ജിംനിയേക്കാള്‍ 20 ഇരട്ടിയിലേറെ വില്‍പ്പനയുമായി ഥാര്‍! 5-ഡോര്‍ കൂടി വന്നാല്‍ കാര്യങ്ങള്‍ തീരുമാനമാകും

അടുത്ത കാലത്തായി ഓഗസ്റ്റ് 15-ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ എസ്‌യുവികളെല്ലാം ഹിറ്റാണ്. 2020 സ്വാതന്ത്ര്യ ദിനത്തിന്റെ അന്നാണ് കമ്പനി രണ്ടാം തലമുറ ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി പുറത്തിറക്കിയത്. പിന്നീട് ഓഫ്‌റോഡ് പ്രേമികളുടെ ഇഷ്ട വാഹനമായി മാറിയ ഥാര്‍ സെഗ്‌മെന്റ് ഭരിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ വര്‍ഷം ഥാറിനെ പൂട്ടാനായി മാരുതി സുസുക്കി സാക്ഷാല്‍ ജിംനിയെ ഇറക്കി.

ഐക്കണിക് മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിയായി 5 ഡോര്‍ അവതാരത്തില്‍ വിപണിയില്‍ എത്തിയ ജിംനിക്ക് പക്ഷേ തുടക്കത്തില്‍ ഉണ്ടാക്കിയ ഓളം നിലനിര്‍ത്താന്‍ സാധിച്ചില്ല. 2024 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഥാറും ജിംനിയും തമ്മിലുള്ള വില്‍പ്പനയിലെ അന്തരം കൂടിക്കൂടി വരികയാണ്. മാരുതി വില്‍ക്കുന്ന ജിംനിയുടെ എണ്ണത്തേക്കാള്‍ 24 മടങ്ങ് ഥാറുകളാണ് വിറ്റുപോകുന്നത്. അതെ, നിങ്ങള്‍ കേട്ടത് ശരിയാണ്. വില്‍പ്പനയില്‍ ഥാറിന്റെ ഏഴയലത്ത് പോലും ജിംനിയില്ല.

maruti jimny vs mahindra thar

ഈ വര്‍ഷം ഏപ്രിലില്‍ മഹീന്ദ്ര 6,160 യൂണിറ്റുകള്‍ ഥാര്‍ വിറ്റഴിച്ചു. 2023 ഏപ്രില്‍ മാസത്തില്‍ 5,302 യൂണിറ്റായിരുന്നു വില്‍പ്പന. 16 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് ഥാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 മാര്‍ച്ച് മാസത്തിലെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ വളര്‍ച്ച രണ്ട് ശതമാനമുണ്ട്. 6049 യൂണിറ്റായിരുന്നു മാര്‍ച്ചിലെ വില്‍പ്പന. മാരുതി സുസുക്കി ജിംനിയുടെ വില്‍പ്പന പരിശോധിക്കുമ്പോള്‍ ഏപ്രില്‍ മാസവും അവര്‍ക്ക് വളരെ മോശമായിരുന്നു.

ഏപ്രിലില്‍ 257 യൂണിറ്റ് വില്‍പ്പന മാത്രമാണ് മാരുതി സുസുക്കി ജിംനിക്ക് നേടാനായത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച 5 ഡോര്‍ ജിംനിയുടെ വില പ്രഖ്യാപനം കഴിഞ്ഞ ജൂണിലായിരുന്നു. അതുകൊണ്ട് എസ്‌യുവിയുടെ വാര്‍ഷിക വളര്‍ച്ചയും ഇടിവുമൊന്നും കണക്കുകൂട്ടാന്‍ നിര്‍വാഹമില്ല. മുന്‍ മാസമായ 2024 മാര്‍ച്ചുമായി തട്ടിച്ച് നോക്കുമ്പോള്‍ ജിംനി വില്‍പ്പനയില്‍ 19 ശതമാനം ഇടിവ് നേരിട്ടു. മാര്‍ച്ച് മാസത്തില്‍ ജിംനിയുടെ മൊത്തം വില്‍പ്പന 318 യൂണിറ്റായിരുന്നു.

maruti jimny

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിംനിയുടെ വില്‍പ്പന കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ഇന്ത്യന്‍ വിപണിയില്‍ ഥാര്‍ ജിംനിയെ തോല്‍പ്പിക്കുന്നതിനുള്ള കാരണങ്ങള്‍ നമ്മള്‍ വിശകലനം ചെയ്താല്‍ ഒരുപിടി സംഗതികള്‍ കാണാം. അതില്‍ ഒന്നാണ് കുറഞ്ഞ പ്രാരംഭ വില. റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകള്‍ക്കൊപ്പം ഥാര്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം, ജിംനി ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം മാത്രമാണ് സ്റ്റാന്‍ഡേര്‍ഡ് വരുന്നത് അത് എല്ലാവര്‍ക്കും ആവശ്യമില്ല.

10.55 ലക്ഷം രൂപ മുതലാണ് ഥാര്‍ RWD വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. 13.87 ലക്ഷം രൂപ മുതല്‍ 4WD വേരിയന്റുകളുടെ വില തുടങ്ങുന്നു. അതേസമയം 12.74 ലക്ഷം രൂപയാണ് ജിംനിയുടെ പ്രാരംഭ വില. ടോപ്പ് എന്‍ഡ് വേരിയന്റിന് 15.05 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ലക്ഷങ്ങള്‍ ഓഫറിട്ട് നോക്കിയെങ്കിലും ജിംനിക്ക് വില്‍പ്പന ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ബേസ് വേരിയന്റിന്റെ കുറഞ്ഞ വില ഒരുപാടാളുകളെ ഥാറിലേക്ക് അടുപ്പിക്കുന്നു.

mahindra thar

ഇന്ത്യയില്‍ ഥാറിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അത് ഒന്നിലോറെ പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതാണ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി നിങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. അതേസമയം, ജിംനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. രണ്ട് എസ്‌യുവികളും താരതമ്യം ചെയ്യു ഥാര്‍ കൂടുതല്‍ ജനപ്രിയമാകാനുള്ള മറ്റൊരു പ്രധാന കാരണം പവര്‍ഫുള്‍ എഞ്ചിനാണ്.

ഥാറിന്റെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം, അതിന്റെ ബേസ് 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ 119 bhp പവറില്‍ 300 Nm ടോര്‍ക്ക് വരെ നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടാതെ, 130 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ട്.

jimny engine

മറുവശത്ത് മാരുതി സുസുക്കി ജിംനിയുടെ 1.5 ലിറ്റര്‍ പെട്രോ എഞ്ചിന്‍ 105 PS പവറും 134 Nm ടോര്‍ക്കുമാണ് നല്‍കുന്നത്. ഥാറിന്റെ വിജയത്തിന് മറ്റൊരു കാരണമായി തോന്നുന്നത് ഇത് ഹാര്‍ഡ്ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ വരുന്നുവെന്നതാണ്. അതേസമയം മാരുതി ജിംനി ഹാര്‍ഡ്ടോപ്പിനൊപ്പം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാനായി ഈ വര്‍ഷം ഓഗസ്റ്റില്‍ മഹീന്ദ്ര ഥാറിന്റെ 5 ഡോര്‍ പതിപ്പ് കൂടി പുറത്തിറക്കാന്‍ പോകുകയാണ്. കുറവുകള്‍ നികത്തി പ്രയോഗികതയ്ക്ക് പ്രാധാന്യം നല്‍കിയെത്തുന്ന മഹീന്ദ്ര ഥാര്‍ 5 ഡോര്‍ മോഡല്‍ വില്‍പ്പന വേറെ ലെവലില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, May 10, 2024, 11:20 [IST]
English summary
Mahindra thar sold 24 times more than maruti jimny in april 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X