ഡെലിവറി ദിവസം തന്നെ 22 ഇഞ്ച് അലോയി അണിഞ്ഞ് ഥാർ റോക്സ്; സംഭവം കൊള്ളാമോ?

ഥാർ റോക്സിന്റെ ഡെലിവറികൾ മഹീന്ദ്ര ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു, അതുപോലെ തന്നെ മോഡിഫിക്കേഷനുകളും. കസ്റ്റമൈസേഷന് ഒട്ടനവധി സാധ്യതകളാണ് റോക്സ് ഒരുക്കുന്നത്, അത് ജനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പഞ്ചാബിൽ നിന്നുള്ള ഒരു കസ്റ്റമർ ഡെലിവറി ദിവസം തൻ്റെ പുതിയ ഥാർ റോക്സിൽ 22 ഇഞ്ച് വീലുകൾ ഘടിപ്പിച്ചിരിക്കുന്ന ഒരു സംഭവമാണ് ഇവിടെ ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. വാഹനവും അതിൽ വരുത്തിയിരിക്കുന്ന കസ്റ്റമൈസേഷൻും കാണിക്കുന്ന ഒരു വീഡിയോയും ഇതോടൊപ്പമുണ്ട്. പഞ്ചാബിലെ അമൃത്സറിൽ നിന്നാണിത്. പഞ്ചാബികൾ ജീപ്പുകൾക്കും അവരുടെ ഭ്രാന്തൻ മോഡിഫിക്കേഷനുകൾക്കും വളരെ പേരുകേട്ടവരാണ്.

ഇവിടെ ഫീച്ചർ ചെയ്യുന്ന ബ്ലാക്ക് ഥാർ റോക്‌സ്, കൂറ്റൻ 22 ഇഞ്ച് അലോയി വീലുകളിലാണ് ഓടുന്നത്. ഫാക്‌ടറിയിൽ നിന്നും 255/60 ടയറുകളും 19 ഇഞ്ച് വീലുകളുമായാണ് ടോപ്പ് -സ്പെക്ക് ഥാർ റോക്സ് വരുന്നത്. ലോ -സ്പെക്ക് വകഭേദങ്ങൾ- ഉദാഹരണത്തിന്, MX5 മോഡലിൽ 255/65 സെക്ഷൻ ടറുകളും 18 -ഇഞ്ച് അലോയി വീൽ യൂണിറ്റുകളും ഫീച്ചർ ചെയ്യുന്നു.

mahindra thar roxx modified 22 inch wheels

ഇവിടെ ഇവ 22/12 ഫ്യുവൽ കോൺട്രാ വീലുകൾ ഉപയോഗിച്ചാണ് മാറ്റിസ്ഥാപിച്ചിരിക്കുന്നത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന റിമ്മുകൾ ഫ്യുവൽ D643 കോണ്ട്ര ഗ്ലോസ് ബ്ലാക്ക്-റെഡ് മില്ല്ഡ് ഓഫ് -റോഡ് റിംസ് ആണ്. ഇവ ഇംപോർട്ട് ചെയ്ത വീലുകളാണ്, അതു കൊണ്ട് തന്നെ വളരെ ചെലവേറിയതുമാണ്.

അലോയികളും ടയറുകളും അപ്പ്സൈസ് ചെയ്യാനുള്ള ഈ നീക്കം വാഹനത്തിൻ്റെ ലുക്ക് വേറെ ലെവലിലേക്ക് തന്നെ മാറ്റി എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും, ഇത്തരം പരിഷ്കണങ്ങൾ ഏറ്റവും സുരക്ഷിതമോ പ്രായോഗികമോ അല്ല എന്നതാണ് വാസ്തവം. റോക്‌സ് പോലെയുള്ള ഒരു വാഹനത്തിൽ 22 ഇഞ്ച് വീലുകൾ ഘടിപ്പിക്കുന്നത് വാഹനത്തിൻ്റെ പ്രായോഗികത, ഉപയോഗക്ഷമത, റൈഡ് ക്വാളിറ്റി, ഹാൻഡ്ലിംഗ് എന്നിവയെ സാരമായി ബാധിക്കും.

mahindra thar roxx modified 22 inch wheels

ഇത് വാഹനത്തിന്റെ യാത്രാസുഖത്തെ വളരെ മോശമായി ബാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പതിനായിരക്കണക്കിന് പണം പോക്കറ്റിൽ നിന്ന് മുടക്കി റോഡിലെ കുണ്ടും കുഴിയും ഒട്ടും സുഖകരമല്ലാത്ത രീതിയിൽ നേരിടേണ്ടി വരുന്ന തരത്തിൽ വാഹനത്തെ മോഡിഫൈ ചെയ്യുക എന്നത് എല്ലാവരും അംഗീകരിച്ചേക്കാവുന്ന ഒരു മികച്ച ആശയമല്ല.

മൊത്തത്തിലുള്ള വലിപ്പം കണക്കിലെടുത്ത്, ഈ വീലുകൾ പൊട്ടിപ്പൊളിഞ്ഞതും തകർന്നതുമായ റോഡുകളിലൂടെ ഓടുമ്പോൾ കേടുപാടുകൾ സംഭവിക്കാനോ തകരാനോ ചെയ്യാനുള്ള സാധ്യത അല്പം കൂടുതലാണ്. ഇത്തരം സംഭവങ്ങൾ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. ഈ ചക്രങ്ങളുമായി ഈ ഥാർ റോക്‌സ് ഓഫ് റോഡ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെടാം.

എന്നിരുന്നാലും, വീഡിയോയിൽ കാണിച്ചിരിക്കുന്ന എസ്‌യുവി 4×2 വേരിയൻ്റാണ്. അതിനാൽ ഇത് റോഡുകളിൽ നിന്ന് വലിയ ഓഫ്റോഡിംഗിനും കുന്നും മലയും കേറാനും കൊണ്ടുപോയേക്കില്ല. സുഗമമായ റോഡുകളിലും ഹൈവേകളിലും ഈ കൂറ്റൻ , കുറവുകൾ താരതമ്യേന കുറവായിരിക്കും. ഹാൻഡ്ലിംഗിനേയും ഡ്രൈവിംഗ് കംഫർട്ടിനേയും ഇത് ബാധിക്കും.

എന്നാൽ, വാഹനത്തിന്റെ റോഡ് സാന്നിധ്യവും ലുക്സും പുതിയ വീലുകളാൽ ഉയർത്തപ്പെടും എന്നത് ഗ്യാരന്റിയാണ്. ഭാവിയിൽ റോക്സ് 4×2 വേരിയൻ്റുകളിൽ ലുക്സിന്റെ കാര്യത്തിൽ ഇത്തരം വീലുകൾ ജനപ്രിയമായേക്കാം. ഈ കൂറ്റൻ റിമുകൾ സ്ഥാപിക്കുന്നത് സസ്പെൻഷൻ പോലുള്ള ഘടകങ്ങകളിൽ പുനർനിർമ്മാണം ആവശ്യമായി വന്നിരിക്കാം. അങ്ങനെ ചെയ്യുന്നത് മൂലം ഈ വാഹനങ്ങളുടെ സസ്പെൻഷൻ വാറൻ്റി നിരസിക്കാൻ നിർമ്മാതാക്കൾക്ക് കഴിയും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഥാർ റോക്‌സ് മഹീന്ദ്രയുടെ ന്യൂ-ഏയ്ജ് M-ഗ്ലൈഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2.2 ലിറ്റർ m-ഹോക്ക് ഡീസൽ എഞ്ചിൻ 2.0 ലിറ്റർ m-സ്റ്റാലിയൺ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിൻ 175 bhp പവറും 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, ഡീസൽ യൂണിറ്റ് 170 bhp മാക്സ് പവറും 330 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഇതോടൊപ്പം ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, October 19, 2024, 15:00 [IST]
English summary
Mahindra thar roxx with massive 22 inch wheels is an absolute head turner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X