വാക്ക് പാലിച്ച് മഹീന്ദ്ര! ദസറക്ക് തന്നെ ഥാര്‍ റോക്‌സിന്റെ ഡെലിവറി തുടങ്ങി, ഇനി നിരത്തുകള്‍ നിറയും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മഹീന്ദ്ര ഥാര്‍ റോക്‌സ് 5 ഡോര്‍ എസ്‌യുവി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങി. വാക്കുപറഞ്ഞത് പോലെ തന്നെ ദസറ ആഘോഷങ്ങളുടെ ഭാഗമായി റോക്‌സിന്റെ ആദ്യ ബാച്ച് ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്തിരിക്കുകയാണ് മഹീന്ദ്ര. ഒക്‌ടോബര്‍ മൂന്നിനാണ് മഹീന്ദ്ര ഈ കാറിന്റെ ബുക്കിംഗ് ആരംഭിച്ചത്. വെറും 60 മിനിറ്റ് കൊണ്ട് 1.76 ലക്ഷം റിസര്‍വേഷനാണ് മഹീന്ദ്ര നേടിയത്. ഓണ്‍ലൈനായും ഓഫലൈനായും എസ്‌യുവിയുടെ ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്. അടുത്ത മുന്നാഴ്ചക്കുള്ളല്‍ താല്‍ക്കാലികമായ ഡെലിവറി ഷെഡ്യൂളുകള്‍ ഘട്ടംഘട്ടമായി അറിയിക്കുമെന്ന് മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ആദ്യത്തെ യൂണിറ്റ് 1.31 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ഇതിനോടകം തന്നെ ബുക്കിംഗുകള്‍ കുമിഞ്ഞ് കൂടുന്ന സാഹചര്യത്തില്‍ വേരിയന്റുകള്‍ക്ക് അനുസരിച്ച് ഥാര്‍ റോക്‌സിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ പോകാമെന്നാണ് ചില ഡീലര്‍ഷിപ്പുകള്‍ പറയുന്നത്. ബുക്കിംഗുകള്‍ കൂടുന്നതിന് അനുസരിച്ച് പ്രൊഡക്ഷന്‍ കൂട്ടിയാല്‍ കാത്തിരിപ്പ് കാലയളവ് പിടിച്ചുനിര്‍ത്താനാകും. ഏതായാലും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

thar roxx delivery

സ്‌കോര്‍പിയോ N, XUV700 എന്നീ മോഡലുകള്‍ പുറത്തിറക്കിയപ്പോള്‍ സമാനമായ അവസ്ഥ മഹീന്ദ്ര നേരിട്ടിരുന്നു. അപ്പോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചാണ് മഹീന്ദ്ര പ്രതിസന്ധി മറികടന്നത്. റോക്‌സിന്റെ കാര്യത്തിലും മഹീന്ദ്ര ഇതേ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇക്കഴിഞ്ഞ മാസം 50,000 യൂണിറ്റിലധികം വില്‍പ്പനയുമായി ടാറ്റയെ മറികടന്ന മഹീന്ദ്ര തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഏതായാലും നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം.

ഥാര്‍ റോക്‌സിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒറ്റനോട്ടത്തില്‍ ഥാര്‍ 3-ഡോറിനെ പോലെ തോന്നുമെങ്കിലും അതിന് അതിന്റേതായ സ്‌റ്റൈലുണ്ട്. ഇത് ക്ലാസിക് ബോക്സി ആകൃതി നിലനിര്‍ത്തുന്നതോടൊപ്പം പുതിയ 6 സ്ലാറ്റ് ഗ്രില്ലിനൊപ്പം എല്‍ഇഡി ഹെഡ്ലൈറ്റുകളുള്ള C ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും അവതരിപ്പിക്കുന്നു. അധിക സെറ്റ് ഡോറുകള്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ 19 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും വശങ്ങളിലെ പ്രധാന ആകര്‍ഷണമായി മാറുന്നു.

mahindra thar roxx

3-ഡോര്‍ പതിപ്പ് പോലെ റിയര്‍ പ്രൊഫൈലില്‍ ചെറുതായി ട്വീക്ക് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ടെയില്‍ഗേറ്റില്‍ ഒരു സ്‌പെയര്‍ വീലും ഘടിപ്പിച്ചിരിക്കുന്നു. 3 ഡോര്‍ പതിപ്പിനേക്കാല്‍ അല്‍പ്പം പ്രീമിയം ക്യാബിനാണ് റോക്‌സില്‍ വരുന്നത്. ഐവറി നിറത്തിലുള്ള ക്യാബിന്‍ മാത്രമാണ് RWD പതിപ്പുകള്‍ക്ക് വരുന്നത്.

ഓഫ്-റോഡറിന്റെ 4WD വേരിയന്റുകള്‍ക്ക് മോക്ക ബ്രൗണ്‍ ഇന്റീരിയര്‍ അടുത്തിടെ മഹീന്ദ്ര ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഓപ്ഷനില്‍ വരുന്ന എസ്‌യുവിയുടെ ഡെലിവറിക്കായി 2025 ജനുവരി വരെ കാത്തിരിക്കേണ്ടിവരും.ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി ഇതിലുണ്ട്. ഡാഷ്ബോര്‍ഡ് ലേഔട്ട് 3 ഡോര്‍ ഥാറിന് സമാനമാണെങ്കിലും പ്രീമിയം ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും പ്രീമിയം സവിശേഷതകളും സമ്മാനിച്ചിട്ടുണ്ട്.

mahindra thar roxx interior

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നീ നൂതന ഫീച്ചറുകള്‍ കാറില്‍ വരുന്നു. സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകളില്‍ ഒന്ന് കാറില്‍ തെരഞ്ഞെടുക്കാം.

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ വരുന്നുണ്ട്.

2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഥാര്‍ റോക്‌സിന് കരുത്ത് പകരുന്നത്. ഇവ രണ്ടും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വ്യത്യസ്ത ട്യൂണിംഗ് സ്റ്റേറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ ഫോര്‍-വീല്‍ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷന്‍ ഡീസല്‍ എഞ്ചിന്‍ ചോയ്സില്‍ മാത്രമേ ലഭ്യമാകൂ, അതേസമയം ഥാര്‍ റോക്‌സ് RWD പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എീ 5 ഡോര്‍ എസ്‌യുവികള്‍ കൂടാതെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികള്‍ക്കും മഹീന്ദ്ര ഥാര്‍ റോക്സ് എതിരാളിയാകും. കൂടുതല്‍ പ്രായോഗികവും, വര്‍ദ്ധിച്ച ക്യാബിന്‍ സ്‌പെയ്‌സും കൂടുതല്‍ പ്രീമിയം ഫീച്ചറുകളും നല്‍കുന്ന ഈ എസ്‌യുവി വിശാലമായ ശ്രേണിയിലുള്ള ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവുമായ ഓപ്ഷനായി മാറുന്നു.

More from DriveSpark

Article Published On: Saturday, October 12, 2024, 16:00 [IST]
English summary
Mahindra thar roxx 5 door suv delivery commenced across india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X