മാസങ്ങള്‍ കാത്തിരുന്നാ പുറത്തിറങ്ങിയത്, വണ്ടി കിട്ടാന്‍ പിന്നെയും വെയിറ്റിംഗ്‌! ഥാര്‍ റോക്‌സിനായി നീണ്ട ക്യൂ

ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് ഓഗസ്റ്റിലാണ് പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 4WD വേരിയന്റുകളുടെ വില പ്രഖ്യാപനം കൂടി നടത്തിയതിനാല്‍ എല്ലാവരും എസ്‌യുവിയുടെ ബുക്കിംഗ് ജാലകം തുറക്കാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നത്. നാളെയാണ് (ഒക്‌ടോബര്‍ 3) റോക്‌സിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ചില മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ അനൗദ്യോഗികമായി എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് ഥാര്‍ റോക്‌സിന്റെ കാത്തിരിപ്പ് കാലയവ് എത്രയായിരിക്കുമെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.

MX1, MX3, MX5, AX3L, AX5L, AX7L എന്നിങ്ങനെ ആറ് വേരിയന്റുകളിലും ഏഴ് കളര്‍ ഓപ്ഷനുകളിലുമായാണ് ഥാര്‍ റോക്‌സ് പുറത്തിറങ്ങിയിരിക്കുന്നത്. ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ഡ് ചെയെന്‍, ഡീപ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിവയാണ് തെരഞ്ഞെടുക്കാവുന്ന നിറങ്ങള്‍. 12.99 ലക്ഷം രൂപ മുതലാണ് റോക്‌സിന്റെ RWD വേരിയന്റുകളുടെ വില ആരംഭിക്കുന്നത്.

mahindra thar roxx white

4WD വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് സ്പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. ഇതിനോടകം തന്നെ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഥാര്‍ റോക്‌സ് ഓഫ്‌ലൈനായി നിരവധി ബുക്കിംഗുകളാണ് വാരിക്കൂട്ടുന്നത്. ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ഥാര്‍ റോക്സിന്റെ കാത്തിരിപ്പ് കാലയളവ് ഇതിനകം രണ്ട് മാസം വരെ എത്തിയിട്ടുണ്ട്.

പൂനെ, ചെന്നൈ, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ എസ്‌യുവിക്ക് നിലവില്‍ മൂന്ന് മാസം വരെ കാത്തിരിപ്പ് കാലയളവ് അനുഭവപ്പെടുന്നു. മഹീന്ദ്ര ഥാര്‍ റോക്‌സിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഈ വരുന്ന വ്യാഴാഴ്ച (ഒക്‌ടോബര്‍ 3) ആരംഭിക്കുന്നതിനാല്‍ കാത്തിരിപ്പ് കാലയളവ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ കാര്‍ കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ മഹീന്ദ്ര ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

mahindra thar roxx black

ഒക്ടോബര്‍ 12-ന് എസ്‌യുവിയുടെ വിതരണം ആരംഭിക്കുമെന്നാണ് സൂചന. കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തി വാങ്ങാനായി തീരുമാനിച്ചവര്‍ എത്രയും പെട്ടെന്ന് പ്രീ-ഓര്‍ഡര്‍ ക്യൂവില്‍ ചേരുന്നത് നല്ലതാണ്. പുതുതായി ഒരു മോക്ക ബ്രൗൺ ഇന്റീരിയർ നിറം കൂടി ചേർത്തതിനാൽ എസ്‌യുവിക്കായി ജനങ്ങൾ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് റോക്‌സിന്റെ ടോപ് എന്‍ഡ് വേരിയന്റുകള്‍ ആയിരിക്കും ആദ്യം വിതരണം ചെയ്യുക.

2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഥാര്‍ റോക്‌സ് ഓഫര്‍ ചെയ്യുന്നത്. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണെങ്കിലും ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ.

mahindra thar mocha brown interior

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 9 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിങ്ങനെ നൂതനമായ നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ച ക്യാബിനാണ് ഥാര്‍ റോക്‌സില്‍ വരുന്നത്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍ 2 ADAS എന്നിവ ഥാര്‍ റോക്‌സിന്റെ സേഫ്റ്റി കിറ്റില്‍ വരുന്നു. എസ്‌യുവിയില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. മഹീന്ദ്ര ഥാര്‍ റോക്‌സിന് 644 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉള്ളത് യാത്രകളില്‍ ഏറെ സഹായകമാകും.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ ആകാംക്ഷാഭരിതരായി ഓര്‍ഡറുകള്‍ നല്‍കുന്നതിനായി വരി നില്‍ക്കുന്നതിനാല്‍ ഥാര്‍ റോക്‌സിന്റെ കാത്തിരിപ്പ് കാലയളവ് മാറ്റത്തിന് വിധേയമാണ്. ബുക്കിംഗ് വിന്‍ഡോ തുറക്കുമ്പോള്‍ തന്നെ ഇന്ത്യയിലുടനീളമുള്ള കാത്തിരിപ്പ് കാലയളവിനെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാം. സ്റ്റൈല്‍, പെര്‍ഫോമന്‍സ്, നൂതന ഫീച്ചറുകള്‍ എന്നിവ സമന്വയിപ്പിച്ചെത്തുന്ന ഥാര്‍ റോക്‌സ് ലൈഫ്‌സ്‌റ്റൈല്‍ സെഗ്‌മെന്റില്‍ മാത്രമല്ല മൊത്തം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലും പ്രകമ്പനം സൃഷ്ടിച്ചേക്കും.

More from DriveSpark

Article Published On: Wednesday, October 2, 2024, 9:00 [IST]
English summary
Mahindra thar roxx waiting period in top cities after pre orders details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X