ഥാര്‍ റോക്‌സ് ഓടിച്ച് നോക്കിയിട്ട് ബുക്ക് ചെയ്താല്‍ മതിയെന്ന്! അഹങ്കാരമല്ല 'കോൺഫിഡൻസ്' ആണെന്ന് മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഥാര്‍ റോക്‌സ്. ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ലീഡര്‍മാരായ ഥാറിന്റെ നീളമേറിയ വീല്‍ബേസ് പതിപ്പാണ് ഇത്. ഏറ്റവും പുതിയ ഓഫ്-റോഡ് എസ്‌യുവി ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ വെച്ചാണ് മഹീന്ദ്ര പുറത്തിറക്കിയത്. വില പ്രഖ്യാപനം കഴിഞ്ഞുവെങ്കിലും വണ്ടി ബുക്ക് ചെയ്യണമെങ്കിലും കൈയ്യില്‍ കിട്ടണമെങ്കിലും ഉപഭോക്താക്കള്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കണം. ഒക്‌ടോബര്‍ മൂന്നിനാണ് ഥാര്‍ റോക്‌സിന്റെ ബുക്കിംഗ് ജാലകം തുറക്കുക. ദസറ ആഘോഷങ്ങളുടെ തൊട്ടുമുമ്പായി ഒക്‌ടോര്‍ 12 മുതല്‍ ഡെലിവറി ആരംഭിക്കും.

ഇതിനോടകം തന്നെ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ ഥാര്‍ റോക്‌സിന് സാധിച്ചിട്ടുണ്ട്. നിങ്ങള്‍ ഥാര്‍ റോക്‌സ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ കാര്‍ ഇപ്പോള്‍ ഷോറൂമുകളില്‍ എത്തിയിട്ടുണ്ട്. റോക്‌സിന്റെ ടെസ്റ്റ് ഡ്രൈവ് ഇന്നലെ (സെപ്റ്റംബര്‍ 14) മുതല്‍ രാജ്യത്തുടനീളം ആരംഭിച്ചു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര ഷോറൂമുകളില്‍ എത്തി വണ്ടി നല്ല പോലെ കണ്ട് ഓടിച്ച് നോക്കാവുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ എത്തിച്ച് കമ്പനി ഇതിനുള്ള തയാറെടുപ്പിലായിരുന്നു.

mahindra thar roxx front profile

ഥാര്‍ റോക്‌സ് ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം കണ്ട് നേരിട്ട് അനുഭവിച്ചറിയാന്‍ അനുവദിക്കുന്നതിനാല്‍ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവുകള്‍ തുടങ്ങിയ മഹീന്ദ്രയുടെ തീരുമാനം മികച്ചതാണ്. അടുത്ത മാസം ബുക്കിംഗ് ആരംഭിക്കുന്നതോടെ മികച്ച പ്രാരംഭ വില്‍പ്പന നേടാന്‍ ഇതുവഴി സാധിച്ചേക്കും.

രണ്ടാം തലമുറ ഥാര്‍ 2020-ലാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം പുനര്‍നിര്‍വചിക്കാന്‍ ഥാറിന് സാധിച്ചു. മാരുതി സുസുക്കി ജിംനി 5 ഡോര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നീ ശക്തരായ എതിരാളികള്‍ ഉണ്ടായിട്ടും വില്‍പ്പന ചാര്‍ട്ടുകളില്‍ ഥാര്‍ 3 ഡോര്‍ ബഹുദൂരം മുന്നിലെത്തി. ജനപ്രിയ മോഡല്‍ ആണെങ്കിലും 3 ഡോറുകള്‍ മാത്രമുള്ളതിനാല്‍ ഥാറിന് പ്രായോഗികമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. രണ്ടാം നിര സീറ്റിലെ യാത്രക്കാരുടെ അസൗകര്യമായിരുന്നു ഇതില്‍ എടുത്തു പറയേണ്ടിയിരുന്നത്.

mahindra thar roxx side design

ഇപ്പോള്‍ 5 ഡോര്‍ പതിപ്പ് പുറത്തിറക്കി ആ പരാതികള്‍ എല്ലാം മഹീന്ദ്ര പരിഹരിച്ചിരിക്കുകയാണ്. മഹീന്ദ്ര ഥാര്‍ റോക്‌സിനെ കുറിച്ച് പറയുമ്പോള്‍ MX1, MX3, MX5, AX3L, AX5L, AX7L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ഡ് ചെയെന്‍, ഡീപ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിങ്ങനെ ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഒന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള നൂതന സാങ്കേതിക സവിശേഷതകള്‍ ഥാര്‍ റോക്‌സില്‍ ഉണ്ട്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 9 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

mahindra thar roxx interior

ഥാര്‍ റോക്‌സ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്യുവിയുടെ ഹൃദയം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. 5-ഡോര്‍ എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് മഹീന്ദ്ര 4x4 ഓഫര്‍ ചെയ്യുന്നത്.

പുതിയ ഥാര്‍ റോക്സ് ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍ 2 ADAS എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 12.99 ലക്ഷം രൂപ മുതലാണ് ഥാര്‍ റോകസിന്റെ വില ആരംഭിക്കുന്നത്. ഇത് 20.49 ലക്ഷം വരെ പോകുന്നു. എക്സ്‌ഷോറൂം വിലകളാണിത്.

വിശാലമായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനായി കൂടുതല്‍ സൗകര്യങ്ങളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതോടൊപ്പം അതിന്റെ മുന്‍ഗാമിയുടെ പൈതൃകം തുടരാനാണ് മഹീന്ദ്ര ഥാര്‍ റോക്‌സ് ലക്ഷ്യമിടുന്നത്. മത്സരാധിഷ്ഠിത വിലനിര്‍ണയവും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഉള്ളതിനാല്‍ ഓഫ്-റോഡ് എസ്‌യുവി വിപണിയില്‍ ശക്തമായ ഒരു മത്സരാര്‍ത്ഥിയാകുമെന്ന കാര്യം ഉറപ്പാണ്. പുതിയ മഹീന്ദ്ര റോക്‌സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഷോറൂമില്‍ പോയി വണ്ടി ടെസ്റ്റ് ഡ്രൈവ് നടത്താം.

More from DriveSpark

Article Published On: Sunday, September 15, 2024, 10:00 [IST]
English summary
Mahindra thar roxx test drive started bookings set to begin on october 3 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X