തിരക്കിട്ട് പോയി ബുക്ക് ചെയ്യണ്ട! അറിഞ്ഞിരിക്കാം ഥാര്‍ റോക്‌സിന്റെ 3 നെഗറ്റീവുകള്‍

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന് കൊച്ചിയില്‍ വെച്ച് നടന്ന ഇവന്റില്‍ വെച്ച് മഹീന്ദ്ര ഇന്ത്യന്‍ വാഹന വിപണി ഏറെ നാളായി കാത്തിരുന്ന ഥാര്‍ റോക്‌സ് (Mahindra Thar Roxx) 5 ഡോര്‍ എസ്‌യുവി പുറത്തിറക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹന ലോകം മൊത്തം ചര്‍ച്ച ചെയ്യുന്നത് ഥാര്‍ റോക്‌സിനെ കുറിച്ചാണ്. എക്‌സ്റ്റീരിയര്‍ ഡിസൈന്‍ അപ്ഡേറ്റുകള്‍, നവീകരിച്ച ക്യാബിന്‍ അപ്ഹോള്‍സ്റ്ററി എന്നിവ കൂടാതെ ഫീച്ചറുകള്‍ കുത്തിനിറച്ച് സ്വന്തമായി ഒരു ഐഡന്റിറ്റി രൂപപ്പെടുത്തിയാണ് ഥാര്‍ റോക്‌സിന്റെ വരവ്. മുന്‍ഗാമിയായ ഥാര്‍ 3 ഡോറിന്റെ ജനപ്രീതി തീര്‍ച്ചയായും ഥാര്‍ റോക്‌സിന് ഗുണം ചെയ്തുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

3 ഡോര്‍ ഥാറിനുണ്ടായിരുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചാണ് റോക്‌സ് എത്തുന്നത് എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടം, ലെവല്‍ 2 ADAS, കരുത്തുറ്റ 4X4 ശേഷി എന്നിവ പുതിയ ഥാര്‍ റോക്‌സ് വാഗ്ദാനം ചെയ്യുന്നു. പോസിറ്റീവുകള്‍ ഒരുപാട് എടുത്ത് പറയാനുണ്ടെങ്കിലും ഥാര്‍ റോക്‌സിന് ചില നെഗറ്റീവുകളുമുണ്ട്. നിങ്ങള്‍ ഥാര്‍ റോക്‌സ് ബുക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ കാറിന്റെ പ്രധാനപ്പെട്ട മൂന്ന് പോരായ്മകള്‍ ഒന്ന് നോക്കിവെച്ചോളൂ.

mahindra thar roxx

മൈലേജ്: മഹീന്ദ്ര ഥാര്‍ എസ്‌യുവി ഒരിക്കലും ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട വാഹനമല്ല. ഥാര്‍ റോക്സും ഇക്കാര്യത്തില്‍ കൂടെപ്പിറപ്പിനെ പിന്തുടരുന്നു. ശക്തമായ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി വരുന്നതിനാല്‍ ഥാര്‍ റോക്‌സിന് ഇന്ധനക്ഷമത താരതമ്യേന കുറവാണ്. പ്രത്യേകിച്ചും ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക്. പെട്രോള്‍ ഓട്ടോമാറ്റിക്കിന് 10 കിലോമീറ്ററില്‍ താഴെയും ഡീസല്‍ ഓട്ടോമാറ്റിക്കിന് 12 കിലോമീറ്ററില്‍ താഴെയും നിങ്ങള്‍ക്ക് മൈലേജ് പ്രതീക്ഷിക്കാം.

വൈറ്റ് ഇന്റീരിയര്‍: ഥാര്‍ റോക്‌സില്‍ വെള്ള നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിയാണ് മഹീന്ദ്ര അവതരിപ്പിച്ചത്. ഇത് എസ്‌യുവി ക്യാബിന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതേ വൃത്തിയില്‍ നിലനിര്‍ത്തിപ്പോകുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. മഹീന്ദ്ര ഥാര്‍ റോക്‌സ് ഒരു ഓഫ്‌റോഡര്‍ എസ്‌യുവിയായതിനാല്‍ ഇന്റീരിയറില്‍ അഴുക്കും ചെളിയുമെല്ലാമാകുമെന്ന് പ്രതീക്ഷിക്കണം.

mahindra thar roxx seat

റിവ്യൂ ഡ്രൈവിന് ഞങ്ങള്‍ക്ക് ലഭിച്ച കാറിന്റെ സീറ്റുകളിലും റൂഫ് ലൈനിംഗിലും പാടുകള്‍ ഉണ്ടാകുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. വൈറ്റ് ക്യാബിന്‍ ആണെങ്കിലും നനഞ്ഞ തുണികൊണ്ട് തുടച്ചാല്‍ കറകള്‍ വൃത്തിയാക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. എന്നിരുന്നാലും ക്യാബിന്‍ ഇടക്ക് തുടച്ച് വൃത്തിയാക്കുന്നത് ആര്‍ക്കായാലും മടുപ്പുളവാക്കും. ഇത് റോക്‌സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ മനസ്സില്‍ ഉണ്ടാകണം.

ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍: ഥാര്‍ റോക്‌സിന്റെ മറ്റൊരു പ്രധാന പോരായ്മയായി തോന്നിയത് അതിന്റെ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനാണ്. ആന്‍ഡ്രിനോക്‌സിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരു അപ്ഡേറ്റ് ആവശ്യമാണ്. നിലവില്‍ സിസ്റ്റത്തിന് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുണ്ടെങ്കിലും മീഡിയ ഡ്രൈവിന് നല്‍കിയ പല കാറുകളിലും ഇവ ആക്റ്റിവേറ്റഡ് അല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

mahindra thar roxx display

ഡ്രൈവിന്റെ സമയത്ത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളുമായുള്ള കണക്റ്റിവിറ്റി അസ്ഥിരമായിരുന്നു. മൊബൈല്‍ ഫോണുകള്‍ ഇടക്ക് കണക്റ്റ് ചെയ്യേണ്ടി വന്നു. വയര്‍ലെസ്, വയേര്‍ഡ് കണക്ഷനുകള്‍ക്ക് ഈ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചായിരിക്കും ഉപഭോക്താക്കള്‍ക്ക് കാര്‍ വിതരണം ചെയ്യുക. മഹീന്ദ്ര ഥാര്‍ റോക്‌സ് അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് നിരവധി മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഇത് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വൈറ്റ് ഇന്റീരിയര്‍ മെയിന്റയിന്‍ ചെയ്യാനുള്ള വെല്ലുവിളികള്‍, കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തയാറാകണം.

12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാര്‍ റോക്സിന്റെ ആമുഖ വില. ഇത് എക്‌സ്ഷോറൂം വിലയാണ്. ഥാര്‍ റോക്‌സിന്റെ 4WD വേരിയന്റുകളുടെ വില മഹീന്ദ്ര ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. ഥാര്‍ റോക്‌സിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ഒക്ടോബര്‍ മൂന്നിനാണ് ബുക്കിംഗ് ജാലകം തുറക്കുന്നത്.

മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നീ 5 ഡോര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവികളോടാണ് ഥാര്‍ റോക്‌സ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഇവയെ കൂടാതെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയടങ്ങുന്ന മിഡ്‌സൈസ് എസ്‌യുവികളോടും കുടുംബങ്ങളുടെ കൂട്ടുകാരനായി എത്തുന്ന റോക്‌സ് മത്സരിക്കും.

More from DriveSpark

Article Published On: Wednesday, August 28, 2024, 18:50 [IST]
English summary
Mahindra thar roxx 3 negatives you should keep in mind before booking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X