അണിയറയിൽ ഒരുങ്ങുന്നത് ആറ്റം ബോംബോ? 350 bhp പവറുമായി അടുത്ത കോളിളക്കത്തിനൊരുങ്ങി മഹീന്ദ്ര XUV 700 ഇവി

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ BE 6e, XEV 9e എന്നിവ പുറത്തിറക്കി വമ്പൻ കോളിളക്കം സൃഷ്ടിച്ചതിനു ശേഷം, പുതിയ XUV 700 -ൻ്റെ ഇലക്ട്രിക് പതിപ്പും വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവി സെഗ്മെന്റിലെ മുഴുവൻ കോംപറ്റീഷനേയും തകർക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. XEV 7e എന്ന പേരിനായി കമ്പനി അടുത്തിടെ ഒരു പേറ്റൻ്റും ഫയൽ ചെയ്തിരുന്നു, ഇത് പുതിയ മോഡൽ അണിയറയിൽ ഒരുങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചന നൽക്കുന്നു. ഈ വാഹനത്തിൻ്റെ നിരവധി ചിത്രങ്ങളും വിവരങ്ങളും ഓൺലൈനിൽ ലീക്കായിട്ടുണ്ട്, അതിനാൽ വരാനിരിക്കുന്നത് എന്തെന്ന് നമുക്ക് നോക്കാം.

ഏറ്റവും പ്രധാനമായി, XEV 7e -ക്ക് 350 bhp പവർ പുറപ്പെടുവിക്കുന്ന AWD സിസ്റ്റം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം, XEV 7e എന്ന പേരിനായി മഹീന്ദ്ര ക്ലാസ് 12 പേറ്റൻ്റും ഫയൽ ചെയ്തിട്ടുണ്ട്. ഈ പുതിയ നെയിംപ്ലേറ്റ് ഇതിനകം തന്നെ ജനപ്രിയമായ മഹീന്ദ്ര XUV700 -ന്റെ ഇലക്ട്രിക് പതിപ്പിൽ അലങ്കരിക്കും.

XUV 700

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ വാഹനത്തിൻ്റെ നിരവധി ടെസ്റ്റ് മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ ഒട്ടനവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് നാം ഇതിനോടകം കണ്ടിട്ടുണ്ട്. മുമ്പ് കൺസെപ്റ്റ് മോഡൽ അവതരിപ്പിക്കുന്ന സമയത്ത് ഈ വാഹനത്തിന് XUV.e8 എന്നായിരുന്നു പേര് നൽകിയിരുന്നത് എന്നതും ശ്രദ്ധേയമാണ്.

മഹീന്ദ്ര തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുന്നതിനായി പുറത്തിറക്കിയ സബ് ബ്രാൻഡാണ് XEV എന്നത്. ഇതിനൊപ്പം BE എന്ന മറ്റൊരു സബ് ബ്രാൻഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. XEV 7e അടുത്തിടെ അനാച്ഛാദനം ചെയ്‌ത XEV 9e -യ്‌ക്ക് താഴെയായി സ്ഥാനം പിടിക്കും.

കൂടാതെ XEV 9e -യുടെ സ്ലൈഡിംഗ് കൂപ്പെ ടൈപ്പ് റൂഫ്‌ലൈനിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പരിചിതമായ ഫുൾ സൈസ് എസ്‌യുവി രൂപകൽപ്പനയുമായി വരും. മഹീന്ദ്ര XEV 7e, ഡിസൈൻ ശൈലിയുടെ കാര്യം നോക്കുമ്പോൾ, മുൻവശം ഏകദേശം XEV 9e -യോട് സമാനമായിരിക്കും.

വാഹനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന കണക്റ്റഡ് എൽഇഡി DRL -കളും ഇതിലും സജ്ജീകരിച്ചിരിക്കുന്നതായി കാണാം. സെപ്പറേറ്റഡ് ഫ്രണ്ട് സ്‌പ്ലിറ്റർ/ സ്‌കിഡ് പ്ലേറ്റ് ഫീച്ചർ ചെയ്യുന്ന മുൻഭാഗത്തെ ലോവർ ഭാഗമാണ് അല്പം ഇതിൽ വ്യത്യസ്തമായിരിക്കുന്നത്. കൂടാതെ, പുതിയ മഹീന്ദ്ര ഇൻഫിനിറ്റി ലോഗോയും ഫ്രണ്ട് ഗ്രില്ലിൽ കാണാം.

XUV 700

ഇതിനും XEV 9e -ക്ക് സമാനമായ ഇല്യുമിനേറ്റഡ് ഫംഗ്ഷനും ലഭിക്കും. അടുത്തതായി വാഹനത്തിന്റെ സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, ഇരു മോഡലുകൾക്കിടയിൽ വ്യക്തമായ വ്യത്യാസം സൃഷ്ടിക്കുന്നതിന്, XEV 7e -ക്ക് വ്യത്യസ്തമായ അലോയി വീലുകളാണ് ലഭിക്കുന്നത്. സിൽവർ ലിപ്പിനൊപ്പം ബ്ലാക്ക് ഷെയ്ഡിൽ പൂർത്തിയാക്കിയ ഫൈവ് സ്‌പോക്ക് ഡിസൈനാണ് ഇതിനുള്ളത്.

ഇതുകൂടാതെ, മൊത്തത്തിലുള്ള സൈഡ് പ്രൊഫൈൽ XUV 700 -ക്ക് സമാനമായി കാണപ്പെടുന്നു. പിൻഭാഗത്തെ രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, ICE മോഡലിന് സമാനമായ ഡിസൈൻ നിലനിർത്തിക്കൊണ്ട് മഹീന്ദ്ര അത് പ്ലേസ് ചെയ്തിട്ടുണ്ട്. പിന്നിലെ എൽഇഡി ടെയിൽലൈറ്റുകളെ കണക്ട് ചെയ്യുന്ന ഗ്ലോസ് ബ്ലാക്ക് എലമെൻ്റിൻ്റെ അഡീഷൻ മാത്രമാണ് പിന്നിലെ ശ്രദ്ധേയമായ മറ്റൊരു മാറ്റം.

XUV 700

മഹീന്ദ്ര XEV 7e -യുടെ ഇൻ്റീരിയറും ലീക്കായ ചിത്രങ്ങൾ വ്യക്തമാക്കുന്നു ഇത് XEV 9e -യ്ക്ക് സമാനമാണെന്നും വെളിപ്പെടുത്തുന്നു. മിക്കവാറും, ഡാഷ്‌ബോർഡ് ലേയൗട്ടിൻ്റെ ഈ ഷെയറിംഗ് ഡെവലപ്മെന്റ് ചെലവ് കുറയ്ക്കുന്നതിനാണ്. XEV 7e -ക്കും ഭീമാകാരമായ ട്രിപ്പിൾ സ്‌ക്രീൻ ലേയൗട്ടും ലഭിക്കും എന്ന് നമുക്ക് ശ്രദ്ധിക്കാം.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും XEV 7e -ൽ നിലവിൽ പുറത്തിറങ്ങിയ XEV 9e -യുടെ എലമെന്റുകൾ നമുക്ക് കാണാനാവും. വളരെ ഫ്യൂച്ചറിസ്റ്റിക്കും ഫീച്ചർ റിച്ചുമായ ഒരു പ്രൊഡക്ടായിരിക്കും ഇത് എന്ന കാര്യത്തിലും സംശയമില്ല. കൃത്യമായ ഫീച്ചർ ഹൈലൈറ്റുകൾ താമസിയാതെ പുറത്തു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഡ്രൈവ്‌ട്രെയിനിലേക്ക് വരുമ്പോൾ, മഹീന്ദ്ര XEV 7e -ക്ക് അടുത്തിടെ പുറത്തിറക്കിയ സഹോദരങ്ങളേക്കാൾ കൂടുതൽ ശക്തമായ ഇലക്ട്രിക് പവർട്രെയിൻ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 350 bhp മാക്സ് പവറും 450 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് XEV 7e -ക്ക് ലഭിച്ചേക്കാവുന്നത്. ഇതിന് ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും വന്നേക്കാം.

More from DriveSpark

Article Published On: Wednesday, December 4, 2024, 8:30 [IST]
English summary
Mahindra xev 7e fresh details out ahead of official unveil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X