ഥാർ 5-ഡോർ vs 3-ഡോർ; വലിപ്പം മാത്രമല്ല വല്യേട്ടൻ ഥാറിൽ ഇക്കാര്യങ്ങൾ കൂടെ മാറ്റമുണ്ട്

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംഷയ്ക്കും എല്ലാം അറുതി വരുത്തിക്കൊണ്ട് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഓഫ്റോഡ് മോഡലായ ഥാറിന്റെ ഫൈവ്-ഡോർ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മഹീന്ദ്ര ഥാർ റോക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഥാറിൻ്റെ ഫൈവ്-ഡോർ പതിപ്പ് ആഗസ്റ്റ് 15-ന് അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന എസ്‌യുവിയുടെ നിരവധി ടീസറുകളും മറ്റും ഇന്ത്യൻ വാഹന നിർമ്മാതാക്കൾ പുറത്തിറക്കാനും തുടങ്ങിയിരിക്കുകയാണ്. ലോംഗ് വീൽബേസ് ഥാറിൻ്റെ എക്സ്റ്റീറിയർ രൂപകൽപ്പനയുടെ ഫസ്റ്റ് ലുക്ക് ഇതിനടകം നാം കണ്ടു കഴിഞ്ഞു. ഥാർ റോക്‌സിനെ സ്റ്റാൻഡേർഡ് ഥാറിൽ നിന്ന് വേറിട്ട് നിർത്തുന്ന അഞ്ച് വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം:

പുതിയ ഫ്രണ്ട് ഗ്രില്ല് ഡിസൈൻ: വാഹനത്തിന് കൂടുതൽ അഗ്രസ്സീവ് ലുക്ക് നൽകുന്നതിന്, മഹീന്ദ്ര ഫൈവ് ഡോറിന്റെ ഗ്രില്ലിനെ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ത്രീ ഡോർ മോഡലിലെ ചെറിയ സിക്സ് സ്ലാറ്റ് ഗ്രില്ലിന് പകരം പുതിയതും ബോൾഡുമായ ഡിസൈൻ നൽകിയിട്ടുണ്ട്. ഥാർ റോക്സിലെ ഗ്രില്ലിൽ ഒരു ഫ്രണ്ട് വ്യൂ ക്യാമറയും വരുന്നുണ്ട്, ഇത് 360 -ഡിഗ്രി സജ്ജീകരണത്തിൻ്റെ ഒരു സൂചന നൽകുന്നു.

5- vs 3-

പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ: നിലവിലെ സ്‌പെക്ക് ത്രീ -ഡോർ ഥാർ ഒരു ഹാലജൻ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടെയാണ് വരുന്നത്, അതേസമയം ഥാർ റോക്‌സിൽ ഒരു പുതുപുത്തൻ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും C ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും അവയ്ക്ക് ചുറ്റുമായി റാപ്പ് ചെയ്തിരിക്കുന്നു.

എക്സ്റ്റെന്റഡ് വീൽബേസ്: മഹീന്ദ്ര ഥാറിൻ്റെ രണ്ട് പതിപ്പുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത് നീളമേറിയ വീൽബേസാണ്, ഇത് ഥാർ റോക്സിൽ എക്സ്ട്ര ഡോറുകൾ കൂട്ടിച്ചേർക്കാൻ അനുവദിക്കുന്നു. ഇത് ലോംഗ് വീൽബേസ് ഥാറിന് അധിക നിര സീറ്റുകൾക്കും അതോടൊപ്പം കൂടുതൽ ലെഗ്‌റൂമും അനുവദിക്കും.

പുതിയ അലോയി വീലുകൾ: ഓഫ്‌റോഡറിൻ്റെ ത്രീ -ഡോർ പതിപ്പിൽ മോണോടോൺ 18 ഇഞ്ച് അലോയി വീലുകൾക്ക് പകരം 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുടെ ഡാപ്പർ സെറ്റ് ഥാർ റോക്സിന് ലഭിക്കും. ത്രീ -ഡോർ മോഡലിൽ വൃത്താകൃതിയിലുള്ള യൂണിറ്റുകൾക്ക് പകരം ചതുരാകൃതിയിലുള്ള വീൽ -ആർച്ചുകളും റോക്സിന് ലഭിക്കുന്നു.

പുതിയ ടെയിൽ ലൈറ്റ് സജ്ജീകരണം: വരാനിരിക്കുന്ന വാഹനത്തിന്റെ റിയർ പ്രൊഫൈൽ പൂർണ്ണമായി ടീസ് ചെയ്‌തിട്ടില്ല എങ്കിലും, പുതിയ ഫൈവ് -ഡോർ ഥാറിൻ്റെ ടെയിൽ ലൈറ്റ് സജ്ജീകരണത്തിൻ്റെ ഒരു വിഷ്വൽ നമുക്ക് കാണാം. ഇതിന് ഇൻവേർട്ടഡ് 'C' മോട്ടിഫുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ ലഭിക്കും.

5- vs 3-

പ്രതീക്ഷിക്കുന്ന ഫീച്ചറുകളും സേഫ്റ്റിയും: ലോംഗ് വീൽബേസ് എസ്‌യുവിയുടെ ഇൻ്റീരിയറിനെ മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ സമീപകാല സ്പൈ ഷോട്ടുകൾ പ്രകാരം ഥാർ റോക്‌സിൽ ബീജ് ഷെയ്ഡിലുള്ള ക്യാബിൻ തീം നാം കണ്ടെത്തിയിരുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, വാഹനത്തിന് 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും വന്നേക്കാം.

കൂടാതെ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്/ സ്റ്റോപ്പ് എന്നിവയും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിൻ്റെ സേഫ്റ്റി കിറ്റിൽ ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360 -ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ ഉൾപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

പ്രതീക്ഷിക്കുന്ന പവർട്രെയിൻ: വരാനിരിക്കുന്ന ഥാർ ഫൈവ് -ഡോർ സ്റ്റാൻഡേർഡ് ഥാറിൽ ലഭ്യമായ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കും, പക്ഷേ മെച്ചപ്പെട്ട ഔട്ട്‌പുട്ടിനായി . ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം വാഗ്ദാനം ചെയ്യുന്ന 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 2.2-ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ ഓപ്ഷൻ ഇതിന് ലഭിക്കും. റിയർ-വീൽ ഡ്രൈവ് (RWD), ഫോർ വീൽ ഡ്രൈവ് (4WD) കോൺഫിഗറേഷനുകൾക്കൊപ്പം മഹീന്ദ്ര ഇത് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, July 29, 2024, 19:36 [IST]
English summary
Mahindra thar 5 door vs 3 door design and features compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X