സടകുടഞ്ഞ സിംഹം പോലെ... ഥാര്‍ റോക്‌സിന്റെ 'മുഖം' വെളിപ്പെടുത്തി മഹീന്ദ്ര

ഈ വര്‍ഷം ഇന്ത്യന്‍ വാഹന ലോകം ഏറെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍ റോക്‌സ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ഥാറിന്റെ 5 ഡോര്‍ പതിപ്പാണ് ഥാര്‍ റോക്‌സ്. ഓഗസ്റ്റ് 15-ന് ഥാര്‍ റോക്സ് രാജ്യത്ത് അവതരിപ്പിക്കാന്‍ പോകുകയാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷ സൃഷ്ടിച്ച ഥാര്‍ റോക്‌സിലേക്ക് കൂടുതല്‍ പേരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കഴിഞ്ഞ കുറേ ദിവസങ്ങളായി മഹീന്ദ്ര പുത്തന്‍ ടീസറുകള്‍ പുത്തുവിടുന്നുണ്ട്. ഓരോ ടീസറുകളിലൂടെയും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ഹൈപ്പ് വാനംമുട്ടെ ഉയര്‍ത്തുകയാണ്. ഇപ്പോള്‍ പുതിയ ടീസര്‍ ചിത്രത്തിലൂടെ റോക്‌സിന്റെ മുന്‍ഭാഗം പൂര്‍ണമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ ടീസറിലൂടെ ഓഫ്‌റോഡര്‍ എസ്‌യുവിയുടെ മുന്‍വശം വളരെ വ്യക്തമായി കാണാം. ഥാര്‍ റോക്‌സ് എന്നത് 3 ഡോര്‍ ഥാറിന്റെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് മാത്രമല്ലെന്ന് നമുക്ക് ഇതിനോടകം വ്യക്തമായതാണ്. അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഥാര്‍ റോക്്‌സിന്റെ ഫ്രണ്ട്. 3-ഡോര്‍ ഥാറിനേക്കാള്‍ കൂടുതല്‍ മനോഹരമായാണ് ഥാര്‍ റോക്‌സിന്റെ മുന്‍വശം കാണപ്പെടുന്നത്. തികച്ചും വ്യത്യസ്തമായ 6 സ്ലോട്ട് ഗ്രില്ലാണ് ഥാര്‍ റോക്‌സില്‍ വരുന്നത്.

thar roxx front

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇപ്പോള്‍ ഹെഡ്‌ലാമ്പുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടില്ല. പുതിയ സര്‍ക്കുലാര്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഥാര്‍ റോക്‌സിന് വെളിച്ചം പകരുക. നിലവിലെ ഥാറിന്റെ ഹെഡ്‌ലാമ്പിനെ കുറിച്ച് ആര്‍ക്കും അത്ര നല്ല അഭിപ്രായമല്ലായിരുന്നു. അതിന് ഇനി മാറ്റം വന്നേക്കാം. മുന്‍വശത്തെ മറ്റൊരു പ്രധാന മാറ്റം ബമ്പറിലാണ്. ഥാര്‍ റോക്‌സില്‍ നല്‍കിയിരിക്കുന്ന ബമ്പര്‍ സമാനമാണെങ്കിലും അത് കറുപ്പ് നിറത്തില്‍ ആയിരിക്കില്ല വരുന്നത്.

കാറിന് ഥാര്‍ റെറ്ററിംഗുകളോട് കൂടിയ റിയര്‍ വ്യൂ മിററുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വശങ്ങളില്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ കാണാം. താഴ്ന്ന വേരിയന്റുകളില്‍ സ്റ്റീല്‍ വീലുകളും വീല്‍ കവറുകളും ലഭിക്കും. റിയര്‍ ഡോര്‍ ഹാന്‍ഡ്‌ലുകള്‍ സി-പില്ലറിണ് നല്‍കുക. പിന്‍വശത്ത് ടെയില്‍ ലാമ്പ് ഡിസൈനും പുനര്‍രൂപകല്‍പ്പന ചെയതിട്ടുണ്ട്. ഥാര്‍ റോക്‌സിന് 4.3 മീറ്റര്‍ നീളമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് 3 ഡോര്‍ ഥാറിന്റെ പ്രധാന പോരായ്മയായി പറഞ്ഞിരുന്ന അകത്തളത്തിലെ 'സ്‌പെയ്‌സ്' കുറവ് പരിഹരിക്കപ്പെടും.

mahindra thar roxx

മഹീന്ദ്രയുടെ പുതിയ 4ജി പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ ഭാരവും 40 കിലോയോളം കുറച്ചാണ് നിര്‍മാണം. മള്‍ട്ടി-ലിങ്ക് റിയര്‍ സസ്‌പെന്‍ഷന്‍ പോലുള്ള നിരവധി ഘടകങ്ങള്‍ സ്‌കോര്‍പിയോ N മോഡലില്‍ നിന്ന് ഥാര്‍ റോക്‌സ് കടംകൊള്ളും. ഇതിന് 'ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗ്' സാങ്കേതികവിദ്യയുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതുകൂടാതെ, സുരക്ഷിതമായ യാത്രയ്ക്കും ഓഫ്-റോഡിംഗിനുമായി നിരവധി ഫീച്ചറുകള്‍ സജ്ജീകരിക്കും.

ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് സിസ്റ്റം, മള്‍ട്ടി-ടെറൈന്‍ ശേഷി, 4x4 സാങ്കേതികവിദ്യ എന്നിവ കാറില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. XUV700, സ്‌കോര്‍പിയോ N എന്നിവയുടെ അതേ സെറ്റ് എഞ്ചിനുകള്‍ ആയിരിക്കും ഥാര്‍ റോക്‌സ് ഉപയാഗിക്കുക. അതിനാല്‍, 2.2-ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിനും 2.0-ലിറ്റര്‍ സ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഉണ്ടാകും. രണ്ട് എഞ്ചിനുകളും രണ്ട് ട്യൂണിംഗ് സ്റ്റേറ്റുകളില്‍ വാഗ്ദാനം ചെയ്യും. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേരും.

mahindra thar roxx interior teased

3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്‌സിന് അതി വിപുലമായ ഫീച്ചര്‍ പട്ടിക ലഭിക്കും. പുതിയ XUV 3XO-യില്‍ നമ്മള്‍ ഇതിനകം കണ്ടിട്ടുള്ള ഒരു പുതിയ, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടും. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപപിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

XUV700 എസ്‌യുവിയില്‍ നിന്നുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. ഥാര്‍ റോക്‌സില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവയുണ്ടാകും. ഥാര്‍ 3-ഡോറില്‍ ഇവ രണ്ടും ലഭ്യമല്ല. കൂടാതെ, റിയര്‍ എസി വെന്റുകളും ഫ്രണ്ട് പാര്‍ക്കിംഗ് ക്യാമറയും കാറില്‍ ഉണ്ടാകും.

ഓഗസ്റ്റ് 15-ന് മഹീന്ദ്ര പുറത്തിറക്കിയ സമീപകാല ഉല്‍പ്പന്നങ്ങള്‍ എല്ലാം വലിയ വിജയങ്ങള്‍ ആയിരുന്നു. ഥാര്‍ റോക്‌സിന്റെ കാര്യത്തിലും ഹിറ്റില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. കാറിന്റെ സുപ്രധാന സവിശേഷതകള്‍ അടക്കമുള്ള എല്ലാ വിവരങ്ങളും ഓഗസ്റ്റ് 15-ന് നമുക്ക് അറിയാന്‍ സാധിക്കും. അതിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം കാത്തിരുന്നാല്‍ മതി. ഥാര്‍ റോക്‌സിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സ്ഥിരമായി സന്ദര്‍ശിക്കൂ.

More from DriveSpark

Article Published On: Sunday, August 11, 2024, 13:00 [IST]
English summary
Mahindra thar roxx 5 door suv front look revealed in new teaser images details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X