറിന് അല്‍പ്പം നീളമുള്ള വീല്‍ബേസ് ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ പൊതുവെ 3 ഡോര്‍ ഥാറാണ് ഇഷ്ടമെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും ഇന്റീരിയറില്‍ കൂടുതല്‍ സ്‌പെയ്‌സ് ആവശ്യമുള്ളവര്‍ക്കും 5 ഡോര്‍ ഥാര്‍ വളരെ ഉപയോഗപ്രദമാകും. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമെല്ലാം എളുപ്പത്തില്‍ വാഹനത്തിന് ഉള്ളിലേക്ക് കയറാന്‍ സാധിക്കും.

mahindra thar 5-door spy pics

ഡിസൈന്‍ വശം നോക്കുമ്പോള്‍ ഈ കാറില്‍ വൃത്താകൃതിയിലുള്ള എല്‍ഇഡി ലൈറ്റുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഫീച്ചര്‍ ചെയ്യുമെന്ന് നേരത്തെ തന്നെ സ്‌പൈ ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു. 3-ഡോര്‍ പതിപ്പിനെ പോലെ 5 ഡോര്‍ പതിപ്പിലും ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകള്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ ഥാറിന്റെ ഇന്റീരിയര്‍ ഞങ്ങളുടെ പക്കലുള്ള സ്‌പൈ ചിത്രങ്ങളില്‍ വ്യക്തമല്ല.

എന്നിരുന്നാലും ഇതിന് പുതിയ ഇന്റീരിയര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവക്കൊപ്പം 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 5 ഡോര്‍ ഥാറിന് ലഭിച്ചേക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ എന്നിവയും പുതിയ 5-ഡോര്‍ ഥാര്‍ കാറില്‍ പ്രതീക്ഷിക്കുന്നു. യാത്രകള്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ പോന്ന ഫീച്ചറുകള്‍ ആണിത്.

mahindra thar 5-door spy pics

3 ഡോര്‍ ഥാറില്‍ നിന്ന് വീലുകള്‍ എഞ്ചിന്‍, മറ്റ് ഹാര്‍ഡ്‌വെയറുകള്‍ എന്നിവ പുത്തന്‍ മോഡലുകള്‍ പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 5 ഡോര്‍ മഹീന്ദ്ര ഥാറിന്റെ എഞ്ചിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 6-സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കാര്‍ വന്നേക്കും.

നിലവില്‍ 10.98 ലക്ഷം മുതല്‍ 16.94 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില. എന്നാല്‍ 5 ഡോര്‍ ഥാറിന് വില അല്‍പ്പം കൂടും. 15.00 മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് 5 ഡോര്‍ ഥാറിന്റെ വില പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ജിംനി 5 ഡോര്‍, വരാന്‍ പോകുന്ന ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ എന്നീ മോഡലുകളുമായിട്ടാണ് ഥാര്‍ 5 ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക.

mahindra thar 5-door spy pics

5 ഡോറുകളുമായി വരുന്ന ഥാറിന് മഹീന്ദ്ര പുതിയ പേര് സമ്മാനിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഐതിഹാസികമായ 'അര്‍മഡ' മോണിക്കര്‍ ഥാറിന്റെ 5 ഡോര്‍ പതിപ്പിലൂടെ തിരികെ വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനെല്ലാം ഉത്തരം ലഭിക്കണമെങ്കില്‍ ഓഗസ്റ്റ് 15 വരെ കാത്തിരിക്കണം. മഹീന്ദ്ര ഇതാദ്യമായല്ല ഓഗസ്റ്റ് 15-ന് ഒരു കാര്‍ അവതരിപ്പിക്കുന്നത്.

ഥാര്‍ 3 ഡോര്‍, XUV700 എന്നീ എസ്‌യുവികളും സ്വാതന്ത്ര്യ ദിനത്തിലായിരുന്നു പുറത്തിറക്കിയത്. ഈ രണ്ട് കാറുകളും പോലെ വരാന്‍ പോകുന്ന മോഡലും ഹിറ്റാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിങ്ങള്‍ ഒരു ഥാര്‍ ആരാധകനാണോ?. ആണെങ്കില്‍ വരാന്‍ പോകുന്ന 5 ഡോര്‍ മോഡലിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Saturday, April 13, 2024, 19:32 [IST]
English summary
Mahindra thar 5 door spied again ahead of august 15th launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X