'നെനച്ച വണ്ടി' വന്നപ്പോള്‍ കിട്ടാന്‍ 2026 വരെ കാത്തിരിക്കണമെന്ന് മഹീന്ദ്ര! റോക്‌സിനായി ഇടികൂടി ജനങ്ങള്‍
ഇന്ത്യയിലെ കാര്‍ കമ്പനികളില്‍ ഏറ്റവും ബെസ്റ്റ് സമയം മഹീന്ദ്രയ്ക്കാണെന്ന് തോന്നുന്നു. അടുത്ത കാലത്ത് പുറത്തിറക്കിയ എല്ലാ എസ്‌യുവികളും ബമ്പര്‍ ഹിറ്റാക്കുന്ന മഹീന്ദ്ര പോയ മാസം ടാറ്റയെ പിന്തള്ളി ഇന്ത്യയിലെ മികച്ച മൂന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി മാറിയിരുന്നു. ഈ വര്‍ഷം വിപണിയിലെത്തിയ XUV 3XO സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ മൊത്തം സമവാക്യങ്ങളും തിരുത്തിക്കുറിച്ച് മുന്നേറുമ്പോള്‍ ഏറ്റവും പുതിയ ലോഞ്ചായ ഥാര്‍ റോക്‌സ് വന്‍ വിജയമാകുകയാണ്. ഥാര്‍ റോക്‌സ് 5 ഡോര്‍ ബുക്ക് ചെയ്തവരുടെയും അതിനായി താല്‍പര്യപ്പെടുന്നവരുടെയും കണ്ണുതള്ളിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2024 ഓഗസ്റ്റ് 15-ന് കൊച്ചിയില്‍ വെച്ച് നടന്ന ഇവന്റില്‍ വെച്ചാണ് മഹീന്ദ്ര ഥാര്‍ റോക്‌സ് (Mahindra Thar ROXX) അവതരിപ്പിച്ചത്. ആദ്യം RWD വേരിയന്റുകളുടെ വില പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ ഓളം അടങ്ങിയ മട്ടില്ല. ഒക്ടോബര്‍ മൂന്നിന് ബുക്കിംഗ് ജാലകം തുറന്ന് 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം യൂണിറ്റുകളാണ് വിറ്റപോയത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 5 ഡോര്‍ ഥാറിന്റെ ബുക്കിംഗുകള്‍ കുമിഞ്ഞ് കൂടുന്നതിന് അനുസരിച്ച് കാത്തിരിപ്പ് കാലയളവും വര്‍ധിക്കുകയാണ്.

ഒരു ഉപഭോക്താവിന് ലഭിച്ച ഥാര്‍ റോക്‌സിന്റെ ഓര്‍ഡറില്‍ പറഞ്ഞത് പ്രകാരം 2026 മെയ് മാസത്തില്‍ മാത്രം ഡെലിവറി പ്രതീക്ഷിച്ചാല്‍ മതിയെന്നാണ്. അങ്ങനെ വരുമ്പോള്‍ കാത്തിരിപ്പ് കാലയളവ് 1.5 വര്‍ഷത്തിലെത്തിയതായി മനസ്സിലാക്കാം. നാസിക്കിലെ പ്ലാന്റിലാണ് മഹീന്ദ്ര ഥാര്‍ നിര്‍മ്മിക്കുന്നത്. 3000 3 ഡോര്‍ ഥാറും 6500 ഥാര്‍ റോക്‌സും അടക്കം പ്രതിമാസം 9,500 എസ്‌യുവിയാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുക.
ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പേ ഥാര്‍ റോക്‌സിന്റെ കുറച്ച് യൂണിറ്റുകള്‍ നിര്‍മിച്ചതായി കമ്പനി മീഡിയ ഡ്രൈവിനിടെ പറഞ്ഞിരുന്നുവെങ്കിലും അത് എത്രയാണെന്ന് പറഞ്ഞിരുന്നില്ല. ബുക്കിംഗ് കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇനിയും ലക്ഷങ്ങള്‍ കൊടുത്ത് തീര്‍ക്കാനുണ്ട്. മുമ്പ് XUV700, സ്‌കോര്‍പിയോ N എന്നീ എസ്‌യുവികള്‍ ലോഞ്ച് ചെയ്ത വേളയിലും സമാനമായ സാഹചര്യം മഹീന്ദ്ര അഭിമുഖീകരിച്ചിട്ടുണ്ട്. അന്ന് ഉത്പാദനം കൂട്ടിയാണ് കമ്പനി പ്രശ്‌നം പരിഹരിച്ചത്. അതേ അടവ് ഇവിടെയും അവര്‍ പ്രയോഗിക്കുമോ എന്ന് കണ്ടറിയണം.

6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്‌സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നീ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. റോക്‌സിന്റെ 4×4 വേരിയന്റുകള്‍ ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
എന്നാല്‍ ബ്രൗണ്‍ ഇന്റീരിയറിന്റെ ഡെലിവറി 2025 ജനുവരിയില്‍ മാത്രമേ തുടങ്ങൂ. എന്നാല്‍ രാജ്യത്തെ ചില ആഫ്റ്റര്‍ മാര്‍ക്കറ്റ് വര്‍ക്ക്‌ഷോപ്പുകള്‍ ഇതിനകം തന്നെ മൊക്ക ബ്രൗണ്‍ ഇന്റീരിയറുകള്‍ ഫിറ്റ് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്‌സിന് വലിപ്പം കൂടുതലാണ്. ഇതിന് '6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ സവിശേഷതകള്‍ ലഭിക്കുന്നു.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയ്ക്കും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നീ നൂതന ഫീച്ചറുകള്‍ കാറില്‍ വരുന്നു. സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകളും കാറില്‍ ഓഫര്‍ ചെയ്യുന്നു.
സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്സില്‍ വരുന്നുണ്ട്.
2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ ഫോര്‍-വീല്‍ ഡ്രൈവ്ട്രെയിന്‍ ഓപ്ഷന്‍ ഡീസല്‍ എഞ്ചിന്‍ ചോയ്‌സില്‍ മാത്രമേ ലഭ്യമാകൂ, അതേസമയം ഥാര്‍ റോക്സ് RWD പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.
ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസലിന് 13.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 22.49 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. ഫോഴ്‌സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ എസ്യുവികള്‍ കൂടാതെ രാജ്യത്തെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവികളുമായും റോക്‌സ് ഏറ്റുമുട്ടുന്നു.


Click it and Unblock the Notifications








