ഓഫ് റോഡ് മികവിനൊപ്പം ADAS പരിരക്ഷയും; 5-ഡോർ ഥാറിന് മുന്നിൽ ഗൂർഖയും ജിംനിയും അടിയറവ് വെക്കും
യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള അവബോധവും സേഫ്റ്റി ഫീച്ചറുകൾക്കായുള്ള ഡിമാൻഡും വർധിച്ചതോടെ, ADAS ഇപ്പോൾ വളരെ സാധാരണമായ ഒരു ഫീച്ചറായി വരികയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ചോദിക്കുന്ന ഫീച്ചറായി ഇത് മാറിയിരിക്കുകയാണ്. മഹീന്ദ്ര XUV 3XO -ന് ലെവൽ 2 ADAS ലഭിക്കും എന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.
ADAS സംവിധാനം ലഭിക്കുന്ന ആദ്യത്തെ സബ് ഫോർ മീറ്റർ എസ്‌യുവിയാണ് XUV 3XO. ഇപ്പോൾ, പുറത്തു വരുന്ന ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ ഥാർ ഫൈവ് ഡോറിലും ADAS സജ്ജീകരണം ഉണ്ടാകുമെന്നാണ് വെളിപ്പെടുത്തുന്നത്. ഥാർ ഫൈവ് ഡോർ ടെസ്റ്റ് റൺ മോഡലിനെ പൂർണ്ണമായി മറച്ച നിലയിലാണ് കണ്ടെത്തിയത്.

ഇൻ്റീരിയറുകൾ IRVM -ന് തൊട്ടുപിന്നിൽ സ്ഥിതി ചെയ്യുന്ന ചതുരാകൃതിയിലുള്ള ഒരു ഹൗസിംഗ് ഇത് വെളിപ്പെടുത്തുന്നു. ADAS ക്യാമറ സജ്ജീകരണത്തിനുള്ള കേസിംഗാണിത്. നിലവിൽ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ XUV700 -ക്ക് സമാനമായ ADAS സവിശേഷതകൾ ഥാർ ഫൈവ് ഡോറിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ലെയിൻ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഡ്രൈവർ ഡ്രൗസിനെസ് (മയക്കം) ഡിറ്റക്ഷൻ എന്നിവ ഈ സേഫ്റ്റി സ്യൂട്ടിലെ സാധ്യതകളിൽ ഉൾപ്പെടുന്നു. ഥാർ ഫൈവ് ഡോർ ഒരു പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് വാഹനമായി പ്ലേസ് ചെയ്യപ്പെടുന്നതിനാൽ, ADAS കിറ്റിനെ ഉൾക്കൊള്ളിക്കുന്നത് വലിയൊരു വെല്ലുവിളിയായിരിക്കില്ല.

ഫൈവ് ഡോർ മഹീന്ദ്ര ഥാറിൻ്റെ സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360° ക്യാമറ, നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ സവിശേഷതകളും കമ്പനി ഉൾപ്പെടുത്തും. ഇനി ഇൻ്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, നേരത്തെ കണ്ടെത്തിയിരുന്ന ടെസ്റ്റ് മോഡലുകളുടെ ചിത്രങ്ങളിലൂടെ പലതും ഇതിനകം തന്നെ നാം കണ്ടിട്ടുണ്ട്.
ഫൈവ് ഡോർ മോഡലിന് പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം ലഭിക്കും. അപ്‌ഡേറ്റ് ചെയ്‌ത XUV400 -ൽ കാണപ്പെടുത്തിന് സമാനമായ യൂണിറ്റായിരിക്കാം ഇത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഡ്യുവൽ സോൺ എസി, റിയർ സെൻ്റർ ആംറെസ്റ്റ്, സൺറൂഫ് എന്നിവയാണ് ലൈഫ്സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയിൽ വരുന്ന മറ്റ് പ്രധാന സവിശേഷതകൾ.

എക്സ്റ്റീരയർ പ്രൊഫൈലിന്റെ കാര്യത്തിൽ ത്രീ ഡോർ ഥാറിൽ നിന്ന് വലിയ വ്യതിയാനങ്ങളൊന് ഇതിന്നും ഉണ്ടാകില്ല എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല് പോലുള്ള ചില കോസ്മെറ്റിക് ടച്ച്-അപ്പുകൾ മാത്രമേ വാഹനം അവതരിപ്പിക്കൂ. എന്നാൽ ഥാർ ഫൈവ് ഡോറിന് സൈഡ് പ്രൊഫൈലിൽ നിന്ന് നോക്കിയാൽ, അതിൻ്റെ കൂടുതൽ നീളവും വീൽബേസും കാരണം ഒരു പ്രത്യേക രൂപശൈലി ഉണ്ടായിരിക്കും.
ത്രീ ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അളവുകൾ കൂടുതൽ ശക്തമായ റോഡ് പ്രെസൻസ് ഉറപ്പാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മൾട്ടി സ്‌പോക്ക് അലോയി വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് മൗണ്ടഡ് സ്‌പെയർ വീൽ എന്നിവയ്‌ക്കൊപ്പമാണ് ഈ സമീപകാല ടെസ്റ്റ് മോഡലുകൾ എല്ലാം നാം കണ്ടെത്തിയത്.

ഈ വർഷാവസാനം ലോഞ്ച് ചെയ്യാൻ ഒരുക്കിയിരിക്കുന്ന ഫൈവ് ഡോർ ഥാറിന് മഹീന്ദ്ര, ഥാർ അർമാഡ എന്ന് പേരിടാൻ സാധ്യതയുണ്ട്. ഈ നെയിംപ്ലേറ്റ് കമ്പനി ട്രേഡ്മാർക്കും ചെയ്തിട്ടുണ്ട്. ഇനി പവർട്രെയിനിന്റെ കാര്യത്തിൽ ത്രീ ഡോർ ഥാറിൽ നിന്ന് എഞ്ചിൻ ഓപ്ഷനുകൾ ഇതിന് ലഭിക്കും. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 130 bhp മാക്സ് പവർ 300 Nm torque എന്നിവ നൽകുന്നു.
2.0 ലിറ്റർ പെട്രോൾ യൂണിറ്റ് 150 bhp മാക്സ് പവറും 300 Nm പീക്ക് torque ഉം നൽകുന്നു. ഇരു എഞ്ചിൻ ഓപ്ഷനുകളും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളുമായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഥാറിന്റെ പെട്രോൾ ഓട്ടോമാറ്റിക് torque ഔട്ട്പുട്ട് എന്നത് 320 Nm ആണ്. മെച്ചപ്പെടുത്തിയ പെർഫോമെൻസിനും കാര്യക്ഷമതയ്ക്കും വേണ്ടി എഞ്ചിനുകൾ ട്യൂൺ ചെയ്യാവുന്നതാണ്. മഹീന്ദ്ര ഥാർ അർമാഡ RWD, 4WD ഫോർമാറ്റുകളിൽ ലഭ്യമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് 4WD പതിപ്പുകളാവും ആദ്യം വിപണിയിൽ എത്തുന്നത്.
ഫൈവ് ഡോർ ഥാർ അർമാഡ ഓഗസ്റ്റ് 15 -ന് മഹീന്ദ്ര ലോഞ്ച് ചെയ്യും. ഇത് മാരുതി സുസുക്കി ജിംനിയെയും വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ ഫൈവ് ഡോറിനെയും ഇന്ത്യൻ വിപണിയിൽ നേരിടും. ഏകദേശം 15 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വാഹനം വാഗ്ദാനം ചെയ്യും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
വളരെ സമഗ്രമായ ഫീച്ചർ ലിസ്റ്റും ഫാമിലിയെ സംതൃപ്ത്തരാക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും ഉള്ളതിനാൽ, ഥാർ ഫൈവ് ഡോറിന് ഒരു വലിയ വിഭാഗം ഉപഭോക്താക്കളെ ടാർഗെറ്റ് ചെയ്യാൻ ഇതിന് കഴിയും. കോംപാക്ട്, മിഡ് സൈസ് എസ്‌യുവികളുടെ വിപണി വിഹിതം പോലും ഇത് പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.
Source: Rushlane


Click it and Unblock the Notifications








