ഥാര്‍ റോക്‌സ് വാങ്ങാന്‍ പ്ലാനുണ്ടോ? ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ്, ഡെലിവറി വിവരങ്ങള്‍ അറിയാം

ഇന്ത്യന്‍ വിപണിയെ ഇളക്കി മറിച്ചുകൊണ്ട് മഹീന്ദ്ര ഥാര്‍ റോക്‌സ് വിപണിയിലെത്തി. 2024-ല്‍ ഏറ്റവുമധികം പ്രതീക്ഷിക്കപ്പെട്ട എസ്‌യുവി ലോഞ്ചുകളിലൊന്നാണ് മഹീന്ദ്ര ഥാര്‍ 5 ഡോര്‍. ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റിലെ ഒന്നാമനായ ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പിന് മഹീന്ദ്ര ഥാര്‍ റോക്സ് എന്നാണ് പേരിട്ടത്. ഥാര്‍ 3 ഡോര്‍ നേരിട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാണ് 5 ഡോര്‍ എസ്‌യുവിയുടെ വരവ്. ഇന്ത്യയില്‍ ആയിരക്കണക്കിനാളുകള്‍ ഈ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഒരു മഹീന്ദ്ര ഥാര്‍ റോക്‌സ് വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ വാഹനത്തിന്റെ ബുക്കിംഗ്, ഡെലിവറി വിവരങ്ങള്‍ വിശദമായി നോക്കാം.

ഥാര്‍ റോക്‌സിന്റെ കാര്യത്തില്‍ ഞെട്ടിക്കുന്ന വില നിര്‍ണയമാണ് കമ്പനി നടത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ മോഡല്‍ നിരയില്‍ 3 ഡോര്‍ ഥാറിന് മുകളില്‍ സ്ഥിതി ചെയ്യുന്ന റോക്‌സ് വിലയുടെ കാര്യത്തില്‍ കുഞ്ഞന്‍ മോഡലുമായി ഏകദേശം 1.64 ലക്ഷം രൂപയുടെ വ്യത്യാസമാണുള്ളത്. 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്‌സിന്റെ എക്സ്-ഷോറൂം വില. ആമുഖ വിലകളാണിത്. ഥാര്‍ റോക്സിന്റെ 4WD വേരിയന്റുകളുടെ വില മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

mahindra thar roxx front

മൊത്തം ഏഴ് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി ബ്ലാക്ക് റൂഫുമായാണ് വരുന്നത്. മഹീന്ദ്ര ഥാര്‍ റോക്സിന് 6 സ്ലാറ്റ് ഗ്രില്‍, C ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും ചങ്കി ബമ്പറുമായാണ് എസ്‌യുവിയില്‍ വരുന്നത്.

ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍ (ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റിനും മറ്റൊന്ന് ഇന്‍സ്ട്രുമെന്റേഷനും), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയാണ് ഥാര്‍ റോക്‌സിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന ഫീച്ചറുകള്‍. പനോരമിക് സണ്‍റൂഫ്, 6 വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, 9 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് ക്യാബിനില്‍ സജ്ജീകരിച്ച മറ്റ് സവിശേഷതകള്‍.

mahindra thar roxx dashbord

സേഫ്റ്റി ഫീച്ചറുകള്‍ നോക്കിയാല്‍ ആറ് എയര്‍ബാഗുകള്‍ ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ഹില്‍ അസെന്റ് ആന്‍ഡ് ഡിസെന്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷ സവിശേഷതകളും ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന ചില അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) എസ്‌യുവിക്ക് ലഭിക്കുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ടിനും രണ്ട് സ്റ്റേറ്റ് ഓഫ് ട്യൂണുകളാണ് ലഭിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഉള്‍പ്പെടുന്നു.ഏഴ് ഡ്യുവല്‍-ടോണ്‍ പെയിന്റ് തീമുകളില്‍ മോഡല്‍ ലഭ്യമായ മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ വേരിയന്റ് തിരിച്ച് അറിയേണ്ട കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

mahindra thar roxx rear

ഏത് വേരിയന്റാണ് വാങ്ങേണ്ടതെന്ന ആശയക്കുഴപ്പം നിങ്ങള്‍ക്കുണ്ടെങ്കില്‍ വിഷമിക്കേണ്ട. ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് മഹീന്ദ്ര അത്യാവശ്യം നല്ല പോലെ സമയം നല്‍കും. വരുന്ന ഒക്ടോബര്‍ മൂന്ന് മുതല്‍ ബുക്കിംഗ് ആരംഭിക്കുക. വെബ്സൈറ്റ് വഴിയോ അംഗീകൃത മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴിയോ ബുക്കിംഗ് നടത്താം. ഏഴ് നിറങ്ങള്‍ക്ക് പുറമെ 6 വേരിയന്റുകളിലും തിരഞ്ഞെടുക്കാം.

നേരത്തെ സൂചിപ്പിച്ച പോലെ ബുക്കിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഉത്സവ സീസണില്‍ മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ഡെലിവറി ആരംഭിക്കും. ഈ വര്‍ഷം ഒക്ടോബര്‍ 12-ന് വരുന്ന ദസറ ആഘോഷ സമയത്താകും വിതരണം തുടങ്ങുക. ഫോഴ്‌സ് ഗൂര്‍ഖ 5 ഡോറുമായിട്ടാണ് ഥാര്‍ റോക്‌സ് നേരിട്ട് ഏറ്റുമുട്ടുക. അതുപോലെ തന്നെ മാരുതി ജിംനിക്കും 3-ഡോര്‍ മഹീന്ദ്ര ഥാറിനുമുള്ള പ്രീമിയം ബദലായി ഇതിനെ കണക്കാക്കാം.

More from DriveSpark

Article Published On: Friday, August 16, 2024, 11:25 [IST]
English summary
Mahindra thar roxx 5 door suv bookings delivery details revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X