എസ്‌യുവികളിലെ 'റോക്കി ഭായ്' വരവായി! ആവേശമുയര്‍ത്തി ഥാര്‍ റോക്‌സിന്റെ പുത്തന്‍ ടീസര്‍

ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം ഇളക്കിമറിക്കാന്‍ പോകുന്ന മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പിലൂടെ അര്‍മഡ നെയിംപ്ലേറ്റ് മടക്കിക്കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 5-ഡോര്‍ മോഡലിന് ഥാര്‍ റോക്സ് (Mahindra Thar Roxx) എന്ന് മഹീന്ദ്ര ഔദ്യോഗികമായി പേരിട്ടതോടെ ഈ അഭ്യൂഹങ്ങള്‍ എല്ലാം കാറ്റില്‍ പറന്നു. 4×4, 4×2 ഫോര്‍മാറ്റുകളില്‍ ലഭ്യമായ നിലവിലെ 3-ഡോര്‍ ഥാറിനേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ ഥാര്‍ റോക്‌സ് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോഴ്സ് ഗൂര്‍ഖ 5-ഡോറുമായി ഥാര്‍ റോക്‌സ് നേരിട്ട് മത്സരിക്കും. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ കാത്തിരിക്കുന്ന എസ്‌യുവി മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുകയാണ്.

ഇതിനോടകം വമ്പന്‍ ഹൈപ്പുള്ള കാറിന് മേലുള്ള പ്രതീക്ഷകള്‍ വീണ്ടും വാനോളം ഉയര്‍ത്തുന്ന തരത്തിലുള്ള ഫീച്ചറുകളാണ് കമ്പനി പുറത്തുവിട്ട് കൊണ്ടിരിക്കുന്നത്. 3-ഡോര്‍ പതിപ്പിനെ അപേക്ഷിച്ച് മഹീന്ദ്ര ഥാര്‍ റോക്സ് കൂടുതല്‍ പ്രീമിയം ഡിസൈനും സവിശേഷതകളും ഉള്‍ക്കൊള്ളുന്നുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ ടീസര്‍ മഹീന്ദ്ര ഇപ്പോള്‍ പുറത്തുവിട്ടു.

mahindra thar roxx teased again

പുനര്‍രൂപകല്‍പ്പന ചെയ്ത വെര്‍ട്ടിക്കല്‍ ഗ്രില്‍, പുതുക്കിയ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലുകളും, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍, ചതുരാകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍-ടോണ്‍ ഒആര്‍വിഎമ്മുകള്‍ എന്നിവ ടീസര്‍ വെളിപ്പെടുത്തുന്നു. 'ഇന്തേഹ ഹോ ഗയി ഇന്റേസാര്‍ കി' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പുതിയ ടീസര്‍ വീഡിയോ.

ഥാര്‍ റോക്‌സിന്റെ എക്‌സ്റ്റീരിയറില്‍ നടപ്പാക്കിയ മെച്ചപ്പെടുത്തലുകള്‍ പുതിയ ടീസറില്‍ കാണാം. ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ്കള്‍, ബ്ലാക്ക് ഫ്രണ്ട് ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡി-കളറിലുള്ള റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, ഫ്രണ്ട് ക്യാമറ എന്നിവ ഥാര്‍ റോക്‌സിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ പെടുന്നു. 3-ഡോര്‍ മോഡലില്‍ കാണുന്ന ഓള്‍-ബ്ലാക്ക് ബമ്പറുകള്‍ക്ക് പകരം ബമ്പറുകള്‍ ഇപ്പോള്‍ ഒരു കോണ്‍ട്രാസ്റ്റിംഗ് സില്‍വര്‍ ഫിനിഷിലാണ് അവതരിപ്പിക്കുന്നത്.

mahindra thar roxx teased again

പുതിയ 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ അതിന്റെ പ്രീമിയം ലുക്ക് കൂട്ടുന്നു. രണ്ട് അധിക ഡോറുകളും പിന്നിലെ അധിക സീറ്റുകളും ഉള്‍ക്കൊള്ളാന്‍ വിപുലീകരിച്ച വീല്‍ബേസാണ് ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് എന്നത് ശ്രദ്ധിക്കണം. ഥാര്‍ റോക്‌സിന്റെ അകത്തളത്തില്‍ എന്താണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ കുറിച്ച് ടീസറില്‍ വ്യക്തമല്ല. എന്നാല്‍ ഇതിനോടകം പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്.

ഥാര്‍ റോക്‌സിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ് ഓഫര്‍ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ റോക്‌സിന് ലഭിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടോടു കൂടിയ കീലെസ്സ് എന്‍ട്രി, 360 ഡിഗ്രി ക്യാമറ എന്നിവയും അകത്തളത്തില്‍ സജ്ജീകരിച്ചേക്കാം.

ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവ ഥാര്‍ റോക്‌സിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.മഹീന്ദ്ര ഥാര്‍ റോക്സ് 3-ഡോര്‍ മോഡലിന്റെ അതേ എഞ്ചിനുകള്‍ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ട്യൂണിംഗില്‍ വ്യത്യാസമുണ്ടാകും.

150 bhp പവറും 300 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 132 bhp പവറും 300 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് നിലവിലെ ഓപ്ഷനുകള്‍. ഈ എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കും.3-ഡോര്‍ മോഡലിന് സമാനമായി ഥാര്‍ റോക്സ് സ്റ്റാന്‍ഡേര്‍ഡ് റിയര്‍-വീല്‍ ഡ്രൈവും ഓപ്ഷണല്‍ ഫോര്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നല്‍കിയേക്കാം.

ഓഫ്-റോഡ് കഴിവുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മികച്ച പ്രകടനം നല്‍കാനാണ് ഈ പുതിയ മോഡല്‍ ലക്ഷ്യമിടുന്നത്.ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ മോഡലിനെ കൂടാതെ മാരുതി സുസുക്കി ജിംനിക്കും ഥാര്‍ റോക്‌സ് വെല്ലുവിളിയാകും. 15 ലക്ഷം രൂപ മുതലാണ് പുത്തന്‍ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 15-ന് അവതരിപ്പിച്ച ശേഷം അധികം വൈകാതെ തന്നെ ഡെലിവറിയും ആരംഭിക്കാനാണ് കമ്പനിയുടെ പരിപാടി.

More from DriveSpark

Article Published On: Monday, July 29, 2024, 12:20 [IST]
English summary
Mahindra thar roxx 5 door suv exterior fully revealed in new teaser ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X