വെറൈറ്റി ബലപരീക്ഷണവുമായി ഥാറും സ്കോർപിയോയും, കിടിലൻ വീഡിയോ കാണാം
ഒരു കുടുംബത്തിലെ ചേട്ടനും അനിയനും തമ്മിൽ ബലപരീക്ഷണം നടത്തുന്ന വളരെ സാധാരണമാണല്ലോ, അത്തരത്തിലൊരു ബലപരീക്ഷണമാണ് മഹീന്ദ്ര കുടുംബത്തിലെ സഹോദരങ്ങളായ ഥാറും സ്കോർപിയോയും നടത്തിയത്. രണ്ടും ഒരുപോലെ ജനപ്രിയവും മികച്ച വാഹനങ്ങളുമാണ്. എന്നിരുന്നാലും, ഏതാണ് കൂടുതൽ ശക്തൻ എന്നത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഈ രണ്ട് എസ്‌യുവികളും പരസ്പരം ബന്ധിപ്പിച്ച് വടംവലി നടത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ വന്നിട്ടുണ്ട്. ആരാണ് ശക്തനെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മഹീന്ദ്ര ഥാർ ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റും മഹീന്ദ്ര സ്കോർപിയോ-എൻ 4 എക്സ്പ്ലോർ Z8L മാനുവൽ വേരിയൻ്റുമാണ് മത്സരിക്കുന്നത്.വടംവലി ആരംഭിക്കുന്നതിന് മുൻപ് വാഹനങ്ങളുടെ പവർട്രെയിനുകളെ പറ്റി ഒന്ന് പറയുകയാണ്. രണ്ട് കാറുകളും ഒരേ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് നൽകുന്നത്. എന്നിരുന്നാലും, ഥാർ ഏകദേശം 130 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം, സ്കോർപിയോ-എൻ ഏകദേശം 175 bhp കരുത്തും 370 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഥാർ ഒരു ഓട്ടോമാറ്റിക് വേരിയന്റാണെന്നും സ്കോർപിയോ-എൻ ഒരു മാനുവൽ കാറാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

വിപണിയിലെത്തിയ സമയം മുതല്‍ സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്ന ഥാറിന്റെ 3 ഡോര്‍ പതിപ്പ് പ്രതിമാസം 10,000-ത്തിലധികം ബുക്കിംഗ് വാരിക്കൂട്ടുന്നുണ്ട്. എസ്‌യുവിയുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ കുതിക്കുകയാണ്. നിലവില്‍ 70 ആഴ്ച വരെയാണ് മോഡലിന്റെ കാത്തിരിപ്പ് കാലയളവ് നീളുന്നത്. താങ്ങാവുന്ന വിലയില്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) വേരിയന്റ് കൊണ്ടുവന്നത് വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ട്.
ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളുമായി ജോടിയാക്കുന്നു.

3 ഡോര്‍ മോഡലില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 5 ഡോറിലും കടംകൊള്ളും. ഓഫ്‌റോഡറിന്റെ 5 ഡോര്‍ പതിപ്പിന് മഹീന്ദ്ര ഥാര്‍ എന്ന പേര് നിലനിര്‍ത്തുമെന്നും അതല്ല അര്‍മഡ നെയിം പ്ലേറ്റ് തിരികെ കൊണ്ടുവരുമെന്നും രണ്ട് വാദങ്ങള്‍ ഉയരുന്നുണ്ട്. ബെസ്റ്റ് സെല്ലര്‍ മോഡലായ സ്‌കോര്‍പിയോ N-ന്റെ വില നിലവാരത്തിലാകും പുത്തന്‍ മോഡല്‍ വിപണിയിലെത്തുകയെന്നാണ് സൂചന.
സ്കോർപിയോ-എൻ ഡീസലിൻ്റെ വൻ വിജയത്തിന് പിന്നിൽ മറ്റൊരു പ്രധാന കാരണം റീസെയിൽ വാല്യൂ ആണ്. നിലവിൽ, യൂസ്ഡ് കാർ വിപണിയിൽ ധാരാളം സ്കോർപിയോ-എൻ മോഡലുകൾ ഇല്ല, എന്നാൽ മിക്കവാറും വരും വർഷങ്ങളിൽ, ഡീസൽ മോഡലുകൾ പെട്രോളിൽ പ്രവർത്തിക്കുന്ന സ്കോർപിയോ-എൻ-കളേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പഴയ മോഡലിനേക്കാൾ കൂടുതൽ മികവാർന്ന നിർമാണ നിലവാരവും ഫീച്ചറുകളുടെ ആറാട്ടും സുരക്ഷാ സംവിധാനങ്ങളും യാത്രാ സുഖവുമെല്ലാം സ്കോർപിയോ N പതിപ്പിന് കൂടുതലാണ്. സ്കോർപിയോ ക്ലാസിക് പതിപ്പിനേക്കാൾ വലുതാണ് പുതിയ മഹീന്ദ്ര N എസ്‌യുവി. മോഡലിന് 206 mm നീളവും 97 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 70 mm കൂടുതൽ വീൽബേസും ഉണ്ട്. 18 ഇഞ്ച്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.
സ്കോർപിയോ N മോഡലിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. ഇതിൽ ഡീസലിന് 172 bhp പവറിൽ 370 Nm torque പുറത്തെടുക്കാനാവുമ്പോൾ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 400 Nm ആയി ഉയരും. എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങൾ 130 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്.
സ്കോർപിയോ N എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ 370 Nm torque സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി എഞ്ചിൻ ഓപ്ഷൻ സ്വന്തമാക്കാം. വിലയുടെ കാര്യത്തിലേക്ക് നോക്കായാലും ക്ലാസിക് പതിപ്പും N മോഡലും തമ്മിൽ കാര്യമായ വ്യത്യാസം വരുന്നില്ല.


Click it and Unblock the Notifications








